IPL 2022: ബുംറയും അവനും മാരക കോംബോയാവും! യുവ പേസറെ പുകഴ്ത്തി വാസ്
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഉമ്രാന്‍ മാലിക്കിനെ പുകഴ്ത്തി ശ്രലങ്കയുടെ മുന്‍ പേസ് ഇതിഹാസം ചാമിന്ദ വാസ്. കരിയറിലെ രണ്ടാമത്തെ സീസണ്‍ മാത്രം കളിച്ചുകൊണ്ടിരിക്കുന്ന പേസര്‍ വേഗമേറിയ ബൗളിങിനൊപ്പം വിക്കറ്റുകള്‍ കൊയ്തും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നിര്‍ണായക താരങ്ങളിലൊരാല്‍ കൂടിയാണ് 22 കാരനായ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍.

13 മല്‍സരങ്ങളില്‍ നിന്നും 21 വിക്കറ്റുകള്‍ ഉമ്രാന്‍ നേടിക്കഴിഞ്ഞു. ഈ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത നാലാമത്തെ ബൗളര്‍ കൂടിയാണ് അദ്ദേഹം. ഇത്തവണ ലീഗിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞതും ഉമ്രാനായിരുന്നു. 157 കിമി വേഗത്തില്‍ ബൗള്‍ ചെയ്തായിരുന്നു താരം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ബോള്‍ കൂടിയായിരുന്നു ഇത്.

ഉമ്രാന്‍ മാലിക്ക് ഓരോ ദിവസം കഴിയുന്തോറും മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലും അവന്‍ ബൗള്‍ ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നു. സ്ഥിരതയാര്‍ന്ന ബൗളിങായിരുന്നു ബൗളിങായിരുന്നു ഉമ്രാന്‍ കാഴ്ചവച്ചത്. ടി20യുടെ കാര്യമെടുത്താല്‍ കൃത്യത വളരെ പ്രധാനമാണ്.
ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച ബൗളര്‍ തന്നെയായിരിക്കും ഉമ്രാന്‍. ജസ്പ്രീത് ബുംറയുടെ ബൗളിങ് പങ്കാളിയായി അവന്‍ മാറുകയും ചെയ്യും. ഇന്ത്യ അവസരം നല്‍കുകയാണെങ്കില്‍ ഉമ്രാന്‍ വളരെ ദൂരം മുന്നോട്ടുപോവുമെന്നും ചാമിന്ദ വാസ് അഭിപ്രായപ്പെട്ടു.

ഉമ്രാന്‍ മാലിക്കിനെക്കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുകേഷ് ചൗധരി, പഞ്ചാബ് കിങ്‌സിന്റെ അര്‍ഷ്ദീപ് സിങ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ആവേശ് ഖാന്‍, ലഖ്‌നൗവിന്റെ തന്നെ മൊഹ്‌സിന്‍ ഖാന്‍ തുടങ്ങിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരും ഈ സീസണില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരില്‍ ആവേശൊഴികെ ബാക്കിയുളളവരൊന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ല.
ഐപിഎല്ലിലൂടെ മികച്ച ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ഉയര്‍ന്നു വരാനുള്ള കാരണം ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിന്റെ കരുത്താണ് തെളിയിക്കുന്നതെന്നു ചാമിന്ദ വാസ് വിലയിരുത്തി.

ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ഘടന വളരെ മികച്ചതാണ്. ഭൂരിഭാഗം ഫസ്റ്റ് ക്ലാസ് ക്ലബ്ബുകളും ഒരുപാട് മികച്ച ക്രിക്കറ്റര്‍മാരെ സൃഷ്ടിച്ചെടുക്കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ഒരു പ്ലാനോടെയാണ് മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഒരുപാട് ഫാസ്റ്റ് ബൗളര്‍മാരെും അവര്‍ക്കു സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്നതെന്നും 48 കാരനായ ചാമിന്ദ വാസ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications