Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഹാര്‍ദിക് നയിക്കും, സഞ്ജുവും ടീമില്‍- ഇര്‍ഫാന്റെ സൂപ്പര്‍ ഇലവന്‍

15ാം ഐപിഎല്‍ സീസണിന്റെ കൊടിയിറങ്ങിയതിനു പിന്നാലെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. പുതിയ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്, റണ്ണറപ്പുകളായ രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയ ടീമുകളില്‍ നിന്നാണ് കൂടുതല്‍ താരങ്ങള്‍ ഇലവനില്‍ ഇടംപിടിച്ചത്.

irfan pathan

ഇലവനിലെ 11 പേരില്‍ ഏഴു പേരും ടൈറ്റന്‍സ്, റോയല്‍സ് ടീമുകളില്‍ നിന്നുള്ളവരാണ്. ടൈറ്റന്‍സില്‍ നിന്നും നാലും റോയല്‍സില്‍ നിന്നും മൂന്നും പേര്‍ക്കു ഇലവനില്‍ ഇടം ലഭിച്ചു. ടൈറ്റന്‍സിനെ കന്നി സീസണില്‍ തന്നെ ചാംപ്യന്മാരാക്കിയ ഹാര്‍ദിക് പാണ്ഡ്യാണ് ഇലവന്റെ നായകന്‍. വിക്കറ്റ് കീപ്പറായി റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും ഇലവനില്‍ ഇടംപിടിച്ചു.

jos buttler

ഈ സീസണില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ബാറ്റര്‍ ജോസ് ബട്‌ലറും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുലുമാണ് ഇര്‍ഫാന്‍ പഠാന്‍ തിരഞ്ഞെടുത്ത ഇലവന്റെ ഓപ്പണര്‍മാര്‍.
17 മല്‍സരങ്ങളില്‍ നിന്നും 863 റണ്‍സ് വാരിക്കൂട്ടിയാണ് ബട്‌ലര്‍ ഓറഞ്ച് ക്യാപ്പ് കൈക്കലാക്കിയത്. നാലു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 116 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ബട്‌ലര്‍ കഴിഞ്ഞാല്‍ സീസണില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത രണ്ടാമത്തെ താരം രാഹുലാണ്. ലഖ്‌നൗവിനായി 15 മല്‍സരങ്ങളില്‍ നിന്നും 616 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും നാലു ഫിഫ്റ്റികളുമുള്‍പ്പെട്ടതാണിത്.

sanju samson

മൂന്നാംനമ്പറില്‍ ബാറ്റ് ചെയ്യാനെത്തുക സഞ്ജു സാംസണാണ്. ടീമിനു വേണ്ടി വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെ. നാലാമനായി ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ബാറ്റ് ചെയ്യുക. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററുടെ റോളിലും സഞ്ജുവിനു മികച്ച സീസണായിരുന്നു ഇത്. 2008ലെ പ്രഥമ സീസണിനു ശേഷം റോയല്‍സിനെ ആദ്യമായി ഫൈനലിലെത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

hardik pandya

ഹാര്‍ദിക്കിന്റെ കാര്യമെടുത്താല്‍ കരിയറില്‍ ആദ്യമായി ക്യാപ്റ്റനാവാന്‍ ലഭിച്ച അവസരം ഐപിഎല്‍ കിരീട വിജയത്തോടെ തന്നെ അദ്ദേഹം ഗംഭീരമാക്കുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ ഹാര്‍ദിക്കിനു സാധിക്കുകയും ചെയ്തു. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങ്, ബൗളിങ് എന്നിവയിലും താരം കസറി. റോയല്‍സിനെ തകര്‍ത്തുവിട്ട ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ഹാര്‍ദിക്കായിരുന്നു

liam livingston

പഞ്ചാബ് കിങ്‌സിന്റെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണ്‍, ഗുജറാത്ത് ടൈറ്റന്‍സിന്റെ സൗത്താഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍, ടൈറ്റന്‍സിന്റെ തന്നെ അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരാണ് ഇര്‍ഫാന്‍ പഠാന്റെ ഇലവനില്‍ അഞ്ചു മുതല്‍ ഏഴു വരെ സ്ഥാനങ്ങളിലുള്ളത്.

david miller

പഞ്ചാബിനുവേണ്ടി ചില തീപ്പൊരി ഇന്നിങ്‌സുകള്‍ ലിവിങ്സ്റ്റ്ണ്‍ ഈ സീസണില്‍ കളിച്ചിരുന്നു. ബൗളിങിലും ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ നടത്താന്‍ താരത്തിനു സാധിച്ചു. ടൈറ്റന്‍സിന്റെ ഈ സീസണിലെ മാച്ച് വിന്നര്‍മാരില്‍ ഒരാളായിരുന്നു മില്ലര്‍. തകര്‍പ്പന്‍ ഫിനിഷിങിലൂടെ നിരവധി മല്‍സരങ്ങളില്‍ മില്ലറുടെ ഹീറോയായിരുന്നു. റാഷിദും ടൈറ്റന്‍സിന്റെ നിര്‍ണായക താരങ്ങളില്‍ ഒരാളായിരുന്നു. ബൗളിങില്‍ മിന്നിച്ച അദ്ദേഹം ബാറ്റിങിലും ചില വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു.

yuzvendra chahal

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേല്‍, ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഹമ്മദ് ഷമി, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉമ്രാന്‍ മാലിക്ക് എന്നിവരാണ് ഇര്‍ഫാന്‍ പഠാന്റെ ഇലവനിലെ സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാര്‍. റാഷിദ് ഖാനെക്കൂടാതെ രാജസ്ഥാന്‍ റോയല്‍സിന്റെ യുസ്വേന്ദ്ര ചാഹല്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കുല്‍ദീപ് യാദവ് എന്നിവരും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി കൂടിയാണ് ചാഹല്‍. 17 മല്‍സരങ്ങളില്‍ നിന്നും താരം വീഴ്ത്തിയത് 27 വിക്കറ്റുകളായിരുന്നു.

ഇര്‍ഫാന്‍ പഠാന്റെ ഐപിഎല്‍ ഇലവന്‍

ഇര്‍ഫാന്‍ പഠാന്റെ ഐപിഎല്‍ ഇലവന്‍

ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍ റോയല്‍സ്), കെഎല്‍ രാഹുല്‍ (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍, രാജസ്ഥാന്‍ റോയല്‍സ്), ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍, ഗുജറാത്ത് ടൈറ്റന്‍സ്), ലിയാം ലിവിങ്സ്റ്റ്ണ്‍ (പഞ്ചാബ് കിങ്‌സ്), ഡേവിഡ് മില്ലര്‍ (ഗുജറാത്ത് ടൈറ്റന്‍സ്), റാഷിദ് ഖാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്), ഹര്‍ഷല്‍ പട്ടേല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), മുഹമ്മദ് ഷമി (ഗുജറാത്ത് ടൈറ്റന്‍സ്), ഉമ്രാന്‍ മാലിക്ക് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), യുസ്വേന്ദ്ര ചാഹല്‍ (രാജസ്ഥാന്‍ റോയല്‍സ്), കുല്‍ദീപ് യാദവ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്).

Story first published: Monday, May 30, 2022, 20:19 [IST]
Other articles published on May 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+