Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സഞ്ജു സൂപ്പറല്ലേ- ബാറ്റിങ് കിടു, ക്യാപ്റ്റന്‍സി എങ്ങനെ? സങ്കക്കാര പറയുന്നു

ഐപിഎല്ലിന്റെ 15ാം സീസണ്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുഖ്യ കോച്ചും ശ്രീലങ്കയുടെ മുന്‍ ഇതിഹാസവുമായ കുമാര്‍ സങ്കക്കാര. തുടര്‍ച്ചയായി രണ്ടാം സീസണിലാണ് സഞ്ജുവിനു കീഴില്‍ റോയല്‍സ് കളിക്കാനൊരുങ്ങുന്നത്.

1

കഴിഞ്ഞ തവണയും അദ്ദേഹമായിരുന്നു ടീമിനെ നയിച്ചത്. പക്ഷെ ലീഗില്‍ ഏഴാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ റോയല്‍സിനായുള്ളൂ. പുതിയ സീസണില്‍ ശക്തമായ ടീമിനെയാണ് റോയല്‍സ് അണിനിരത്തുന്നത്. മെഗാ ലേലത്തില്‍ മികച്ച പല സൈനിങുകളും നടത്താന്‍ അവര്‍ക്കായിരുന്നു. ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരെല്ലാം റോയല്‍സിനൊപ്പമുണ്ട്.

2

രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും ഭാവി താരവും മാത്രമല്ല ടി20യിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് സഞ്ജു സാംസണെന്നു കുമാര്‍ സങ്കക്കാര പറഞ്ഞു. അവന്‍ ഒരു ഗംഭീര കളിക്കാരന്‍ തന്നെയാണ്. അപകടകാരിയായ, മാച്ച് വിന്നറായ, ഒരു ബാറ്റര്‍ക്കു വേണ്ട എല്ലാ കഴിവുമുള്ള താരമാണ് സഞ്ജു. കഴിഞ്ഞ സീസണില്‍ ഞാന്‍ റോയല്‍സിന്റെ ചുമതലയേറ്റെടുക്കും മുമ്പ് തന്നെ അവന്‍ നായകസ്ഥാനത്തുണ്ടായിരുന്നു. ഞാന്‍ അവനെ നന്നായി മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനോടു വലിയ പാഷനാണ് സഞ്ജുവിനുള്ളത്. അവന്‍ തുടങ്ങിയത് ഇവിടെയാണ്, അതു വിലമതിക്കുകയും ചെയ്യുന്നുവെന്നും സങ്കക്കാര വിശദമാക്കി.

3

സഞ്ജു സാംസണ്‍ ഒരു സ്വാഭാവിക നേതാവാണെന്നു കുമാര്‍ സങ്കക്കാര അഭിപ്രായപ്പെട്ടു. ഇതു വരെ ഒന്നുമറിയില്ലെന്നു സമ്മതിക്കാന്‍ തയ്യാറുള്ള ക്യാപ്റ്റനാണ് അവന്‍. മികച്ച ക്യാപ്റ്റനായി വളരാന്‍ സഞ്ജുവിനു കഴിയും. സ്വാഭാവികമായി തന്നെ നേതൃഗുണം അവനുണ്ട്. ഇനിയും കൂടുതല്‍, കൂടുതല്‍ മികച്ച താരമായി സഞ്ജു മാറുമെന്നും സങ്കക്കാര വിലയിരുത്തി.

4

നിലവില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമല്ല സഞ്ജു സാംസണ്‍. അതുകൊണ്ടു തന്നെ ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമിലേക്കു അവകാശവാദമുന്നയിക്കാന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടതുണ്ട്. നിലവില്‍ റിഷഭ് പന്തും ഇഷാന്‍ കിഷനുമാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍മാര്‍. റിഷഭാണ് പ്രധാന വിക്കറ്റ് കീപ്പറെങ്കിലും ഇഷാനെ പിന്തള്ളി ബാക്കപ്പായി മാറാന്‍ സഞ്ജുവിന് ഐപിഎല്ലില്‍ തിളങ്ങിയേ തീരൂ.

5

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. ക്യാപ്റ്റനായുള്ള ആദ്യ കളിയില്‍ തന്നെ പഞ്ചാബ് കിങ്‌സിനെതിരേ സെഞ്ച്വറിയുമായി വരവറിയിക്കുകയും ചെയ്തിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 40.33 ശരാശരിയില്‍ 136.72 സ്‌ട്രൈട്ട് റേറ്റോടെ 484 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഈ സീസണില്‍ കൂടുതല്‍ മെച്ചപ്പെട്ട, സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനിയിരിക്കും 27കാരന്റെ ശ്രമം.

രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡ്

രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡ്

സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ്, കെസി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിംഗ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, തേജസ് ബറോക്ക, കുല്‍ദിപ് യാദവ്, കുല്‍ദീപ് യാദവ്, ശുഭം ഗര്‍വാല്‍, ജെയിംസ് നീഷാം, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, റാസി വാന്‍ഡര്‍ ഡ്യുസ്സെന്‍, ഡാരില്‍ മിച്ചല്‍.

Read more at: https://malayalam.mykhel.com/cricket/ipl-2022-check-full-squad-of-all-10-franchises-after-mega-auction/articlecontent-pf63525-037205.html

Story first published: Tuesday, March 22, 2022, 19:06 [IST]
Other articles published on Mar 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+