For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ശ്രേയസ് ജൂനിയര്‍ രോഹിത്! അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനാവും- പുകഴ്ത്തി കോച്ച്

കെകെആര്‍ അസിസ്റ്റന്റ് കോച്ചാണ് പ്രശംസിച്ചത്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പുതിയ ക്യാപ്റ്റനും ഇന്ത്യന്‍ യുവതാരവുമായ ശ്രേയസ് അയ്യരെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായര്‍. താരത്തിന്റെ നേതൃമികവില്‍ വളരെയധികം ആകൃഷ്ടനായിരിക്കുകയാണ് അദ്ദേഹം. ശ്രേയസിന്റെ ക്യാപ്റ്റന്‍സി സ്റ്റൈലിനെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയോടാണ് അഭിഷേക് നായര്‍ താരതമ്യം ചെയ്തത്. ദേശീയ ടീമിന്റെ ഭാവി ക്യാപ്റ്റാവാന്‍ ശ്രേയസിനു സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സീസണിലാണ് ശ്രേയസ് കെകെആര്‍ ടീമിന്റെ ഭാഗമായത്. ആദ്യ മല്‍സരത്തില്‍ വിജയത്തോടെ തുടങ്ങാനും അദ്ദേഹത്തിനായിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് കെകെആര്‍ തകര്‍ത്തുവിട്ടത്.

1

സ്വഭാവ സവിശേഷതയില്‍ രോഹിത് ശര്‍മയോടു വളരെയധികം സാമ്യതയുള്ളയാളാണ് ശ്രേയസ് അയ്യര്‍. രോഹിത്തിന്റെ അതേ വ്യക്തിത്വമാണ് ശ്രേയസിനുമുള്ളത്. കാര്യങ്ങളെ വളരെ കൂളായി സമീപിക്കുന്നതിലും കൡക്കാരെ ശാക്തീകരിക്കുന്ന കാര്യത്തിലുമെല്ലാം രണ്ടു പേരും ഒരുപോലെയാണ്. കളിക്കാര്‍ക്കു അവരുടേതായ ശൈലിയില്‍ കളിക്കാനുള്ള സ്വാതന്ത്ര്യം ശ്രേയസും നല്‍കുന്നുവെന്നും അഭിഷേക് നായര്‍ നിരീക്ഷിച്ചു.

2

2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ചരിത്രത്തില്‍ ആദ്യമായി ഐപിഎല്‍ ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ കൂടിയാണ് ശ്രേയസ് അയ്യര്‍. പക്ഷെ കഴിഞ്ഞ സീസണില്‍ പരിക്കു കാരണം അദ്ദേഹത്തിനു വിട്ടുനില്‍ക്കേണ്ടി വന്നതോടെ റിഷഭ് പന്ത് താല്‍ക്കാലിക ചുമതലയറ്റെടുക്കുകയും പിന്നീട് ഈ സ്ഥാനമുറപ്പിക്കുകയുമായിരുന്നു.

3

ശ്രേയസ് സീസണിന്റെ രണ്ടാംപകുതിയില്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും റിഷഭിനെ നായകസ്ഥാനത്തു ഡിസി നിലനിര്‍ത്തുകയായിരുന്നു. ഇതോടെയാണ് സീസണിനു ശേഷം ടീം വിടാന്‍ താരം തീരുമാനിച്ചത്. മെഗാ ലേലത്തില്‍ 12.25 കോടി രൂപയ്ക്കു ശ്രേയസിനെ കെകെആര്‍ സ്വന്തമാക്കുകയും ചെയ്തു. ഐപിഎല്ലില്‍ 88 മല്‍സരങ്ങളില്‍ നിന്നും 31.93 ശരാശരിയില്‍ 16 ഫിഫ്റ്റികളടക്കം 2395 റണ്‍സും താരം നേടിയിട്ടുണ്ട്.

4

കളിക്കളത്തില്‍ ശ്രേയസ് അയ്യര്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസവും വ്യക്തിത്വവുമെല്ലാം രോഹിത് ശര്‍മയുടേതിനു സമാനമാണെന്നു അഭിഷേക് നായര്‍ വിലയിരുത്തി. കൂടുതല്‍ കരുത്താര്‍ജിച്ചുകൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. മാത്രമല്ല ചെറുപ്പവുമാണ്. ഭാവിയില്‍ തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ പോവുന്ന താരങ്ങളിലൊരാളാണ് ശ്രേയസെന്നും നായര്‍ കൂട്ടിച്ചേര്‍ത്തു.

5

പുതുതായി ടീമിലേക്കു വന്ന ഇന്ത്യന്‍ വെറ്ററന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയെയും അഭിഷേക് നായര്‍ പ്രശംസിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ആദ്യ മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 44 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി മാറിയിരുന്നു. മോശം ഫോമിനെ തുടര്‍ന്നു ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍പ്പോലും സ്ഥാനം നഷ്ടമായ രഹാനെയെ ലേലത്തില്‍ ഒരു കോടി രൂപയ്ക്കാണ് കെകെആര്‍ വാങ്ങിയത്. കെകെആറിന്റെ ഈ നീക്കത്തില്‍ പലരും നെറ്റി ചുളിക്കുകയും ചെയ്തിരുന്നു. പക്ഷെ സിഎസ്‌കെയ്‌ക്കെതിരേ ആദ്യ കളിയില്‍ തന്നെ 34 ബോളില്‍ 44 റണ്‍സുമായി രഹാനെ വിമര്‍ശകര്‍ക്കു മറുപടി നല്‍കുകയായിരുന്നു. ആറു ബൗണ്ടറികളും ഒരു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു.

6

കഴിവിന്റെ കാര്യത്തില്‍ ആരെയും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലാത്ത താരമാണ് അജിങ്ക്യ രഹാനെ. സ്വന്തം ഗെയിം ആസ്വദിക്കുന്നതിനോടൊപ്പം തന്റെ ടീമിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ അതിയായ ആഗ്രഹത്തോടെ കളിക്കുന്നയാളാണ് അദ്ദേഹം. സമ്പൂര്‍ണ ടീം മാനെന്നു രഹാനെയെ വിശേഷിപ്പിക്കാം. മറ്റുള്ളവരില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന, ഒരു യഥാര്‍ഥ ടീം മാനെന്ന വിളിക്കാവുന്ന ഒരാളുണ്ടെങ്കില്‍ അതു രഹാനെയാണെന്നും അഭിഷേക് നായര്‍ വിശദമാക്കി.

ശ്രേയസിനെപ്പോലെ തന്നെ രഹാനെയും കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ അവസം ലഭിച്ചുള്ളൂ. 2019ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ്‌സ്‌കോററായിരുന്നു രഹാനെ. 14 മല്‍സരങ്ങളില്‍ നിന്നും 393 റണ്‍സ് അദ്ദേഹം നേടിയിരുന്നു. 2018ല്‍ റോയല്‍സിനായി കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരവും രഹാനെയായിരുന്നു (370 റണ്‍സ്).

Story first published: Wednesday, March 30, 2022, 15:00 [IST]
Other articles published on Mar 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+