Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കെകെആര്‍ ജയിച്ചിട്ടും ചോപ്ര ഹാപ്പിയല്ല, ശ്രേയസ് അതേ തെറ്റ് ആവര്‍ത്തിക്കുന്നു!

മുംബൈ: ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സീസണിലെ രണ്ടാമത്തെ വിജയം സ്വന്തമാക്കിയെങ്കിലും മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര അത്ര ഹാപ്പിയല്ല. കെകെആര്‍ നായകന്‍ ശ്രേയസ് അയ്യരുടെ ബാറ്റിങിനെ വിമര്‍ശിച്ചിരിക്കുകയാണ് അദ്ദേഹം. മല്‍സരത്തില്‍ നന്നായി തുടങ്ങിയ ശ്രേയസ് വിക്കറ്റ് വലിച്ചെറിഞ്ഞതാണ് ചോപ്രയുടെ വിമര്‍ശനത്തിനു കാരണം.

1

15 ബോളില്‍ അഞ്ചു ബൗണ്ടറികളോടെ 26 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. പക്ഷെ മല്‍സരത്തില്‍ കെകെആറിനെ ഇതു ബാധിച്ചില്ല. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിന്റെ (70*) വെടിക്കെട്ട് ഇന്നിങ്‌സ് കെകെആറിനു ആറ വിക്കറ്റിന്റെ അനായാസ വിജയം സമ്മാനിക്കുകയായിരുന്നു. ഈ ജയത്തോടെ കെകെആര്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തിരുന്നു.

2

തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സത്തിലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍നിരയ്ക്കു ബാറ്റിങ് തകര്‍ച്ച നേരിട്ടത് ടീം മാനേജ്‌മെന്റിനു തലവേദനയായേക്കും. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ പരാജയപ്പെട്ട തൊട്ടുമുമ്പത്തെ കളിയിലും സമാനമായ ബാറ്റിങ് തകര്‍ച്ചയെയാണ് കെകെആര്‍ അഭിമുഖീകരിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കെകെആര്‍ മുഴുവന്‍ ഓവറും ബാറ്റ് ചെയ്യാന്‍ പോലും സാധിക്കാതെ 128 റണ്‍സിനു ഓള്‍ഔട്ടാവുകയും ചെയ്തിരുന്നു.
ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ബാറ്റിങില്‍ ശ്രേയസിന്റെ ഫോം കെകെആറിനു ആശങ്കയാവുന്നുണ്ട്. ഇതുവരെ കളിച്ച മൂന്ന് മല്‍സങ്ങളില്‍ 20* (19 ബോള്‍), 13, 26 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

3

പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരത്തില്‍ ശ്രേയസ് അയ്യര്‍ വളരെ അശ്രദ്ധമായ ഷോട്ട് കളിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹറിനെതിരേ അറ്റാക്കിങ് ഷോട്ട് കളിച്ച് അദ്ദേഹം പുറത്താവുകയായിരുന്നു. ചാഹറിന്റെ ബൗളിങില്‍ കാഗിസോ റബാഡയാണ് ശ്രേയസിന്റെ ക്യാച്ചെടുത്തത്.

4

ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ ശ്രേയസിനു ചില പ്രശ്‌നങ്ങളുണ്ടെന്നാണ് തനിക്കു തോന്നുന്നതെന്നു ആകാശ് ചോപ്ര വ്യക്തമാക്കി. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ എല്ലായ്‌പ്പോഴും സിക്‌സറടിക്കാനാണ് ശ്രേയസ് ആഗ്രഹിക്കുന്നതെന്നു തോന്നുന്നു. പഞ്ചാബിനെതിരേ ചാഹറിനു അദ്ദേഹം വിക്കറ്റ് സമ്മാനിച്ചു. തൊട്ടുമുമ്പത്തെ കളിയില്‍ ഹസരംഗയ്ക്കും വിക്കറ്റ് നല്‍കി. ഇത്തരം ഷോട്ടുകള്‍ കളിക്കാന്‍ വളരെ നന്നായി അറിയുന്നയാളാണ് ശ്രേയസ്. എല്ലാം കൂടി ഒത്തുവന്നാല്‍ മാത്രമേ നിങ്ങള്‍ക്കു അതു സാധിക്കുകയുള്ളൂവെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ നിരീക്ഷിച്ചു.

5

തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 200ന് മുകളില്‍ റണ്‍സ് ചേസ് ചെയ്തു വിജയിച്ച പഞ്ചാബിന് ഇതേ പ്രകടനം കെകെആറിനെതിരേ ആവര്‍ത്തിക്കാനായില്ല. ടോസ് നഷ്ടപ്പെട്ട്് ബാറ്റിങിന് അയക്കപ്പെട്ട അവര്‍ 20 ഓവര്‍ പോലും ബാറ്റ് ചെയ്യാനാവാതെ ഓള്‍ഔട്ടായി. 18.2 ഓവറില്‍ 137 റണ്‍സിന് പഞ്ചാബ് ഓള്‍ഔട്ടാവുകയായിരുന്നു. പഞ്ചാബ് നിരയില്‍ വിക്കറ്റ് കീപ്പര്‍ ഭാനുക രാജപക്‌സെ (31), വാലറ്റത്ത് കാഗിസോ റബാഡ (25) എന്നിവര്‍ മാത്രമേ പിടിച്ചുനിന്നുള്ളൂ. രാജപക്‌സ വെറും ഒമ്പതു ബോളിലാണ് മൂന്നു വീതം സിക്‌സറും ബൗണ്ടറിയുമടക്കം 31 റണ്‍സ് വാരിക്കൂട്ടിയത്. റബാഡ 16 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. നാലു വിക്കറ്റുകളെടുത്ത ഉമേഷ് യാദവാണ് പഞ്ചാബിനെ തകര്‍ത്തത്. ടിം സൗത്തിക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

6

റണ്‍ചേസില്‍ വെറും 14.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ കെകെആര്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. രണ്ടു വിക്കറ്റിന് 50 റണ്‍സില്‍ നിന്നും കെകെആര്‍ നാലിന് 51ലേക്കു വീണിരുന്നു. ഒരേ ഓവറിലായിരുന്നു ശ്രേയസ് അയ്യരും നിതീഷ് റാണയും പുറത്തായത്. എന്നാല്‍ അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ആന്ദ്രെ റസ്സല്‍-സാം ബില്ലിങ്‌സ് ജോടി 90 റണ്‍സുമായി കെകെആറിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
വെറും 31 ബോളില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം റസ്സല്‍ പുറത്താവാതെ 70 റണ്‍സ് വാരിക്കൂട്ടി. ഇതോടെ അദ്ദേഹം ടോപ്‌സ്‌കോററര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. ബില്ലിങ്‌സ് പുറത്താവാതെ 24 റണ്‍സും നേടി. ഉമേഷാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Saturday, April 2, 2022, 14:03 [IST]
Other articles published on Apr 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+