IPL 2022: എന്നെ നാല് സിക്‌സ് പറത്തി, അവന്‍ സൂപ്പര്‍ താരമാകുമെന്ന് അന്നേ കരുതി- ഹര്‍ഭജന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. എഴുതിത്തള്ളിയ പല താരങ്ങളും അപ്രതീക്ഷിതമായി മികവ് കാട്ടിയതാണ് ആദ്യ റൗണ്ട് പോരാട്ടത്തില്‍ എടുത്തുപറയേണ്ടത്. ടി20യില്‍ പ്രമുഖരെന്ന് വിശേഷിപ്പിക്കാനാവാത്ത ഉമേഷ് യാദവ്, മുഹമ്മജദ് സിറാജ്, കുല്‍ദീപ് യാദവ്, അജിന്‍ക്യ രഹാനെ എന്നിവരെല്ലാമാണ് ആദ്യ റൗണ്ട് മത്സരങ്ങളില്‍ കൈയടി നേടിയത്. നിരവധി യുവതാരങ്ങളും ഇത്തവണ ആദ്യ റൗണ്ടില്‍ പ്രശംസ പിടിച്ചുപറ്റി.

ചാമ്പ്യന്‍ നിരയായ മുംബൈ ഇന്ത്യന്‍സ് പതിവ് പോലെ തോല്‍വിയോടെ തുടങ്ങി. ഡല്‍ഹി ക്യാപിറ്റല്‍സിനോടാണ് മുംബൈ തോറ്റത്. മുംബൈ ബാറ്റിങ് നിരയും ബൗളിങ് നിരയും പ്രതീക്ഷക്കൊത്ത് ഉയരാത്ത മത്സരത്തില്‍ ഇഷാന്‍ കിഷന്റെ ബാറ്റിങ് പ്രകടനം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഓപ്പണറായി ഇറങ്ങി 81 റണ്‍സുമായി ഇഷാന്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ ഇഷാന്റെ പ്രകടനത്തെ പ്രശംസിക്കുന്നതോടൊപ്പം നേരത്തെ തന്നെ അവന്‍ സൂപ്പര്‍ താരമാകുമെന്ന് തോന്നിച്ച സംഭവവും തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ മുംബൈ ഇന്ത്യന്‍സ് താരവും ഇന്ത്യയുടെ സൂപ്പര്‍ സ്പിന്നറുമായിരുന്ന ഹര്‍ഭജന്‍ സിങ്.

'ഇഷാന്‍ വളരെ പക്വതയുള്ള താരമായി ഇപ്പോള്‍ മാറിയിട്ടുണ്ട്. രോഹിത് ശര്‍മ പുറത്തായപ്പോഴും സമ്മര്‍ദ്ദത്തെ അതിജീവിച്ച് അവസാനം വരെ ബാറ്റ് ചെയ്തത് എളുപ്പമുള്ള കാര്യമല്ല. ബാറ്റ്‌സ്മാനെന്ന നിലയില്‍ തന്റെ കഴിവ് വ്യക്തമാക്കുന്ന പ്രകടനമായിരുന്നു അവന്‍ നടത്തിയത്. ഞാന്‍ അവന്റെ വലിയ ആരാധകനാണ്. ഒരിക്കല്‍ അവന് എതിരായി കളിച്ചപ്പോള്‍ എനിക്കെതിരേ മൂന്നോ നാലോ സിക്‌സര്‍ അവന്‍ പറത്തി. അവന്‍ ഇങ്ങനെ ബാറ്റ് ചെയ്താല്‍ ഭാവിയില്‍ അസാമാന്യ താരമായി മാറുമെന്നുറപ്പാണ്. അവന്‍ ബാറ്റിങ്ങിനിറങ്ങുന്ന മത്സരങ്ങളെല്ലാം പരമാവധി കാണാന്‍ ശ്രമിക്കാറുണ്ട്'- ഹര്‍ഭജന്‍ പറഞ്ഞു.
ഇത്തവണ വലിയ സമ്മര്‍ദ്ദത്തോടെയാണ് ഇഷാന്‍ ടൂര്‍ണമെന്റിനിറങ്ങിയത്. കാരണം 15.25 കോടിക്കാണ് ശ്രേയസിനെ മുംബൈ മെഗാ ലേലത്തില്‍ തിരിച്ചെത്തിച്ചത്. അതുകൊണ്ട് തന്നെ ഉയര്‍ന്ന പ്രതിഫലത്തോട് നീതികാട്ടാന്‍ ഇഷാന് സാധിക്കുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം വായടപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് ഇഷാന്‍ ആദ്യ മത്സരത്തില്‍ത്തന്നെ നടത്തിയിരിക്കുന്നത്. മികച്ചൊരു പിന്തുണ ലഭിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ കന്നി സെഞ്ച്വറിയിലേക്കെത്താന്‍ ഇഷാന് സാധിക്കുമായിരുന്നു.

ഇഷാന്റെ പ്രകടനം ഏറ്റവും സന്തോഷം നല്‍കുന്നത് മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റിനാണെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. ' ഇഷാന്‍ കിഷനായി വലിയ തുക തന്നെ മുംബൈ ഇന്ത്യന്‍സ് മുടക്കിയതിനാല്‍ അവന്റെ പ്രകടനം ടീം മാനേജ്‌മെന്റിനെ വളരെയധികം സന്തോഷിപ്പിച്ചിട്ടുണ്ടാവും. എന്ത് സംഭവിച്ചാലും ഇഷാനെ സ്വന്തമാക്കുമെന്ന നിലപാടിലായിരുന്നു ടീം മാനേജ്‌മെന്റ്. ടീമിനെന്താണോ വേണ്ടത് അത് കൃത്യമായി കൊടുക്കാന്‍ ഇഷാന് സാധിച്ചിട്ടുണ്ട്. മികച്ച തുടക്കം നല്‍കിയെന്ന് മാത്രമല്ല അവസാനം വരെ ക്രീസില്‍ നില്‍ക്കാനും ഇഷാന് സാധിച്ചു. പക്വതയോടുള്ള ഇന്നിങ്‌സായിരുന്നു ഇത്'- ഹര്‍ഭജന്‍ പറഞ്ഞു.

ഇഷാന്‍ കിഷനെ ഇന്ത്യന്‍ ടീമും വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഓപ്പണിങ്ങില്‍ തിളങ്ങിയാല്‍ ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷന്‍ തന്നെ ഓപ്പണറായേക്കും. ഇടം കൈയനാണ് ഇഷാന്‍. കൂടാതെ വിക്കറ്റ് കീപ്പറാണെന്നതും താരത്തിന്റെ പ്ലസ് പോയിന്റാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ വലിയ ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള താരം പരമ്പരാഗത ഷോട്ടുകള്‍ പൊളിച്ചെഴുതുന്ന ബാറ്റ്‌സ്മാനാണ്. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യ വിക്കറ്റ് കീപ്പറായി മുഖ്യ പരിഗണന നല്‍കുന്നത് ഇഷാന്‍ കിഷനാണ്. വലിയ ഭാവി താരത്തിനുണ്ടെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications