Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഉപദേഷ്ടാവായോ കോച്ചായോ തിരിച്ചുവരാം', ധോണിയുടെ ഭാവിയെക്കുറിച്ച് അക്തര്‍

1

കറാച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഗ്രൂപ്പുഘട്ടം അവസാനിക്കാറായിരിക്കുകയാണ്. പ്ലേ ഓഫ് സീറ്റിനായുള്ള തീപാറും പോരാട്ടങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും എംഎസ് ധോണിയെന്ന ഇതിഹാസം തനിക്ക് ക്രിക്കറ്റില്‍ എത്രത്തോളം ബാല്യം അവശേഷിക്കുന്നുവെന്ന് കാട്ടിത്തന്നു. പല സൂപ്പര്‍ താരങ്ങളും നിരാശപ്പെടുത്തിയപ്പോഴും ഫിനിഷിങ് മികവില്‍ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ധോണി കൈയടി നേടുന്നു.

സിഎസ്‌കെ പ്ലേ ഓഫില്‍ കടക്കില്ലെന്നുറപ്പായതോടെ ആളുകള്‍ക്കറിയേണ്ടത് ധോണിയുടെ ഭാവിയെക്കുറിച്ചാണ്. അടുത്ത സീസണില്‍ ധോണി കളിക്കുമോ എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ ധോണിയുടെ ഭാവിയെക്കുറിച്ച് തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തര്‍. ധോണിക്ക് വേണമെങ്കില്‍ കളിക്കാരനായും ക്യാപ്റ്റനായും തിരിച്ചെത്താമെന്നും അല്ലാത്ത പക്ഷം അടുത്ത സീസണില്‍ ഉപദേഷ്ടാവായോ മുഖ്യ പരിശീലകനായോ ധോണിയെ പ്രതീക്ഷിക്കാമെന്നാണ് അക്തര്‍ പറഞ്ഞത്.

1


'ധോണിക്ക് കളിക്കണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അടുത്ത സീസണില്‍ അവന്‍ കളിക്കും. എന്നാല്‍ അവന്‍ കളിക്കാരനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ മുഖ്യ പരിശീലകനായോ ഉപദേഷ്ടാവായോ തിരിച്ചെത്താം. അതൊരിക്കലും അദ്ദേഹത്തിന് മോശം റോളാകില്ല. ഇതെല്ലാം ധോണിയുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും. വലിയൊരു സമ്പാദ്യമാണ് ധോണി. അവന്‍ കളിക്കാരനായി ഒപ്പമുണ്ടെങ്കിലും പരിശീലകനായി ഒപ്പമുണ്ടെങ്കിലും അതൊരു മുതല്‍ക്കൂട്ടാനാണ്. സിഎസ്‌കെ മാനേജ്‌മെന്റ് ഇപ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. എന്തിനാണ് രവീന്ദ്ര ജഡേജക്ക് ക്യാപ്റ്റന്‍സി കൈമാറിയതെന്ന് മനസിലാകുന്നില്ല. എന്നാല്‍ അടുത്ത സീസണില്‍ ശക്തമായ മനസ്ഥിതിയോടെ അവന്‍ തിരിച്ചുവരേണ്ടതായുണ്ട്'- അക്തര്‍ പറഞ്ഞു.

2

ധോണി അടുത്ത സീസണില്‍ താരമായി തുടരാനാണ് നിലവിലെ സാഹചര്യത്തില്‍ സാധ്യത. എന്നാല്‍ ധോണിയാണ് ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. ധോണിയോട് അവതാരകന്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ധോണി പതിവ് പോലെ തന്ത്രപരമായ മറുപടികള്‍ നല്‍കി തുറന്ന് പറയാതെ ഇരിക്കുകയാണ് ചെയ്തത്. ജഡേജ ക്യാപ്റ്റനെന്ന നിലയില്‍ പരാജയപ്പെട്ടതിനാല്‍ സിഎസ്‌കെയ്ക്ക് മുന്നില്‍ മറ്റ് വഴികളില്ല. അടുത്ത സീസണിലും ധോണി തന്നെ സിഎസ്‌കെയുടെ ക്യാപ്റ്റനായി തുടരനാണ് സാധ്യത. ധോണി ഇപ്പോള്‍ വിരമിച്ചാല്‍ സിഎസ്‌കെയ്ക്കത് വലിയ തിരിച്ചടിയാവുമെന്നുറപ്പ്.

'ധോണി ഇതോടെ വിരമിക്കല്‍ പ്രഖ്യാപിക്കും. എന്നാല്‍ അവന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പ്രവചിക്കാനാവില്ല. അത്തരത്തിലുള്ള വ്യക്തിയാണ് ധോണി. പെട്ടെന്നാണ് ധോണിക്ക് വിരമിക്കാന്‍ തോന്നുന്നതെങ്കില്‍ അത് ചെയ്യും. സത്യസന്ധമായി പറഞ്ഞാല്‍ ചില താരങ്ങള്‍ വിരമിക്കേണ്ട സമയമായിരിക്കുന്നു. എന്നാല്‍ ഇത് ഫ്രാഞ്ചൈസി ക്രിക്കറ്റായതിനാലാണ് അത് വൈകുന്നത്'- അക്തര്‍ കൂട്ടിച്ചേര്‍ത്തു.

3

ഐപിഎല്ലിലെ ഇതിഹാസമാണ് ധോണി. നാല് ഐപിഎല്‍ കിരീടം സിഎസ്‌കെയ്ക്ക് സമ്മാനിച്ച ധോണി കിരീടത്തോടെ വിരമിക്കാനാവും ലക്ഷ്യമിടുക. ഇത്തവണ പ്ലേ ഓഫിലേക്ക് സിഎസ്‌കെയെ എത്തിക്കാന്‍ ധോണിക്കായിട്ടില്ല. അതുകൊണ്ട് തന്നെ അടുത്ത സീസണില്‍ ടീമിനെ കപ്പിലേക്ക് എത്തിച്ച് ധീരമായി പടിയിറക്കമാവും ധോണി സ്വപ്‌നം കാണുന്നത്. ഇത്തവണത്തെ ധോണിയുടെ പ്രകടനം കാണുമ്പോള്‍ ഇനിയും ഒരു വര്‍ഷമെങ്കിലും തുടരാനാവുമെന്ന് ഉറപ്പിച്ച് പറയാം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ധോണിയുടേതാണ്.

4

12 മത്സരത്തില്‍ നിന്ന് 199 റണ്‍സാണ് ധോണി നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പഴയതുപോലെ വമ്പന്‍ സിക്‌സറുകള്‍ പറത്താന്‍ ധോണിക്ക് ഇപ്പോഴും സാധിക്കുന്നു. സിഎസ്‌കെ നിലവില്‍ തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ്. ഇതില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ധോണിയെപ്പോലൊരു മികച്ച താരത്തിന്റെ സേവനം ടീമിന് ആവിശ്യമാണ്. വിരമിച്ചാലും മഞ്ഞ ജഴ്‌സിയിലുണ്ടാവുമെന്നാണ് ധോണി പറഞ്ഞത്. ഇത് അദ്ദേഹം പറഞ്ഞത് വിരമിച്ചാലും പരിശീലകനായോ മറ്റൊരു റോളിലോ തിരിച്ചെത്തുമെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ്.

Story first published: Friday, May 13, 2022, 18:38 [IST]
Other articles published on May 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+