For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: അദ്ദേഹം ഐസ് കൂള്‍, ധോണിയെപ്പോലെ- ടീമംഗത്തെ പുകഴ്ത്തി ഡുപ്ലെസി

കാര്‍ത്തികിനെയാണ് ഡുപ്ലെസി പ്രശംസിച്ചത്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ത്രില്ലിങ് വിജയം സ്വന്തമാക്കിയതിനു പിന്നാലെ ടീമംഗത്തെ പ്രശംസിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി. ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിനെയാണ് അദ്ദേഹം പുകഴ്ത്തിയത്. കാര്‍ത്തിക് ഏഴു ബോളില്‍ ഓരോ സിക്‌സറും ബൗണ്ടറിയുമടക്കം പുറത്താവാതെ 14 റണ്‍സാണ് നേടിയത്.

1

ആന്ദ്രെ റസ്സലെറിഞ്ഞ അവസാനത്തെ ഓവറില്‍ മൂന്ന വിക്കറ്റ് ബാക്കിനില്‍ക്കെ ആര്‍സിബിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴു റണ്‍സായിരുന്നു. ആദ്യ ബോള്‍ തന്നെ സിക്‌സറിലേക്കു പായിച്ച് കാര്‍ത്തിക് സ്‌കോര്‍ തുല്യമാക്കി മാറ്റി. തൊട്ടടുത്ത ബോളില്‍ ബൗണ്ടറിയുമടിച്ച് അദ്ദേഹം ടീമിന്റെ വിജയറണ്‍സും കുറിക്കുകയായിരുന്നു. കാര്‍ത്തികിനെ തന്റെ മുന്‍ ടീമംഗവും അടുത്ത സുഹൃത്തുമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസം എംഎസ് ധോണിയോടാണ് ഡുപ്ലെസി മല്‍സരശേഷം താരതമ്യം ചെയ്തത്.

2

ഡികെയുടെ (ദിനേശ് കാര്‍ത്തിക്) അനുഭവസമ്പത്ത് ഞങ്ങളെ അവസാനം സഹായിച്ചു. അദ്ദേഹം വളരെ കൂളായിരുന്നു. റണ്‍സ് ഒരിക്കലും വളരെ അകലെയായിരുന്നില്ല. ഐസ് കൂളായിരിക്കുന്ന കാര്യത്തില്‍ എംഎസ് ധോണിയോടു വളരെ അടുത്തുനില്‍ക്കുന്നയാളാണ് കാര്‍ത്തികെന്നും ഫഫ് ഡുപ്ലെസി പറഞ്ഞു. സിഎസെ്‌കെയില്‍ ധോണിയൊപ്പം 11 സീസണുകള്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

3

കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ നാലാം ഐപിഎല്‍ കിരീട വിജയത്തില്‍ ഡുപ്ലെസി നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 16 മല്‍സരങ്ങളില്‍ നിന്നും 633 റണ്‍സാണ് താരം അടിച്ചെടുത്തത്. സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയായിരുന്നു ഡുപ്ലെസി. പക്ഷെ സീസണിനു ശേഷം അദ്ദേഹത്തെ സിഎസ്‌കെ കൈവിട്ടു. മെഗാ ലേലത്തില്‍ സിഎസ്‌കയെ മറികടന്ന് ആര്‍സിബി ഡുപ്ലെസിയെ സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു.

4

ബാറ്റിങില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നു ഫഫ് ഡുപ്ലെസി ചൂണ്ടിക്കാട്ടി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയുള്ളത് ചെറിയ സ്‌കോറായിരുന്നു. ഞങ്ങള്‍ പോസിറ്റീവായി കളിക്കാനാണ് ശ്രമിച്ചത് പക്ഷെ വളരെ മികച്ച ബൗളിങാണ് കെകെആറിന്റെ സീമര്‍മാര്‍ പുറത്തെടുത്തത്. നേരത്തേ ഇവിടെ നടന്ന കളിയില്‍ ബോള്‍ അല്‍പ്പം സ്വിങ് ചെയ്തിരുന്നു. പക്ഷെ ഇന്നു സീമും ബൗണ്‍സുമുണ്ടായിരുന്നു. രണ്ട്- മൂന്ന് ദിവസങ്ങള്‍ക്കു മുമ്പ് ഇവിടെ 200 റണ്‍സ് പിറന്നിരുന്നു. പക്ഷെ ഇന്ന് 130 റണ്‍സ് മാത്രമേ വന്നുള്ളൂവെന്നും ഡുപ്ലെസി വിശദമാക്കി.

5

കെകെആറിനെതിരായ റണ്‍ചേസില്‍ റണ്‍സ് ഞങ്ങള്‍ക്കു പ്രശ്‌നമായിരുന്നില്ല. വിക്കറ്റുകള്‍ കൂടുതല്‍ നഷ്ടപ്പെടുത്തായിരിക്കുകയാണ് വേണ്ടിയിരുന്നത്. ഞാന്‍ സഹായത്തിനു വേണ്ടി മറ്റുള്ളവരെ ആശ്രയിക്കുന്നു. ഞങ്ങളുടെ ക്യാംപില്‍ മികച്ച ഒരുപാട് കളിക്കാരുണ്ട്. ഗ്രൂപ്പില്‍ നല്ല ആശയവിനിമയവും നടക്കുന്നുണ്ട്. വളരെ മികച്ച താരങ്ങളാണ് സംഘത്തിലുള്ളത്. അവര്‍ വളരെധികം പിന്തുണയും നല്‍കുന്നു. ഐഡിയയുകളുമായി അവന്‍ തന്റെയടുത്ത് വരാറുണ്ടെന്നും ഫഫ് ഡുപ്ലെസി കൂട്ടിച്ചേര്‍ത്തു.

6

129 റണ്‍സിന്റെ വിജയലക്ഷ്യമയാരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നല്‍കിയത്. ആദ്യം ബാറ്റിങിന് അയക്കപ്പെട്ട കെകെആറിനു മുഴുവന്‍ ഓവറുകള്‍ ക്രീസില്‍ നില്‍ക്കാന്‍ പോലുമായില്ല. 18.5 ഓവറില്‍ 128 റണ്‍സിനു അവര്‍ കൂടാരം കയറുകയായിരുന്നു. 129 റണ്‍സിന്റെ വിജയലക്ഷ്യം ആര്‍സിബിക്കു കാര്യമായ വെല്ലുവിളിയുയര്‍ത്തില്ലെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ കെകെആര്‍ അത്യുജ്വലമായി ബൗള്‍ ചെയ്തു. ഇതോടെ ആര്‍സിബി റണ്‍ചേസില്‍ വിയര്‍ത്തു. എങ്കിലും നാലു ബോളുകള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനു അവര്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. മല്‍സരത്തില്‍ ഇരുടീമുകളിലെയും ഒരു താരം പോലും 30 റണ്‍സ് തികച്ചില്ല.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, വിരാട് കോലി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, വനിന്ദു ഹസരംഗ, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, നിതീഷ് റാണ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സാം ബില്ലിങ്‌സ്, ആന്ദ്രെ റസ്സല്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍ (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ടിം സൗത്തി, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Story first published: Thursday, March 31, 2022, 14:47 [IST]
Other articles published on Mar 31, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+