Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സഞ്ജുവല്ല, ഹാര്‍ദിക്കാണ് കിടു ക്യാപ്റ്റന്‍! പ്രശംസിച്ച് ശാസ്ത്രിയും വെറ്റോറിയും

ഐപിഎല്ലിന്റെ ക്വാളിഫയര്‍ വണ്ണില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടാനിരിക്കെ ഇരുടീമുകളുടെയും ക്യാപ്റ്റന്‍സി താരതമ്യം ചെയ്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രി. പുതിയ ഫ്രാഞ്ചൈസിയായ ജിടിയെ ഹാര്‍ദിക് പാണ്ഡ്യ നയിക്കുമ്പോള്‍ സഞ്ജു സാംസണാണ് റോയല്‍സിന്റെ ക്യാപ്റ്റന്‍. റോയല്‍സിനൊപ്പം നായകനായി സഞ്ജുവിന് തുടര്‍ച്ചയായ രണ്ടാം സീസണാണിത്. കഴിഞ്ഞ സീസണില്‍ റോയല്‍സ് പ്ലേഓഫിലെത്താതെ പുറത്തായിരുന്നു.

ഇത്തവണ ശക്തമായ തിരിച്ചുവരവാണ് റോയല്‍സ് നടത്തിയത്. പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് അവര്‍ പ്ലേഓഫില്‍ കടക്കുകയായിരുന്നു. 2008നു ശേഷം ആദ്യ കിരീടമാണ് സഞ്ജുവും സംഘവും ലക്ഷ്യമിടുന്നത്.

1

ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കവെയാണ് ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ എന്നിവരുടെ ക്യാപ്റ്റന്‍സിയെ രവി ശാസ്ത്രി താരതമ്യം ചെയ്തത്. സഞ്ജുവിനേക്കാള്‍ മികച്ച ക്യാപ്റ്റന്‍ ഹാര്‍ദിക്കാണെന്നാണ് ശാസ്ത്രി അഭിപ്രായപ്പെട്ടത്. ഈ ഷോയില്‍ പങ്കെടുത്ത ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഡാനിയേല്‍ വെറ്റോറിയും ഈ അഭിപ്രായത്തോടു യോജിച്ചു.
സഞ്ജുവിനേക്കാള്‍ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. ഗുജറാത്ത് ടൈറ്റന്‍സ് ഒരു പുതിയ ടീമാണ്. ആദ്യമായിട്ടാണ് ഹാര്‍ദിക് ഒരു ടീമിനെ നയിക്കുകയും ചെയ്തത്. വളരെ മികച്ച രീതിയിലാണ് അദ്ദേഹം തന്റെ ജോലി ചെയ്തിരിക്കുന്നതെന്നും ശാസ്ത്രി പുകഴ്ത്തി.

2

ഹാര്‍ദിക് പാണ്ഡ്യയാണ് കൂടുതല്‍ മികച്ച ക്യാപ്റ്റനെന്നു ഞാന്‍ കരുതുന്നു. ഇതിനു പ്രധാന കാരണം ഇതു നായകനായി അദ്ദേഹത്തിന്റെ ആദ്യ സീസണ്‍ ആണെന്നതാണ്. പുതിയ ഫ്രാഞ്ചൈസിയോടൊപ്പമാണ് ഹാര്‍ദിക്. പുതിയ കോച്ചിങ് സ്റ്റാഫ്, പുതിയ മാനേജ്‌മെന്റ് എന്നിവയാണ് ഹാര്‍ദിക്കിനു ലഭിച്ചിരിക്കുന്നത്. കൂടാതെ പുതിയൊരു സെറ്റ് കളിക്കാരുമാണ് ടീമില്‍. ഇവരെയെല്ലാം ഒരുമിച്ച് കൊണ്ടുവന്ന് നയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരാക്കുകയെന്നത് വലിയ മിടുക്ക് തന്നെയാണെന്നും ഡാനിയേല്‍ വെറ്റോറി വിലയിരുത്തി.

3

ക്വാളിഫയര്‍ വണ്ണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സാണ് ഫേവറിറ്റുകളെന്നു ഡാനിയേല്‍ വെറ്റോറി നിരീക്ഷിച്ചു. സ്പിന്‍ ജോടികളായ ആര്‍ അശ്വിന്‍- യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് കളിയില്‍ റോയല്‍സിനു മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു.
അശ്വിന്‍- ചാഹല്‍ കോമ്പിനേഷന്‍ എനിക്ക് ഇഷ്ടമാണ്. ഇതു റോയല്‍സിനെ മധ്യഓവറുകളില്‍ കൂടുതല്‍ സ്‌പെഷ്യലാക്കി മാറ്റുന്നു. ട്രെന്റ് ബോള്‍ട്ടിനെ മറക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ബൗളിങ് ആക്രമണം നോക്കിയാല്‍ റോയല്‍സിനാണ് നേരിയ മുന്‍തൂക്കമെന്നും വെറ്റോറി വിശദമാക്കി.
അനുഭവസമ്പത്ത് നോക്കുകയാണെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിന്റേത് തന്നെയാണ് മെച്ചപ്പെട്ട ബൗളിങ് ആക്രമണമെന്നു രവി ശാസ്ത്രിയും പറഞ്ഞു.

4

അതേസമയം, ക്വാളിഫയര്‍ വണ്ണിലെ ഫേവറിറ്റുകള്‍ ഗുജറാത്ത് ടൈറ്റന്‍സാണെന്നാണ് സൗത്താഫ്രിക്കയുടെയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ അഭിപ്രായം. എന്നാല്‍ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍ ഫേവറിറ്റുകളായി ചൂണ്ടിക്കാട്ടിയത് രാജസ്ഥാന്‍ റോയല്‍സിനെയാണ്. എബിഡി ജിടിയെ ഫേവറിറ്റുകളായി തിരഞ്ഞെടുത്താല്‍ താന്‍ റോയല്‍സിനൊപ്പമാണെന്നായിരുന്നു ജാഫര്‍ പറഞ്ഞത്.
ഗുജറാത്ത്- രാജസ്ഥാന്‍ ക്വാളിഫയര്‍ വണ്ണില്‍ ജയിക്കുന്ന ടീം അടുത്ത ഞായറാഴ്ച അഹമ്മാദാബാദില്‍ നടക്കാനിരിക്കുന്ന ഫൈനലിലേക്കു യോഗ്യത നേടും. തോല്‍ക്കുന്നവര്‍ക്ക് ഒരവസരം കൂടിയുണ്ട്. അവര്‍ക്കു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എലിമിനേറ്ററിലെ വിജയിയെ തോല്‍പ്പിച്ചാല്‍ ഫൈനലില്‍ കടക്കാം.

ക്വാളിഫയര്‍ വണ്ണിലെ സാധ്യതാ ഇലവന്‍

ക്വാളിഫയര്‍ വണ്ണിലെ സാധ്യതാ ഇലവന്‍

ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), മാത്യു വേഡ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, യഷ് ദയാല്‍, ആര്‍ സായ് കിഷോര്‍, അല്‍സാറി ജോസഫ്, മുഹമ്മദ് ഷമി.

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്ലര്‍, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, ഒബെഡ് മക്കോയ്.

Story first published: Tuesday, May 24, 2022, 18:13 [IST]
Other articles published on May 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+