Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മെഗാ ലേലത്തില്‍ ഏറ്റവും പ്രതിഫലം ആര് നേടും? രണ്ട് ഇന്ത്യന്‍ താരങ്ങളെ പ്രവചിച്ച് ബോഗ്ലെ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തീയ്യതികളില്‍ ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. 1200ലധികം താരങ്ങള്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്‌തെങ്കിലും 590 പേരെയാണ് മെഗാ ലേലത്തിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൂപ്പര്‍ താരങ്ങളായ നിരവധി പേര്‍ ഇത്തവണത്തെ ലേലത്തില്‍ ഉള്‍പ്പെടുന്നു എന്നതാണ് ആവേശകരമായ കാര്യം. 228 ദേശീയ ടീം താരങ്ങളും ദേശീയ ടീം അരങ്ങേറ്റം നടത്താത്ത 355 താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് പേരുമാണ് മെഗാ ലേലത്തിലേക്കെത്തുന്നത്.

ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിക്ക് 48 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. 1.5 കോടിക്ക് 20 പേരും ഒരു കോടിക്ക് 34 താരങ്ങളുമാണ് ലേലത്തിലേക്ക് എത്തുക. 370 ഇന്ത്യന്‍ താരങ്ങളും 220 വിദേശ താരങ്ങളുമാണ് മെഗാ ലേലത്തില്‍ പങ്കെടുക്കുന്നത്. ഏറ്റവും കൂടുതല്‍ വിദേശ താരങ്ങള്‍ പങ്കെടുക്കുന്നത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. 48 താരങ്ങളാണ് പങ്കെടുക്കുന്നത്. മെഗാ ലേലത്തില്‍ കൂടുതല്‍ പ്രതിഫലം ആര് കൈപ്പറ്റുമെന്നതാണ് ആരാധകര്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത്.

1

ക്രിസ് മോറിസ്, യുവരാജ് സിങ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരെല്ലാം നേടിയ തുകയുടെ റെക്കോഡുകളെല്ലാം ഇത്തവണ ഭേദിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ നിരവധിയാണ്. ഇത്തവണ മെഗാ ലേലത്തില്‍ ഏറ്റവും പ്രതിഫലം നേടുക ആരാവുമെന്നത് സംബന്ധിച്ച് പല പ്രവചനങ്ങളും സജീവമാണ്. ഇപ്പോഴിതാ ഇത്തവണത്തെ രണ്ട് ഇന്ത്യന്‍ താരങ്ങളാവും ഏറ്റവും പ്രതിഫലം സ്വന്തമാക്കുകയെന്ന് പ്രവചിച്ചിരിക്കുകയാണ് കമന്റേറ്ററും അവതാരകനുമായ ഹര്‍ഷ ഭോഗ്ലെ.

ഇഷാന്‍ കിഷന്‍, ഷാരൂഖ് ഖാന്‍ എന്നിവരെയാണ് ഹര്‍ഷ ബോഗ്ലെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇഷാന്‍ കിഷന്‍ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ താരമാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ താരം ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ മിടുക്കനായ ഇഷാന്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ മികവുള്ളവനാണ്. ഓപ്പണറെന്ന നിലയില്‍ ഉപയോഗിച്ചാല്‍ പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ ഇഷാന് സാധിക്കും. അതുകൊണ്ട് തന്നെ ഇഷാന് ആവിശ്യക്കാരേറെയാണ്.

2

മുംബൈ ഇന്ത്യന്‍സ് തന്നെ ഇഷാനെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്ക് കൂടുതല്‍ പണം പേഴ്‌സില്‍ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ഇഷാനായി രണ്ട് ടീമും സജീവമായി രംഗത്തുണ്ടാവും. ലേലത്തിലെ റെക്കോഡുകളെ ഇഷാന്‍ ഭേദിക്കാനുള്ള സാധ്യത കൂടുതലാണ്. ഇഷാനായി വാശിയേറിയ പോരാട്ടം ഉറപ്പാണ്.

ബോഗ്ലെ പറഞ്ഞ രണ്ടാമത്തെ താരം ഷാരൂഖ് ഖാനാണ്. തമിഴ്‌നാടിന്റെ വെടിക്കെട്ട് താരത്തെ പഞ്ചാബ് കിങ്‌സ് കൈവിട്ടുകളയുകയായിരുന്നു. അസാമാന്യ ഫിനിഷിങ് മികവുള്ള താരം ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് മെഗാ ലേലത്തിലേക്കെത്തുന്നത്. ഡെത്ത് ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനാവുമെന്നതാണ് ഷാരൂഖിന്റെ സവിശേഷത. അതുകൊണ്ട് തന്നെ ഒട്ടുമിക്ക ടീമും ഷാരൂഖിനായി രംഗത്തെത്തിയേക്കും.

3

സിഎസ്‌കെയിലേക്ക് ഷാരൂഖ് എത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. തമിഴ്‌നാട് കാരനായ ഷാരൂഖിനെ സിഎസ്‌കെ സ്വന്തമാക്കിയാല്‍ താരത്തിന്റെ കരിയറിലും അത് വലിയ നേട്ടമാവും. ലേലത്തില്‍ കോടികള്‍ വാങ്ങാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ ഇത്തവണയുണ്ട്. മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ അത്തരത്തിലുള്ള താരങ്ങളിലൊരാളാണ്. വെടിക്കെട്ട് ഓപ്പണറായ വാര്‍ണര്‍ക്ക് വലിയ തുക ലേലത്തില്‍ ലഭിച്ചേക്കും. ശ്രേയസ് അയ്യരെ പല ടീമുകളും നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനാല്‍ വലിയ പ്രതിഫലം അദ്ദേഹത്തിനും ലഭിച്ചേക്കും.

ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, ക്വിന്റന്‍ ഡീകോക്ക്, കഗിസോ റബാഡ എന്നിവരെല്ലാം വലിയ പ്രതിഫലം നേടാന്‍ സാധിക്കുന്ന താരങ്ങളാണ്. എന്തായാലും കോടികള്‍ തന്നെ ഇവര്‍ക്ക് പ്രതീക്ഷിക്കപ്പെടുന്നു. ചരിത്രം തിരുത്തി റെക്കോഡിടാന്‍ ഇത്തവണ ലേലത്തില്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Wednesday, February 2, 2022, 12:16 [IST]
Other articles published on Feb 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+