Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ആരില്ലെങ്കിലും അവന്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണം', ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിങ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പുരോഗമിക്കവെ ഇന്ത്യയുടെ യുവതാരങ്ങളെല്ലാം വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആയുഷ് ബധോനി, തിലക് വര്‍മ, ഉമ്രാന്‍ മാലിക് തുടങ്ങിയവരെല്ലാം വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. ടി20 ലോകകപ്പ് ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ഇതില്‍ പല താരങ്ങളും വലിയ പ്രതീക്ഷയിലാണ്. 2021ലെ ലോകകപ്പില്‍ നിറം മങ്ങിയ ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പ് അഭിമാന പ്രശ്‌നമാണ്.

ഇത്തവണ ഇന്ത്യന്‍ ടീമിലേക്ക് ആരെയൊക്കെ പരിഗണിക്കുമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോഴിതാ ആരില്ലെങ്കിലും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് തീര്‍ച്ചയായും പരിഗണിക്കേണ്ട താരത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. അത് മറ്റാരുമല്ല സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പര്‍ പേസര്‍ ഉമ്രാന്‍ മാലിക് ടീമില്‍ വേണമെന്നാണ് ഹര്‍ഭജന്‍ നിര്‍ദേശിച്ചത്.

1

ഇത്തവണ അതിവേഗ പേസുകൊണ്ട് താരം വിസ്മയിപ്പിക്കുകയാണ്. തുടര്‍ച്ചയായി 150ന് മുകളില്‍ വേഗതയില്‍ പന്തെറിയുന്ന ഉമ്രാന്‍ 153ന് മുകളില്‍ ഇതിനോടകം വേഗം കണ്ടെത്തിക്കഴിഞ്ഞു. പഞ്ചാബിനെതിരായ മത്സരത്തില്‍ 20ാം ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടുകൊടുക്കാതെ മൂന്ന് വിക്കറ്റുകളാണ് ഉമ്രാന്‍ വീഴ്ത്തിയത്. റണ്ണൗട്ട് ഉള്‍പ്പെടെ ആകെ നാല് വിക്കറ്റുകള്‍ ഈ ഓവറില്‍ വീണു. റണ്‍സ് വിട്ടുകൊടുക്കാതെ 20ാം ഓവര്‍ പൂര്‍ത്തിയാക്കുന്ന ഐപിഎല്ലിലെ മൂന്നാമത്തെ മാത്രം ബൗളറാണ് ഉമ്രാന്‍.

'ഇന്ത്യയുടെ നീല ജഴ്‌സിയിലേക്ക് എത്രയും വേഗം അവന്‍ എത്തുമെന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും ഇടം അര്‍ഹിക്കുന്നത് ഉമ്രാന്‍ മാലിക്കിനാണ്. യങ് മാച്ച് വിന്നറാണവന്‍'- ഹര്‍ഭജന്‍ പറഞ്ഞു. ഇതിനോടകം ഹൈദരാബാദിനായി ഒമ്പത് വിക്കറ്റുകള്‍ ഉമ്രാന്‍ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ അതിവേഗ പേസര്‍മാരുടെ അഭാവമുണ്ട്. അതുകൊണ്ട് തന്നെ ഉമ്രാനെപ്പോലൊരു താരം ടീമില്‍ അനിവാര്യമാണ്.

2

ഓസ്‌ട്രേലിയയിലെ സാഹചര്യം അതിവേഗ പേസര്‍മാര്‍ക്ക് അനുയോജ്യമായതാണ്. ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ മീഡിയം പേസര്‍മാരെക്കാള്‍ എക്‌സ്ട്രാ പേസുള്ളവര്‍ക്കാണ് തിളങ്ങാനാവുക. അതുകൊണ്ടാണ് ജമ്മു കാശ്മീര്‍ പേസറായ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കണമെന്ന് കൂടുതല്‍ ആളുകളും നിര്‍ദേശിക്കുന്നത്. ലഭിക്കുന്ന വിവരം അനുസരിച്ച് ഉമ്രാന്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കെത്തിയേക്കും. വരുന്ന മത്സരങ്ങളിലെ താരത്തിന്റെ പ്രകടന മികവ് നിര്‍ണ്ണായകമാവും.

3

ടി20 ലോകകപ്പ് വരാനിരിക്കെ ദീപക് ചഹാര്‍ ഇന്ത്യന്‍ ടീമിലുണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. പരിക്കേറ്റ താരത്തിന് വിശ്രമം വേണ്ടിവരും. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരോടൊപ്പം ഇടവേളക്ക് ശേഷം ടി നടരാജനും ഇന്ത്യന്‍ ടീമിലേക്കെത്തിയേക്കും. ഇടം കൈയന്‍ പേസറായ നടരാജന്‍ ഗംഭീര പ്രകടനമാണ് ഇത്തവണ ഹൈദരാബാദിനായി കാഴ്ചവെക്കുന്നത്. ഖലീല്‍ അഹമ്മദും ഇടം കൈയന്‍ പേസറായി അവസരം തേടുന്നുണ്ടെങ്കിലും ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ള നടരാജന് കൂടുതല്‍ മുന്‍ഗണന ലഭിച്ചേക്കും.

4

ബാറ്റിങ് നിരയില്‍ ആശങ്കകളേറെ. ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരായ കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി എന്നിവരെല്ലാം മോശം ഫോമിലാണ്. സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കും പഴയ മിടുക്കുകാട്ടാനാവുന്നില്ല. സിഎസ്‌കെയുടെ നായകനെന്ന നിലയില്‍ താരത്തെ സമ്മര്‍ദ്ദം വേട്ടയാടുന്നു. ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ സജീവമാക്കുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഗുജറാത്ത് നായകനായ ഹര്‍ദിക്കിന് തിളങ്ങാന്‍ സാധിക്കുന്നുണ്ട്. എന്തായാലും വരാനിരിക്കുന്ന ലോകകപ്പ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന ഇന്ത്യക്ക് അഗ്നിപരീക്ഷ തന്നെയാവും.

Story first published: Monday, April 18, 2022, 14:25 [IST]
Other articles published on Apr 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+