IPL 2022: ഗാംഗുലിയായി ഹാര്‍ദിക്! രാഹുലിന് കണ്‍ഫ്യൂഷന്‍- ഇതാണ് സംഭവം
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ ടോസിനിടെ ആശയക്കുഴപ്പത്തിലാക്കി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. അടുത്ത സുഹൃത്ത് കൂടിയായ രാഹുലിന് ടോസില്‍ എന്താണ് സംഭവിച്ചതെന്നു പോലും ആദ്യം വ്യക്തമായില്ല. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ സ്‌റ്റേഡിയത്തിലായിരുന്നു മല്‍സരം നടന്നത്. ടോസ് ലഭിച്ചത് ഹാര്‍ദിക്കിനായിരുന്നു. അദ്ദേഹം ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു.

കെഎല്‍ രാഹുലിന്റെ പക്കലായിരുന്നു ടോസിനു മുമ്പ് കോയിന്‍ ഉണ്ടായിരുന്നത്. അദ്ദേഹം അതു ടോസ് ചെയ്തപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കോള്‍ ഏതായിരുന്നുവെന്ന് വ്യക്തമായി കേട്ടില്ല. അദ്ദേഹം മനപ്പൂര്‍വ്വം തന്നെയാണോ ഇങ്ങനെയൊരു കുസൃതി കാണിച്ചതെന്നു വ്യക്തമല്ല.
ഹെഡായിരുന്നു ടോസ് വീണത്. തനിക്കാണ് ടോസ് ലഭിച്ചതെന്നു ഹാര്‍ദിക് അവകാശപ്പെടുകയും ചെയ്തു. പക്ഷെ രാഹുലിന് ഈ കോളില്‍ അത്ര വിശ്വാസമില്ലായിരുന്നു. അദ്ദേഹത്തിന്റെ മുഖഭാവത്തിലും അതു പ്രകടമായിരുന്നു.

താന്‍ കോയിന്‍ ടോസ് ചെയ്‌പ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ടെയ്ല്‍ ആയിരുന്നു വിളിച്ചതെന്നാണ് കെഎല്‍ രാഹുല്‍ കരുതിയത്. മാച്ച് റഫറി നാരായണന്‍ കുട്ടിയോടു അപ്പോള്‍ തന്നെ അദ്ദേഹം ഇക്കാര്യം ചോദിക്കുകയും ചെയ്തു. ടെയ്ല്‍സ് എന്നല്ലേ ഹാര്‍ദിക് വിളിച്ചതെന്നായിരുന്നു രാഹുലിന്റെ ചോദ്യം.
പക്ഷെ മാച്ച് റഫറിയുടെ മറുപടി ഹാര്‍ദിക് ഹെഡ് തന്നെയാണ് കോള്‍ ചെയ്തതെന്നും അദ്ദേഹമാണ് ടോസ് ജയിച്ചതെന്നുമായിരുന്നു. ഈ തമാശ ഹാര്‍ദിക്കും രാഹുലും നന്നായി ആസ്വദിക്കുകയും ചെയ്തു. നിറഞ്ഞ ചിരിയോടെയാണ് ടോസിനു ശേഷം രണ്ടുപേരും പരസ്പരം ഹസ്തദാനം നടത്തിയത്.

ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ വിവാദമായി മാറിയ ഒരു പഴയ ടോസിനോടാണ് ഹാര്‍ദിക്കിന്റെ ഈ ടോസ് കോളിനെ ക്രിക്കറ്റ് പ്രേമികള്‍ താരതമ്യം ചെയ്യുന്നത്. 2001ല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും മമ്മിലുള്ള ഏകദിന മല്‍സരത്തിനിടെയായിരുന്നു ഇത്. അന്നു ഇന്ത്യയെ നയിച്ചത് ദാദയായിരുന്നെങ്കില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോയുമയായിരുന്നു.
ഇന്‍ഡോറിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലായിരുന്നു ഇന്ത്യയും ഓസീസും തമ്മിലുള്ള മൂന്നാം ഏകദിനം. അന്നു ടോസിട്ടത് വോയായിരുന്നു. ഗാംഗുലിയുടെ കോള്‍ ടെയ്ല്‍ എന്നായിരുന്നു. പക്ഷെ വീണത് ഹെഡ്ഡായിരുന്നു. പക്ഷെ ടെയ്ല്‍ ആണ് വീണതെന്നു ഗാംഗുലി അവകാശപ്പെടുകയായിരുന്നു. നിലത്തു വീണപ്പോള്‍ നിങ്ങള്‍ക്കു നമ്പര്‍ കാണാമല്ലോയെന്നും ദാദ പറഞ്ഞു.

പക്ഷെ മാച്ച് റഫറി ഇതു അംഗീകരിച്ചില്ല. ഹെഡ് തന്നെയാണ് വീണതെന്നും വോയ്ക്കാണ് ടോസ് ലഭിച്ചതെന്നും മാച്ച് റഫറി ഗാംഗുലിക്കു വിശദീകരിച്ചു കൊടുക്കുകയായിരുന്നു. ഇതോടെയാണ് ആശയക്കുഴപ്പം നീങ്ങിയത്. പക്ഷെ ഈ ടോസ് ഓസീസിനെ കളിയില്‍ രക്ഷിച്ചില്ല. 139 റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മികവില്‍ ഓസീസിനെ ഇന്ത്യ തകര്‍ത്തുവിടുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications