ധോണി, കോലി, രോഹിത്, മൂന്ന് നായകന്മാരില്‍ നിന്നും എന്ത് പഠിക്കാം? ഹര്‍ദിക് പാണ്ഡ്യ പറയുന്നു

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഹര്‍ദിക്കിനെ അഹമ്മദാബാദാണ് പുതിയ സീസണില്‍ നായകനാക്കുന്നത്. തുടര്‍ പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഹര്‍ദിക്ക് ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. നായകനെന്ന നിലയില്‍ വലിയ മുന്‍പരിചയം അവകാശപ്പെടാനാവാത്ത ഹര്‍ദിക് ഇത്തവണ അഹമ്മദാബാദിനൊപ്പം എന്ത് അത്ഭുതം സൃഷ്ടിക്കുമെന്ന് കാത്തിരുന്ന് കാണം.
ഇന്ത്യയുടെ സൂപ്പര്‍ നായകന്മാരായ എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കെല്ലാം കീഴില്‍ കളിച്ചിട്ടുള്ള ഹര്‍ദിക്ക് ഇത്തവണ ഇവര്‍ക്കെല്ലാം എതിരായി എത്തുകയാണ്. വിരാട് കോലി ആര്‍സിബിയുടെ നായകസ്ഥാനത്ത് ഇല്ലെങ്കിലും ധോണിയും രോഹിത്തും ഇത്തവണയും നായകന്മാരായിത്തന്നെയാവും ഇറങ്ങുക. ഇപ്പോഴിതാ ധോണി, കോലി, രോഹിത് എന്നീ മൂന്ന് നായകന്മാരില്‍ നിന്ന് സ്വീകരിക്കുന്ന ഓരോ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ.

' വിരാടില്‍ നിന്ന് അദ്ദേഹത്തിന്റെ ആക്രമണോത്സകതയാവും ഞാന്‍ തിരഞ്ഞെടുക്കുക. ക്രിക്കറ്റിനോടുള്ള സ്‌നേഹവും ഉന്മേഷവും കോലിയില്‍ നിന്ന് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ഗുണങ്ങളാണ്. മഹി ഭായിയുടെ (ധോണി) ശാന്തതയും പദ്ധതികളുമാണ് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ഗുണം. എല്ലാ സാഹചര്യത്തിലും ഒരുപോലെ പെരുമാറാന്‍ അദ്ദേഹത്തിനാവുന്നു. രോഹിത്തിന് കീഴില്‍ ഓരോ താരത്തിനും എന്താണ് ചെയ്യേണ്ടതെന്ന സ്വയം തീരുമാനിക്കാം'- ഹര്‍ദിക് പറഞ്ഞു.
ഹര്‍ദിക്കിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഹര്‍ദിക്കിന് ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താതെ മറ്റ് വഴികളില്ല. ഓള്‍റൗണ്ട് മികവ് തന്നെ അദ്ദേഹം കാഴ്ചവെക്കേണ്ടതായുണ്ട്. എന്നാല്‍ നായകനായി എത്തുമ്പോള്‍ സമ്മര്‍ദ്ദം താരത്തിന്റെ പ്രകടനത്തെ ബാധിക്കാന്‍ സാധ്യതയേറെയാണ്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ഹര്‍ദിക്കിന്റെ പ്രകടനം കണ്ട് തന്നെ അറിയണം.

ഹര്‍ദിക്ക് ബൗളിങ് പുനരാരംഭിക്കുമോയെന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. പുതിയ ടീമായതിനാല്‍ത്തന്നെ മികച്ച പ്രകടനത്തിലേക്ക് ടീമിനെയെത്തിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. 15 കോടിക്കാണ് ഹര്‍ദിക്കിനെ അഹമ്മദാബാദ് ടീമിലെത്തിച്ചത്. മുംബൈയില്‍ 11 കോടിയായിരുന്നു ലഭിച്ചിരുന്നത്. തനിക്ക് ലഭിക്കുന്ന വലിയ പ്രതിഫലത്തോട് ഹര്‍ദിക്കിന് നീതി കാട്ടേണ്ടതായുണ്ട്. എന്നാല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് എത്തിയെന്ന് പറയുമ്പോഴും ഹര്‍ദിക്കിന്റെ പ്രകടനം കണ്ടുതന്നെ അറിയണം.
അഹമ്മദാബാദ് ടീമിലെ നായകനെന്ന റോളിനെക്കുറിച്ചും ഹര്‍ദിക്ക് പറഞ്ഞു. 'എന്റെ ടീമില്‍ ഞാന്‍ നായകനാണ്. പക്ഷെ തങ്ങളുടേതായ റോളുകളില്‍ ഓരോ താരങ്ങളും നായകന്മാരാണ്. താരങ്ങളില്‍ നിന്ന് ഏറ്റവും മികച്ചത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. താരങ്ങളുടെ അനുഭവസമ്പത്തിനെ ഉപയോഗപ്പെടുത്താന്‍ പരമാവധി ശ്രമിക്കും' - ഹര്‍ദിക് പറഞ്ഞു. ഹര്‍ദിക്കിനോടൊപ്പം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിട്ട അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനും കെകെആര്‍ വിട്ട ശുബ്മാന്‍ ഗില്ലുമുണ്ട്.

മെഗാ ലേലത്തില്‍ വലിയ താരങ്ങളെത്തന്നെ അഹമ്മദാബാദ് നോട്ടമിടുന്നുണ്ട്. അരങ്ങേറ്റ സീസണില്‍ത്തന്നെ ഞെട്ടിക്കാന്‍ കെല്‍പ്പുള്ള നിരയായിത്തന്നെ അഹമ്മദാബാദ് മാറിയേക്കും. ഹര്‍ദിക് പാണ്ഡ്യ നായകനെന്ന നിലയില്‍ വളര്‍ന്നുവരുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനും ഗുണമാണ്. മികച്ച നായകനെ ഇന്ത്യന്‍ ടീമിന് അധികം വൈകാതെ ആവിശ്യമാണ്. രോഹിത്തിന്റെ പിന്മുറക്കാരനെ ടീം മാനേജ്‌മെന്റ് അന്വേഷിക്കുന്ന ഈ സാഹചര്യത്തില്‍ ഹര്‍ദിക്കിന് നായകനെന്ന നിലയില്‍ ഉയര്‍ന്നുവരാവുന്ന സമയമാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications