Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അഹമ്മദാബാദ് ടൈറ്റന്‍സ് അല്ല, ഹാര്‍ദിക്കിന്റെ ടീമിന്റെ പേര് ഗുജറാത്ത് ടൈറ്റന്‍സ്!

1

ഐപിഎല്ലിലെ പുതിയ രണ്ടാമത്തെ ടീമിനും ഒടുവില്‍ പേരായിരിക്കുകയാണ്. അഹമ്മദാബാദില്‍ നിന്നുള്ള ഫ്രാഞ്ചൈസിയാണ് തങ്ങളുടെ ഔദ്യോഗിക പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സന്ന പേരാണ് ഫ്രാഞ്ചൈസിക്കു നല്‍കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് ഈ ടീമിന്റെ പേര് അഹമ്മദാബാദ് ടൈറ്റന്‍സ് എന്നാണെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അന്നു പക്ഷെ ടീമുടമകള്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് എന്നായിരിക്കും തങ്ങള്‍ അറിയപ്പെടുകയെന്നു ഇന്നു ഫ്രാഞ്ചൈസി ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളിലായി ഐപിഎല്ലിന്റെ മെഗാലേലം നടക്കാനിരിക്കെയാണ് അഹമ്മദാബാദ് ഫ്രാഞ്ചൈസി പേര് പ്രഖ്യാപിച്ചിരിക്കുന്നത്.

2

അഹമ്മദാബാദിനെക്കൂടാതെ ലീഗിലെ മറ്റൊരു പുതിയ ഫ്രാഞ്ചൈസി ലഖ്‌നൗവില്‍ നിന്നായിരുന്നു. ഇവര്‍ തങ്ങളുടെ പേരും ലോഗോയുമെല്ലാം നേരത്തേ തന്നെ പുറത്തുവിട്ടിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സെന്നാണ് ഈ ഫ്രാഞ്ചൈസിയുടെ പേര്. നേരത്തേ രണ്ടു സീസണുകളില്‍ ഐപിഎല്ലിന്റെ ഭാഗമായിരുന്ന റൈസിങ് പൂനെ സൂപ്പര്‍ ജയന്റിന്റെ ഉടമകളായ സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പിനു കീഴിലുള്ള ഫ്രാഞ്ചൈസിയാണ് ലഖ്‌നൗ. അതുകൊണ്ടു തന്നെ ഇതേ പേര് തന്നെ അവര്‍ ലഖ്‌നൗ ടീമിലേക്കും കടമെടുക്കുകയായിരുന്നു.

3

മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കൈവിട്ട സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകന്‍. 15 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ അവര്‍ ലേലതത്തിനു മുമ്പ് തന്നെ സ്വന്തം കൂടാരത്തിലേക്കു കൊണ്ടുവന്നത്. സണ്‍റൈസഴ്‌സ് ഹൈദരബാദ് നിലനിര്‍ത്താതിരുന്ന അഫ്ഗാനിസ്താന്റെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് ടൈറ്റന്‍സിലെത്തിയ മറ്റൊരു താരം. റാഷിദിനും 15 കോടി തന്നെയാണ് ഫ്രാഞ്ചൈസി നല്‍കുന്ന പ്രതിഫലം. ടൈറ്റന്‍സ് ടീമിലെ മൂന്നാമത്തെയാള്‍ ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്ലാണ്. എട്ടു കോടി രൂപയാണ് താരത്തിനു നല്‍കുന്ന പ്രതിഫലം. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ സീസണിനു ശേഷം ഗില്ലിനെ കെകെആര്‍ ഒഴിവാക്കുകയായിരുന്നു.

വിക്രം സോളങ്കിയാണ് ടൈറ്റന്‍സ് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടര്‍. ടീമിന്റെ ബാറ്റിങ് പരിശീലകന്‍ ഇന്ത്യയുടെ മുന്‍ കോച്ച് കോച്ച് കൂടിയായ ഗാരി കേസ്റ്റനാണ്. ടീമിന്റെ മുഖ്യ പരിശീലകനനായി നിയമിച്ചിരിക്കുന്നത് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റയാണ്.

4

ഹാര്‍ദിക്, റാഷിദ്, ഗില്‍ എന്നിവരെ ടീമിലേക്കു കൊണ്ടു വന്ന ശേഷം ഇനി 52 കോടി രൂപയാണ് ലേലത്തില്‍ ടൈറ്റന്‍സിന്റെ പഴ്‌സില്‍ ബാക്കിയുള്ളത്. മെഗാ ലേലത്തില്‍ ഈ തുകയ്ക്കു മികച്ച കളിക്കാരെ ടീമിലേക്കു കൊണ്ടു വരികയെന്നതാണ് അവര്‍ക്കു മുന്നിലുള്ള അടുത്ത വെല്ലുവിളി. ലേലത്തില്‍ 590 കളിക്കാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 370 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. ശേഷിച്ച 220 പേരാണ് വദേശ കളിക്കാര്‍. ഇത്തവണ എട്ടിനു പകരം പത്ത് ഫ്രാഞ്ചൈസികളുണ്ടാവുമെന്നത് ലേലത്തെ കൂടുതല്‍ ആവേശകരമാക്കുമെന്നുറപ്പാണ്.

Story first published: Wednesday, February 9, 2022, 13:46 [IST]
Other articles published on Feb 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+