For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'അടിച്ചു മോനേ', മുംബൈ തഴഞ്ഞ ഹാര്‍ദിക്കിന് ലോട്ടറി, ക്യാപ്റ്റന്‍ സ്ഥാനത്തേക്ക്!

അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ നായകനായി താരം വന്നേക്കും

ഐപിഎല്ലിന്റെ പുതിയ സീസണില്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ നായകസ്ഥാനത്തേക്കു ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണിനു ശേഷം മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കൈവിട്ട താരമാണ് അദ്ദേഹം. പരിക്കുകളും തുടര്‍ച്ചയായ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണമായിരുന്നു ഹാര്‍ദിക്കിനെ മുംബൈ കൈവിട്ടത്. എങ്കിലും മെഗാ ലേലത്തില്‍ താരത്തെ ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ മുംബൈ ശ്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെയാണ് ലേലത്തിനു മുമ്പ് തന്നെ ഹാര്‍ദിക്കിനെ റാഞ്ചാന്‍ അഹമ്മദാബാദ് നീക്കം തുടങ്ങിയത്.

1

ഗുജറാത്തിലെ ബറോഡയില്‍ നിന്നുള്ള ഹാര്‍ദിക്കിനെ സംബന്ധിച്ച് ഹോം ഫ്രാഞ്ചൈസി കൂടിയാണ് അഹമ്മദാബാദ്. ഈ കാരണത്താലാണ് അദ്ദേഹത്തിനു നായകസ്ഥാനം ഏല്‍പ്പിക്കാന്‍ അവര്‍ ഒരുങ്ങുന്നത്. അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ മുഖ്യ കോച്ചായി ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുംബൈ ഇന്ത്യന്‍സിലൂടെ കരിയര്‍ തുടങ്ങിയ താരമാണ് ഹാര്‍ദിക് പാണ്ഡ്യ. മിന്നുന്ന പ്രകടനങ്ങളിലൂടെ ടീമിന്റെ തുറുപ്പുചീട്ടായി മാറിയ അദ്ദേഹം ഒരു സമയത്ത് അവിഭാജ്യഘടകം കൂടിയായിരുന്നു. ദേശീയ ടീമിലേക്കു ഹാര്‍ദിക്കിന് വഴിയൊരുക്കിയതും മുംബൈയ്‌ക്കൊപ്പമുള്ള തകര്‍പ്പന്‍ പ്രകടനങ്ങളായിരുന്നു. എന്നാല്‍ 2018ലെ ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേയുള്ള മല്‍സരത്തിനിടെ പുറംഭാഗത്തിനേറ്റ പരിക്ക് അദ്ദേഹത്തിന്റെ കരിയറിലെ അപ്രതീക്ഷിത വില്ലനായി മാറുകയായിരുന്നു.

2

ഗുരുതരമായ ഈ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയനായ ഹാര്‍ദിക് മാസങ്ങളോളം ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നിരുന്നു. ഒടുവില്‍ മല്‍സരരംഗത്തേക്കു മടങ്ങിയെങ്കിലും ഫിറ്റ്‌നസ് പ്രശനങ്ങള്‍ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. പൂര്‍ണ ഫിറ്റ്‌നസിലേക്ക് എത്താന്‍ ഹാര്‍ദിക്കിനു പലപ്പോഴുമായില്ല. ഈ കാരണത്താല്‍ ബൗളിങില്‍ നിന്നും താരം വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.വല്ലപ്പോഴും മാത്രമേ ഹാര്‍ദിക് ബൗള്‍ ചെയ്യാറുമുള്ളൂ. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടി ഒരോവര്‍ പോലും ഹാര്‍ദിക്കിന് ബൗള്‍ ചെയ്യാനായില്ല. ബാറ്റിങിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ താരത്തിനായില്ല. ഇതേ തുടര്‍ന്നാണ് മെഗാ ലേലത്തിനു മുമ്പ് ഹാര്‍ദിക്കിനെ മുംബൈ ഒഴിവാക്കിയത്. നായകന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ എന്നീ നാലു പേരെയായിരുന്നു മുംബൈ നിലനിര്‍ത്തിയത്.

3

പുതിയ സീസണില്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാവുകയാണെങ്കില്‍ നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയായയിരിക്കും അത്. നേരത്തേ ഒരു ടീമിനെയും അദ്ദേഹം നയിച്ചിട്ടില്ല. മുംബൈയ്ക്കു വേണ്ടി 92 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ഹാര്‍ദിക് 153.91 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 1476 റണ്‍സാണ് നേടിയിട്ടുള്ളത്. കൂടാതെ 42 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. നവംബറില്‍ യുഎഇയില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനോടൊപ്പമാണ് ഹാര്‍ദിക്കിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. പൂര്‍ണ ഫിറ്റല്ലാതിരുന്നിട്ടും അദ്ദേഹത്തെ ടീമിലെടുത്തതിന്റെ പേരില്‍ അന്നു വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

4

ലോകകപ്പിനു ശേഷം ടീമില്‍ നിന്നുമൊഴിവാക്കപ്പെട്ട ഹാര്‍ദിക് ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പൂര്‍ണ ഫിറ്റ്‌നസ് നേടിയെടുക്കാനുള്ള കഠന പ്രയത്‌നത്തിലാണ്. ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടി20 പരമ്പര അദ്ദേഹത്തിനു നഷ്ടമായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

5

ലേലത്തില്‍ സിവിസി ക്യാപ്പിറ്റല്‍ ഗ്രൂപ്പായിരുന്നു അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. 5625 കോടിക്കാണ് ഇതിനു വേണ്ടി അവര്‍ മുടക്കിയത്. അഹമ്മാദാബാദിനെക്കൂടാതെ അടുത്ത സീസണിലെ ഐപിഎല്ലില്‍ അരങ്ങേറുന്ന മറ്റൊരു ഫ്രാഞ്ചൈസി ലഖ്‌നൗവില്‍ നിന്നാണ്. രാജീവ് ഗോയെങ്ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫ്രാഞ്ചൈസി. നേരത്തേയുണ്ടായിരുന്ന റൈസിങ് പൂനെ സൂപ്പര്‍ ജയന്റെന്ന ഫ്രാഞ്ചൈസികളുടെ ഉടമകള്‍ കൂടിയാണ് ഇവര്‍. 7090 കോടിക്കാണ് ലഖ്‌നൗ ടീമിന്റെ ഉടമസ്ഥാവകാശം അവര്‍ സ്വന്തമാക്കിയത്. ലഖ്‌നൗ ടീമിന്റെ മുഖ്യ കോച്ചായി സിംബാബ്‌വെയുടെ മുന്‍ ഇതിഹാസ താരം ആന്‍ഡി ഫ്‌ളവറിനെ ലഖ്‌നൗ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ടീമിന്റെ ഉപദേശകന്‍ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ്. പഞ്ചാബ് കിങ്‌സിന്റെ മുന്‍ നായകനും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുല്‍ ലഖ്‌നൗ ടീമിന്റെ ക്യാപ്റ്റനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

6

ഹാര്‍ദിക്കിനെ നായകസ്ഥാനത്തേക്കു കൊണ്ടു വരുന്നതതോടൊപ്പം അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍, മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ജോടികളായ ക്രുനാല്‍ പാണ്ഡ്യ/ ഇഷാന്‍ കിഷന്‍ എന്നിവരിലൊരാളെയും മെഗാ ലേലത്തിനു മുമ്പ് ടീമിലെത്തിക്കാന്‍ അഹമ്മദാബാദ് നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്താതിരുന്ന റാഷിദ് അഹമ്മദാബാദിനായി കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞുവെന്നാണ് വിവരം.

Story first published: Monday, January 10, 2022, 19:35 [IST]
Other articles published on Jan 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+