Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കുല്‍ദീപ് ആളാകെ മാറി- വിജയരഹസ്യം ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍

ഇന്ത്യയുടെ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ അവശ്വസനീയ തിരിച്ചുവരവാണ് ഐപിഎല്ലിന്റെ 15ാം സീസണില്‍ കണ്ടുകൊണ്ടിരിക്കുന്നത്. കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്നു കരുതിയ ഇടത്തു നിന്നും ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ് അദ്ദേഹം. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായതാണ് കുല്‍ദീപിന്റെ കരിയറില്‍ തന്നെ ടേണിങ് പോയിന്റായി മാറിത്. ഡിസി ടീം തന്നിലര്‍പ്പിച്ച വിശ്വാസം താരം കാക്കുകയായിരുന്നു.

1

ഇത്തവണത്തെ വിക്കറ്റ് വേട്ടക്കാരില്‍ കുല്‍ദീപ് രണ്ടാംസ്ഥാനത്തുണ്ട്. ആറു മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളാണ് അദ്ദേഹം കൊയ്തത്. 7.85 എന്ന മോശമല്ലാത്ത ഇക്കോണമി റേറ്റിലാണിത്. 40 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുത്തതാണ് കുല്‍ദീപിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. ഈ സീസണില്‍ കുല്‍ദീപ് നടത്തിയ ശക്തമായ തിരിച്ചുവരവിനെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ തിഹാസവും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

2

പഞ്ചാബ് കിങ്‌സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് കുല്‍ദീപ് യാദവായിരുന്നു. രണ്ടു വിക്കറ്റുകളാണ് കളിയില്‍ താരം വീഴ്ത്തിയത്. നാലോവറില്‍ 24 റണ്‍സ് വഴങ്ങിയായിരുന്നു ഇത്. രണ്ടു വിക്കറ്റകളും ഒരേ ഓവറില്‍ തന്നെയായിരുന്നു. കാഗിസോ റബാഡ, നതാന്‍ എല്ലിസ് എന്നിവരെയാണ് 14ാം ഓവറില്‍ മൂന്നു ബോളുകള്‍ക്കിടെ കുല്‍ദീപ് പുറത്താക്കിയത്. ഇരുവരെയും അദ്ദേഹം ബൗള്‍ഡാക്കുകയായിരുന്നു. ഇതില്‍ എല്ലിസിനെ വീഴ്ത്തിയ ബോള്‍ മനോഹരമായായിരുന്നു. ഓഫ്സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത ശേഷമാണ് പ്രതിരോധിക്കാന്‍ ശ്രമിച്ച എല്ലിസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് അകത്തേക്കു കയറിയ ബോള്‍ സ്റ്റംപില്‍ പതിച്ചത്.

3

ഈ സീസണിലെ ഐപിഎല്ലില്‍ കുല്‍ദീപ് യാദവ് വരുത്തിയ പ്രധാന മാറ്റം ബൗളിങിന്റെ വേഗം അല്‍പ്പം കൂട്ടിയെന്നതാണെന്നു സുനില്‍ ഗവാസ്‌കര്‍ നിരീക്ഷിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറച്ചുകൂടി വേഗതയിലാണ് കുല്‍ദീപ് ഈ വര്‍ഷം ബൗള്‍ ചെയ്യുന്നത്. കഴിഞ്ഞ സീസണില്‍ 70കളുടെ മധ്യത്തിലായിരുന്നു താരത്തിന്റെ ബൗളിങ് വേഗത. പക്ഷെ ഇത്തവണ അത് 82-83 ആയി കൂടിയിരിക്കുകയാണ്. നതാന്‍ എല്ലിസിനെ പുറത്താക്കിയ കുല്‍ദീപിന്റെ ബോള്‍ 85 കിമി വേഗതയുള്ളതായിരുന്നു. അവന്‍ ഇപ്പോള്‍ വേഗമേറിയ ബോളുകളാണ് എറിയുന്നതെന്നു നമുക്കു കാണാന്‍ സാധിക്കുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

4

നേരത്തേ കുല്‍ദീപ് യാദവിനെ നേരിടവെ ബീറ്റ് ചെയ്യപ്പെട്ടാലും ബോളിന്റെ വേഗത കുറവായിരുന്നതിനാല്‍ അതിനു അനുസരിച്ച് ക്രമീകരണം നടത്താന്‍ ബാറ്റര്‍മാര്‍ക്കു സമയം ലഭിച്ചിരുന്നു. പക്ഷെ ഇത്തവണ അതു ലഭിക്കുന്നില്ല. കാരണം കുല്‍ദീപ് വേഗതയിലാണ് ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മാത്രമല്ല പ്രഹരിക്കപ്പെടുമോയെന്നു ഭയമില്ലാതെ പിച്ച് ചെയ്ത ശേഷം ബോള്‍ അദ്ദേഹം കുറേക്കൂടി മുകളിലേക്കു ഉയര്‍ത്തുന്നതായും സുനില്‍ ഗവാസ്‌കര്‍ നിരീക്ഷിച്ച.

Story first published: Thursday, April 21, 2022, 19:34 [IST]
Other articles published on Apr 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+