IPL 2022: ഇന്ത്യക്കായി ഹര്‍ദിക് എവിടെ ബാറ്റ് ചെയ്യണം?, യുവരാജിന്റെ റോള്‍, നിര്‍ദേശിച്ച് വെട്ടോറി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഹീറോയായി ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയാണ്. പരിക്കിനെത്തുടര്‍ന്നും മോശം ഫോമിനെത്തുടര്‍ന്നും ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഹര്‍ദിക് പാണ്ഡ്യയെ ഇപ്പോള്‍ ഇന്ത്യ ഭാവി നായകനായിപ്പോലും പരിഗണിക്കുന്നു. അത്രത്തോളം ഹര്‍ദിക് ഒറ്റ ഐപിഎല്‍ സീസണോടെ മാറിയിരിക്കുന്നു. ഇത്തവണ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിക്കാന്‍ ഹര്‍ദിക് പാണ്ഡ്യക്ക് സാധിച്ചു.
ഇന്ത്യന്‍ ടീമിലേക്ക് ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ എവിടെ ബാറ്റ് ചെയ്യണമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. അടുത്ത മാസം ഒമ്പതിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ അഞ്ച് മത്സര ടി20 പരമ്പര തുടങ്ങുകയാണ്. പ്രധാന സീനിയര്‍ താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചപ്പോള്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. നിര്‍ണ്ണായക റോളില്‍ ഹര്‍ദിക്കുമുണ്ട്. പഴയതുപോലെ ഫിനിഷര്‍ എന്ന നിലയിലേക്ക് തന്നെ ഹര്‍ദിക്കിനെ പരിഗണിക്കണോ അതോ ഐപിഎല്ലില്‍ അദ്ദേഹം ബാറ്റ് ചെയ്യുന്ന നാലാം നമ്പറിലേക്ക് പരിഗണിക്കണമോയെന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണ്.

ഇപ്പോഴിതാ ഹര്‍ദിക്കിനെ ഇന്ത്യ നാലാം നമ്പറില്‍ ഉപയോഗിക്കുന്നതാവും കൂടുതല്‍ ഗുണം ചെയ്യുകയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് നായകനും സ്പിന്‍ ഓള്‍റൗണ്ടറുമായ ഡാനിയല്‍ വെട്ടോറി. 'ഹര്‍ദിക് ഫിറ്റാണെങ്കില്‍ നാലാം നമ്പറില്‍ അവനെ പരിഗണിക്കുക. അവന് ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷനാണത്. സൂര്യകുമാര്‍ യാദവിനെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തണമെന്നല്ല പറയുന്നത്. ഇത്തരമൊരു സാധ്യതയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ്. മികച്ചൊരു നീക്കമായിരിക്കും ഇത്. റിഷഭ് പന്ത് നിലവില്‍ അഞ്ചാം നമ്പറിലാണ്. ഇത് ആറാം നമ്പറിലേക്കെത്തും'- വെട്ടോറി പറഞ്ഞു.

നിലവില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ നാലാം നമ്പറില്‍. മധ്യ ഓവറുകളില്‍ അനായാസമായി സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ള സൂര്യകുമാര്‍ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന താരമാണ്. എന്നാല്‍ ഹര്‍ദിക്കിന് അത്തരമൊരു കഴിവില്ല. കായിക ക്ഷമത ഉപയോഗിച്ച് വലിയ ഷോട്ടുകള്‍ കളിക്കുന്ന താരമാണ് ഹര്‍ദിക്ക്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ പ്രമുഖരുടെ അഭാവത്തില്‍ നാലാം നമ്പറില്‍ ഹര്‍ദിക് എത്തിയേക്കും. എന്നാല്‍ ടി20 ലോകകപ്പിലൊന്നും ഹര്‍ദിക്കിന് നാലാം നമ്പറില്‍ അവസരം ലഭിച്ചേക്കില്ല.

ഹര്‍ദിക്കിനെ ഫിനിഷര്‍ റോളില്‍ത്തന്നെയാണ് ഇന്ത്യക്കാവശ്യം. നിലവില്‍ ഇന്ത്യന്‍ ടീമില്‍ മികച്ച ഫിനിഷര്‍മാരില്ല. ഹര്‍ദിക് പരിക്കേറ്റ് പുറത്തായപ്പോള്‍ മികച്ച ഫിനിഷര്‍മാരുടെ അഭാവം ഇന്ത്യ നന്നായി തിരിച്ചറിഞ്ഞതാണ്. അതുകൊണ്ട് തന്നെ ഹര്‍ദിക് തിരിച്ചെത്തുമ്പോള്‍ ഇന്ത്യന്‍ ഫിനിഷര്‍ റോളിലേക്ക് തന്നെയാവും അദ്ദേഹത്തെ പരിഗണിക്കുക. ഹര്‍ദികിന്റെ വമ്പന്‍ ഷോട്ടുകള്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ലോകകപ്പില്‍ ഈ ഫിനിഷിങ് മികവാണ് ഇന്ത്യക്കാവശ്യം.

ഹര്‍ദിക്കിന്റെ ബൗളിങ്ങിലും ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു. ഐപിഎല്‍ ഫൈനലില്‍ ഉള്‍പ്പെടെ രാജസ്ഥാന്റെ അന്തകനായി മാറിയത് ഹര്‍ദിക് പാണ്ഡ്യയാണ്. മൂന്ന് നിര്‍ണ്ണായക വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ബാറ്റുകൊണ്ടും തിളങ്ങി. ഹര്‍ദിക്കിന്റെ ഈ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ ഏറെ നാള്‍ പുറം വേദന അലട്ടിയ ഹര്‍ദിക്കിന് ഫിറ്റ്‌നസ് നിലനിര്‍ത്തുകയെന്നത് കടുത്ത വെല്ലുവിളി തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications