Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ജിടി ഇത്തവണ കന്നിക്കിരീടം നേടില്ല! ഇതാ കാരണങ്ങള്‍

ഐപിഎല്ലിന്റെ ഈ സീസണിലെ കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയിലുള്ള ടീമാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. ഇത്തവണ ഐപിഎല്ലില്‍ അരങ്ങേറിയ ടീം കൂടിയായ ജിടി സര്‍പ്രൈസ് പ്രകടനമാണ് കാഴ്ചവച്ചത്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു കുതിച്ച ജിടി കിരീടത്തിനു രണ്ടു വിജയം മാത്രം അകലെയാണ്. നിലവിലെ ഫോമില്‍ കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയില്‍ തന്നെയാണ് ടൈറ്റന്‍സെന്നു നിസംശയം പറയാം.

1

ചൊവ്വാഴ്ച നടക്കാനിരിക്കു ക്വാളിഫയര്‍ വണ്ണില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടാനൊരുങ്ങുകയാണ് ടൈറ്റന്‍സ്. ഈ മല്‍സരം ജയിച്ചാല്‍ അവര്‍ക്കു ഫൈനലില്‍ കടക്കാം. തോറ്റാല്‍ ക്വാളിഫയര്‍ രണ്ടും ജിടിക്കു മുന്നിലുണ്ട്. എലിമിനേറ്ററില്‍ ജയിക്കുന്ന ടീമിനെ ക്വാളിഫയര്‍ രണ്ടില്‍ പരാജയപ്പെടുത്തിയാല്‍ ജിടിക്കു ഫൈനലിലെത്താം. പക്ഷെ ഇത്തവണ ടൈറ്റന്‍സ് കന്നിക്കിരീടം നേടിയേക്കില്ല. ഇതിനുള്ള മൂന്നു കാരണങ്ങളറിയാം.

ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ പതറുന്നു

ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ പതറുന്നു

ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രകടനം അത്ര മികച്ചതല്ലെന്നു കാണാന്‍ സാധിക്കും. ലീഗ് ഘട്ടത്തില്‍ ഒന്നിലേറെ തവണ ജിടിയുടെ ഈ വീക്ക്‌നെസ് തുറന്നു കാണിക്കപ്പെടുകയും ചെയ്തിരുന്നു. സീസണില്‍ ടൈറ്റന്‍സിനു ആദ്യ പരാജയം നേരിട്ടത് ആദ്യം ബാറ്റിങിന് അയക്കപ്പെട്ടപ്പോഴായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു ഇത്. ഏഴു വിക്കറ്റിനു 162 റണ്‍സാണ് ജിടിക്കു നേടാനായത്. ഹൈദരാബാദ് എട്ടു വിക്കറ്റ് ബാക്കിനില്‍ക്കെ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

3

പഞ്ചാബ് കിങ്‌സുമായുള്ള മറ്റൊരു കളിയില്‍ ടോസ് ലഭിച്ച ജിടി നായകന്‍ ഹാര്‍ദിക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എട്ടു വിക്കറ്റിനു 143 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. ഈ കളിയിലും ടൈറ്റന്‍സ് എട്ടു വിക്കറ്റിന്റെ വന്‍ പരാജയമേറ്റുവാങ്ങി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ അവസാന ലീഗ് മല്‍സരത്തിലും ആദ്യം ബാറ്റ് ചെയ്ത ശേഷം ജിടി എട്ടു വിക്കറ്റിന്റെ പരാജയം രുചിച്ചിരുന്നു. അതുകൊണ്ടു തന്നെ ഈയൊരു വീക്ക്‌നെസ് ജിടിക്കു കിരീടവും നിഷേധിച്ചേക്കും.

മൂന്നാം നമ്പറില്‍ ആര്?

മൂന്നാം നമ്പറില്‍ ആര്?

ടൂര്‍ണമെന്റ് പ്ലേഓഫിലേക്കു കടന്നിട്ടും മൂന്നാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്ന കാര്യത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പക്കല്‍ കൃത്യമായ ഉത്തരമില്ല. ഈ സീസണില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം ജിടി പതറാനുള്ള പ്രധാന കാരണങ്ങളിലൊന്നും മൂന്നാം നമ്പറില്‍ മികച്ചൊരു താരമില്ലെന്നതായിരുന്നു. ആദ്യ രണ്ടു മല്‍സരങ്ങളില്‍ വിജയ് ശങ്കര്‍ ഈ പൊസിഷനില്‍ ബാറ്റ് ചെയ്‌തെങ്കിലും ക്ലിക്കായില്ല. അതിനു ശേഷം വിജയ്ക്കു പരിക്കേറ്റതോടെ സായ് സുദര്‍ശനെ ജിടി ഈ പൊസിഷനില്‍ പരീക്ഷിച്ചു. 35, 11 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. വിജയ് തിരിച്ചെത്തിയകോടെ സായ് പുറത്ത്. പക്ഷെ 2, 0 എന്നിങ്ങനെ സ്‌കോറുകളുായി വിജയ് ഫ്‌ളോപ്പ് ഷോ തുടര്‍ന്നു.

5

തുടര്‍ന്നു വിജയിയെ പുറത്താക്കിയ ജിടിക്കായിക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെ മൂന്നാമനായി ബാറ്റ് ചെയ്തു. കെകെആറിനെതിരേ അദ്ദേഹം 49 ബോളില്‍ 67 റണ്‍സടിച്ചു. കുറച്ചു മല്‍സരങ്ങള്‍ക്കു ശേഷം സായ് സുദര്‍ശര്‍ തിരിച്ചെത്തി വീണ്ടും മൂന്നാം നമ്പറില്‍ കളിച്ചു. പഞ്ചാബ് കിങ്‌സിനെതിരേ പുറത്താവാതെ 65 റണ്‍സും നേടി. എന്നാല്‍ ഹാര്‍ദിക് വീണ്ടും മൂന്നാം നമ്പറില്‍ തിരിച്ചെത്തിയതോടെ സായ് പുറത്തായി. അവസാനത്തെ മൂന്നു കളിയിലും മാത്യു വേഡാണ് മൂന്നാം നമ്പറില്‍ കളിച്ചത്. പക്ഷെ 10, 20, 16 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

ഷമിയുടെ പേസ് പങ്കാളി

ഷമിയുടെ പേസ് പങ്കാളി

ഇന്ത്യയുടെ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ഈ സീസണിലുടനീളം ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പ്രത്യേകിച്ചു പവര്‍പ്ലേയില്‍ ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 22.88 ശരാശരിയില്‍ 7.77 ഇക്കോണമി റേറ്റില്‍ 18 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. കെഎല്‍ രാഹുല്‍ മുതല്‍ ഡെവന്‍ കോണ്‍വേ വരെയുള്ള എതിര്‍ ടീമിലെ പ്രമുഖ ഓപ്പണര്‍മാരെയെല്ലാം പല തവണ ഷമി പുറത്താക്കിയിട്ടുണ്ട്.

7

പക്ഷെ ഷമിക്കു മികച്ച പിന്തുണ നല്‍കാവുന്ന മറ്റൊരു ബൗളറില്ലെന്നത് ജിടിയുടെ പോരായ്മയാണ്. സീസണിന്റെ തുടക്കത്തില്‍ വരുണ്‍ ആരോണിനെ അവര്‍ പരീക്ഷിച്ചിരുന്നു. ലോക്കി ഫെര്‍ഗൂസന്‍ സീസണിന്റെ തുടക്കത്തില്‍ നന്നായി ബൗള്‍ ചെയ്‌തെങ്കിലും പിന്നീട് താളം നഷ്ടമായി. 12 മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. യഷ് ദയാല്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഏഴു കളിയില്‍ നിന്നും ഒമ്പതു വിക്കറ്റുകളെടുത്തു. മറ്റൊരു പേസര്‍ അല്‍സാറി ജോസഫ് എട്ടു മല്‍സരത്തില്‍ നിന്ന് ഏഴു വിക്കറ്റും വീഴ്ത്തി. പക്ഷെ ഇവരൊന്നും ഷമിയോട് തോള്‍ ചേര്‍ന്ന് ബൗള്‍ ചെയ്യാന്‍ കെല്‍പ്പുള്ളവരെല്ലാം കാണാം.

Story first published: Monday, May 23, 2022, 19:58 [IST]
Other articles published on May 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+