IPL 2022: 'ഓസ്‌ട്രേലിയയില്‍ അവന്‍ അന്തകനാവും', ഉമ്രാനെ ഇന്ത്യ പരിഗണിക്കണം, റാഷിദ് ലത്തീഫ്

കറാച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ അതിവേഗ പന്തുകള്‍ക്കൊണ്ട് ഞെട്ടിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്. ഇന്ത്യന്‍ താരങ്ങളില്‍ അതിവേഗ പേസര്‍മാര്‍ കുറവായതിനാല്‍ത്തന്നെ ഉമ്രാന്റെ പന്തുകള്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണ്. തുടര്‍ച്ചയായി 150ന് മുകളില്‍ പന്തെറിയുന്ന താരം മണിക്കൂറിന് 153 കിലോ മീറ്ററിന് മുകളില്‍ ഇതിനോടകം പന്തെറിഞ്ഞ് കഴിഞ്ഞു. 155ന് മുകളില്‍ വേഗം കുറിക്കാന്‍ ഉമ്രാന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ടി20 ലോകകപ്പ് ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുമോയെന്നതാണ് പ്രധാന ചോദ്യം. ഓസ്‌ട്രേലിയയിലെ പിച്ച് അതിവേഗ പേസര്‍മാരെ പിന്തുണക്കുന്നതാണ്. മീഡിയം പേസര്‍മാര്‍ക്കൊന്നും ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ കാര്യമായൊന്നും ചെയ്യാനില്ല. അതുകൊണ്ട് തന്നെ ഉമ്രാന്‍ മാലിക്കിനെപ്പോലെയുള്ള അതിവേഗ പേസര്‍മാര്‍ ടീമില്‍ അത്യാവശ്യമാണ്. ഇപ്പോഴിതാ ഉമ്രാന്‍ മാലിക്ക് ഓസ്‌ട്രേലിയയില്‍ ഏഷ്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ അന്തകനാണെന്നും ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഇതിഹാസം റാഷിദ് ലത്തീഫ്.

'ഐപിഎല്ലിന് ശേഷം എല്ലാവരും വീണ്ടും അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. ഏഷ്യാ കപ്പും ടി20 ലോകകപ്പുമാണ് മുന്നിലുള്ളത്. ഓസ്‌ട്രേലിയയിലെ ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ വിക്കറ്റ് നേടാന്‍ മിടുക്കനാണവന്‍. ഏഷ്യന്‍ ബാറ്റ്‌സ്മാന്‍മാരെ പ്രയാസപ്പെടുത്താന്‍ ഉമ്രാന് സാധിക്കും. ചിലപ്പോള്‍ ഓസീസിന് പോലും അവന്റെ പേസിനെ നേരിടുക കടുപ്പമാവും'-ലത്തീഫ് യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു.
തുടര്‍ച്ചയായി 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയുകയെന്നത് എളുപ്പമല്ല. മികച്ച ലൈനും ലെങ്തുമുള്ള പേസറാണ് ഉമ്രാന്‍. അതുകൊണ്ട് തന്നെ ടി20 ഫോര്‍മാറ്റില്‍ ഉമ്രാന്റെ പ്രകടനം ഇന്ത്യന്‍ ടീമിന് കരുത്താകുമെന്നുറപ്പ്. കെകെആറിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ഉമ്രാന്‍ വീഴ്ത്തിയത്. 6.75 ഇക്കോണമിയിലാണ് ഉമ്രാന്റെ പ്രകടനം. മിന്നും ഫോമില്‍ നിന്ന ആന്‍ഡ്രേ റസലിനെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടിയ ഉമ്രാന്‍ മാലിക്കിന്റെ ബൗളിങ് പ്രശംസ അര്‍ഹിക്കുന്നതാണ്.

'ഓസ്‌ട്രേലിയയില്‍ വളരെ സഹായം ചെയ്യുന്ന ബൗളറാണ് ഉമ്രാന്‍. ഇന്ത്യന്‍ ടീമില്‍ നിന്ന് ഇത്തരമൊരു പേസറെ സമീപകാലത്തൊന്നും ആരും നേരിട്ടട്ടില്ല. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ഷഹീന്‍ അഫ്രീദി എന്നിവരെല്ലാം സ്വിങ് ചെയ്ത് പന്തെറിയുന്നവരാണ്. എന്നാല്‍ ഇവരുടെയൊക്കെ ശരാശരി വേഗം 145 ആണ്. എന്നാല്‍ ഉമ്രാന്റെ വേഗം അതിലും മുകളിലാണ്. നല്ല ബൗണ്‍സും കണ്ടെത്താന്‍ അവന് സാധിക്കുന്നുണ്ട്'- റാഷിദ് ലത്തീഫ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇന്ത്യയുടെ പേസര്‍മാരിലൊരാളായ ദീപക് ചഹാറിന് പരിക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പ് നഷ്ടമായേക്കും. മറ്റൊരു പേസറായ ശര്‍ദുല്‍ ഠാക്കൂറും ഭുവനേശ്വര്‍ കുമാറുമെല്ലാം അതിവേഗ പേസര്‍മാരല്ല. ജസ്പ്രീത് ബുംറ 140 പ്ലസ് വേഗം തുടര്‍ച്ചയായി എറിയാന്‍ കെല്‍പ്പുള്ളവനാണ്. എന്നാല്‍ ഉമ്രാനെപ്പോലെ 150 പ്ലസ് എറിയാന്‍ സാധിക്കുന്ന ആരുമില്ല. ഉമ്രാന് പരിചയസമ്പത്തിന്റെ പ്രശ്‌നമുണ്ട്. അന്താരാഷ്്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്ത് കുറവാണെങ്കിലും മികച്ച പരിശീലനം ലഭിച്ചാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മാച്ച് വിന്നറായി മാറാന്‍ ഉമ്രാന് കരുത്തുണ്ട്.

2021ലെ ടി20 ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഇന്ത്യക്ക് പ്ലേ ഓഫില്‍ പോലും ഇടം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങുന്ന ഇന്ത്യക്ക് മികച്ച ടീം കരുത്തുണ്ട്. ബാറ്റുകൊണ്ടും പന്തുകൊണ്ടും സംതുലിതമാണെങ്കിലും ഓസ്‌ട്രേലിയയിലെ വേഗ പിച്ചില്‍ എന്താവും പ്രകടനമെന്നത് കാത്തിരുന്ന് തന്നെ കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications