Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഹര്‍ദിക്കിന്റെ മികവിന്റെ ക്രഡിറ്റ് രോഹിത്തിനല്ല, അത് ധോണിക്ക്, വിശദീകരിച്ച് ഗവാസ്‌കര്‍

1

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടത്തിലേക്കെത്തിയതില്‍ മുംബൈ ഇന്ത്യന്‍സ് ഫാന്‍സും ഹാപ്പിയാണ്. ഹര്‍ദിക് എന്ന പ്രതിഭയെ കണ്ടെത്തിയതും ഏഴ് വര്‍ഷത്തോളം ഒപ്പം കൂട്ടി വളര്‍ത്തിയെടുത്തതും മുംബൈ ഇന്ത്യന്‍സ് ടീമാണ്. രോഹിത് ശര്‍മയെന്ന ക്യാപ്റ്റന് കീഴിലായിരുന്നു ഹര്‍ദിക്കിന്റെ വളര്‍ച്ച. രോഹിത് മുംബൈയെ കിരീടം ചൂടിച്ച ഒന്നിലധികം ഫൈനലുകളില്‍ ടീമിന്റെ ഭാഗമായി ഹര്‍ദിക്കും ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ഇത്തവണ ഹര്‍ദിക്കിന്റെ ചിറകിലേറി ഗുജറാത്ത് കിരീടത്തിലേക്കെത്തുമ്പോള്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി കണ്ട് പഠിച്ചതാണെന്ന് അഭിപ്രായപ്പെടുന്ന ആരാധകരുമുണ്ട്. മുംബൈക്കൊപ്പം വളര്‍ന്ന താരമായതിനാല്‍ രോഹിത്തിന്റെ നായകനെന്ന നിലയിലെ പ്രകടനം കണ്ട് ഏറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടാവുമെന്ന് ഉറപ്പ്. എന്നാല്‍ ഹര്‍ദിക് എന്ന നായകന്റെ വളര്‍ച്ചയിലും പ്രകടനത്തിലും ക്രഡിറ്റ് രോഹിത്തിനല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

1

അത് ധോണിക്കാണെന്നും ധോണിയില്‍ നിന്നാണ് ഹര്‍ദിക് മികച്ച നായകന്‍ എങ്ങനെയാവാമെന്ന് കണ്ട് പഠിച്ചതെന്നുമാണ് സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. 'ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി നോക്കുക. എംഎസ് ധോണിയില്‍ നിന്ന് അവന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ധോണിയെ മൂത്ത സഹോദരനായും തന്റെ ഹീറോയായുമാണ് ഹര്‍ദിക് കാണുന്നത്. എംഎസ് ധോണിയുടെ ശൈലിയാണ് ഹര്‍ദിക് പിന്തുടരുന്നത്. ധോണിയെപ്പോലെ അധികം വൈകാരികത തുറന്ന് കാട്ടാത്ത ആളാണ് ഹര്‍ദിക്'- സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ധോണിയുമായി അടുത്ത ആത്മബന്ധം സൂക്ഷിക്കുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. എപ്പോഴും ധോണിയെ ആദരവോടെ കാണുന്ന ഹര്‍ദിക്കിന്റെ ഇത്തവണത്തെ പല തന്ത്രങ്ങളും ധോണിയെപ്പോലെ തന്നെയായിരുന്നു. അമിത ആഹ്ലാദമോ അമിത രോഷമോ ഇല്ലെങ്കിലും നായകന്‍ എന്താണ് ലക്ഷ്യമിടുന്നതെന്ന് സഹതാരങ്ങള്‍ക്ക് കൃത്യമായി മനസിലാവുന്നു. അനുഭവസമ്പന്നരായ നായകന്മാരുടെ ഈ ഗുണം ഇതിനോടകം തന്നെ ഹര്‍ദിക്കിന് കാട്ടാന്‍ സാധിക്കുന്നു.

2

ആദ്യമായി നായകസ്ഥാനം ലഭിക്കുന്നതിനാല്‍ ചില സമയങ്ങളില്‍ പൊട്ടിത്തെറിക്കുന്ന സ്വഭാവം ഹര്‍ദിക് കാട്ടിയെങ്കിലും പല സമയത്തും ശാന്തതയോടെ കളത്തില്‍ പെരുമാറാന്‍ അദ്ദേഹത്തിനായി. പക്വതയുള്ള നായകനായി മാറാന്‍ ആദ്യ അവസരത്തില്‍ തന്നെ ഹര്‍ദിക്കിന് സാധിച്ചു. എല്ലാ വെല്ലുവിളികളെയും അനായാസമായി മറികടക്കുന്ന കൂള്‍ ക്യാപ്റ്റനെന്ന് തന്നെ ഹര്‍ദിക്കിനെ വിശേഷിപ്പിക്കാം.

അധികം തുറന്ന് കാട്ടാത്ത നായകനായതിനാല്‍ത്തന്നെ ഹര്‍ദിക്കിന്റെ പിഴവുകളെ സഹതാരങ്ങള്‍ക്ക് കണ്ട് പിടിക്കാനും പ്രയാസമാണെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.'ഹര്‍ദിക് നായകനായതിനാല്‍ത്തന്നെ നായകനില്‍ നിന്ന് എല്ലാ സഹതാരങ്ങളും സവിശേഷമായത് പ്രതീക്ഷിക്കും. ഫീല്‍ഡ് വിന്യാസത്തിലും ബൗളിങ് ചെയ്ഞ്ചിലും ഹര്‍ദിക് ശരിക്കും അത്ഭുതപ്പെടുത്തി. നായകനെന്ന നിലയില്‍ അവന്‍ മെച്ചപ്പെട്ടത് ഇന്ത്യന്‍ ടീമിനും വലിയ ഗുണം ചെയ്യുന്ന കാര്യമാണ്'- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

3

മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തര്‍ ഹര്‍ദിക്കിന്റെ നായക മികവിനെ പ്രശംസിച്ചു. ഭാവിയിലെ ഇന്ത്യന്‍ നായകനാവാനുള്ള കഴിവ് ഹര്‍ദിക്കിനുണ്ടെന്നാണ് അക്തര്‍ അഭിപ്രായപ്പെട്ടത്. ' ഇന്ത്യന്‍ ടീമിന്റെ നായകനാവാനുള്ള കഴിവ് ഹര്‍ദിക്കിനുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ നായകനാവുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഹര്‍ദിക് ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് ബൗളിങ്ങിലും ഫിറ്റ്‌നസിലുമാണ്. ഫിറ്റ്‌നസുള്ള ഓള്‍റൗണ്ടറാണെങ്കില്‍ സ്വാഭാവികമായും അവന്‍ ഇന്ത്യന്‍ ടീമിലുണ്ടാവും. അല്ലാതെ ബാറ്റ്‌സ്മാനായി മാത്രമാണെങ്കില്‍ ഹര്‍ദിക്കിനെ ഇന്ത്യന്‍ ടീമിന് ആവിശ്യമില്ല'-അക്തര്‍ കൂട്ടിച്ചേര്‍ത്തു.

4

ഇത്തവണ ഓള്‍റൗണ്ട് മികവോടെ കൈയടി നേടാന്‍ ഹര്‍ദിക്കിനായി. 15 മത്സരത്തില്‍ നിന്ന് 453 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടും. എട്ട് വിക്കറ്റും ഹര്‍ദിക് നേടിയിട്ടുണ്ട്. അതും 7.27 എന്ന മികച്ച ഇക്കോണമിയില്‍. ഫൈനലില്‍ നിര്‍ണ്ണായകമായ മൂന്ന് വിക്കറ്റും 34 റണ്‍സുമാണ് ഹര്‍ദിക് നേടിയത്. ഫൈനലിലെ താരവും ഹര്‍ദിക്കാണ്.

Story first published: Monday, May 30, 2022, 12:21 [IST]
Other articles published on May 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+