For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഫിനിഷറാവേണ്ട, ഹാര്‍ദിക്കിന് ഇന്ത്യന്‍ ടീമില്‍ പുതിയ റോള്‍!

ഇര്‍ഫാന്‍ പഠാന്റേതാണ് അഭിപ്രായം

ഐപിഎല്ലിന്റെ 15ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി ക്യാപ്റ്റന്‍സിയിലടക്കം എല്ലാ റോളുകളിലും തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തി ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനു പുതിയൊരു റോളും നിര്‍ദേശിച്ചിരിക്കുകയാണ് ഇര്‍ഫാന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇര്‍ഫാനെക്കൂടാതെ ഷോയില്‍ പങ്കെടുത്ത ആകാശ് ചോപ്ര, സുനില്‍ ഗവാസ്‌കര്‍ എന്നിവരും ഹാര്‍ദിക്കിനെ പ്രശംസിച്ചു.

1

ബാറ്റിങില്‍ വളരെ ഉത്തരവാദിത്വത്തോടെയുള്ള പ്രകടനമാണ് ടൈറ്റന്‍സിനു വേണ്ടി ഹാര്‍ദിക് കാഴ്ചവയ്ക്കുന്നത്. മൂന്ന്, നാല് നമ്പറുകളില്‍ ബാറ്റ് ചെയ്യാനിറങ്ങി വളരെ പക്വതയുള്ള ഇന്നിങ്‌സുകളിലൂടെ പല തവണ അദ്ദേഹം ടീമിന്റെ രക്ഷകനായിട്ടുണ്ട്. ഏറ്റവും അവസാനമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ഞായറഴ്ച നടന്ന മല്‍സരത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി ഹാര്‍ദിക് 67 റണ്‍സുമായി ടോപ്‌സ്‌കോററായിരുന്നു. ടീം എട്ടു റണ്‍സിനു ഒരു വിക്കറ്റെന്ന നിലയില്‍ പതറവെയായിരുന്നു അദ്ദേഹം ക്രീസിലെത്തി ക്യാപ്റ്റന്റെ കളി കെട്ടഴിച്ചത്.

2

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയില്‍ നിന്നും ശരിയായ കാര്യങ്ങളാണ് ഹാര്‍ദിക് പാണ്ഡ്യ പഠിച്ചിരിക്കുന്നതെന്നും ഈ സീസണില്‍ അതു കളിക്കളത്തില്‍ ഫലപ്രദമായി പ്രയോഗിക്കുകയാണെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. തന്റെ ഉപദേഷ്ടാവായിട്ടാണ് ധോണിയെ ഹാര്‍ദിക് പരിഗണിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിനു ധോണിയുമായി വളരെ അടുത്ത സൗഹൃദമാണുള്ളത്. ബാറ്റ് ചെയ്യുന്ന നമ്പറും, കളിക്കുന്ന റോളുമെല്ലാമെടുത്താല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ധോണിയേക്കാള്‍ നന്നായി കളിച്ചിട്ടുള്ള ആരും തന്നെയില്ല.

3

ധോണിയില്‍ നിന്നും ശരിയായ കാര്യങ്ങളാണ് ഹാര്‍ദിക് പഠിച്ചിരിക്കുന്നത്. ഈ കാര്യങ്ങള്‍ നമ്മള്‍ പറഞ്ഞുകൊടുക്കണ്ടതല്ല, നിരീക്ഷിച്ച് സ്വന്തമാക്കുന്നതാണ്. മഹാന്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ അവരില്‍ നിന്നും ചെറിയ കഷണങ്ങളെടുക്കാന് നമ്മള്‍ ശ്രമിക്കും, അതു നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുകയും ചെയ്യം. അതാണ് ഹാര്‍ദിക്കില്‍ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നതെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ചോപ്ര പറഞ്ഞു.

4

ഇതു പുതിയൊരു ഹാര്‍ദിക് പാണ്ഡ്യയാണെന്നാണ് ഇര്‍ഫാന്‍ പഠാന്‍ അഭിപ്രായപ്പെട്ടത്. ഇതു ഹാര്‍ദിക്കിന്റെ കൂടുതല്‍ മെച്ചപ്പെട്ട പതിപ്പാണ്. ഈ സീസണില്‍ അദ്ദേഹം ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി കളിച്ചിട്ടുള്ള വ്യത്യസ്ത സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ഹാര്‍ദിക്കിനെ സംബന്ധിച്ച് ഏറ്റവും നല്ല കാര്യം നാലാം നമ്പറില്‍ വളരെ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യുന്നുണ്ടെന്നതാണ്.

5

തുടക്കത്തില്‍ വിക്കറ്റുകള്‍ വീണു കഴിഞ്ഞാല്‍ നിങ്ങള്‍ക്കു ഒരുപാട് അഗ്രസീവായി ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കില്ല. പക്ഷെ ഹാര്‍ദിക് ഇന്നിങ്‌സിന്റെ തുടക്കത്തില്‍ മോശം ബോളുകള്‍ ലഭിച്ചാല്‍ അവയില്‍ വലിയ ഷോട്ടുകള്‍ പായിക്കാന്‍ ഹാര്‍ദിക് മടിച്ചുനില്‍ക്കുന്നില്ല. ഗുജറാത്ത് ടൈറ്റന്‍സായാലും ഇന്ത്യന്‍ ടീമായാലും ഹാര്‍ദിക്കിനു ഏറ്റവും യോജിച്ച പൊസിഷന്‍ നാലാം നമ്പറാണ്. ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നതാണ് ഇതിന്റെ കാരണമെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

6

സുനില്‍ ഗവാസ്‌കറും ഹാര്‍ദിക്കിനെ പുകഴ്ത്തി. ഐപിഎല്ലിനു മുമ്പ് ഹാര്‍ദിക് ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടില്ല. കാരണം പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം കാരണം ഇവയെ മറികടക്കാനുള്ള ശ്രമത്തിലായിരുന്നു താരം. ഇപ്പോള്‍ ഹാര്‍ദിക് തന്റെ ബാറ്റിങില്‍ കാണിക്കുന്ന അച്ചടക്കം നോക്കൂ. പവര്‍പ്ലേയില്‍ വളരെ നന്നായി ബാറ്റ് ചെയ്യുന്ന അദ്ദേഹം ഫീല്‍ഡിങ് നിയന്ത്രങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഗ്രൗണ്ടില്‍ വളരെ നന്നായിട്ടാണ് ഹാര്‍ദിക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാനപരമായി ക്യാപ്റ്റന്‍സിയുടെ ക്യാപ്പ് ലഭിക്കുന്നതോടെ നിങ്ങളുടെ ഗെയിമും ഉയരുമെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

ഈ സീസണില്‍ ടൈറ്റന്‍സിനു വേണ്ടി ആറു മല്‍സരങ്ങളിലാണ് ഹാര്‍ദിക് കളിച്ചത്. പരിക്കു കാരണം ഒരു മല്‍സരം അദ്ദേഹത്തിനു നഷ്ടമായിരുന്നു. 73.75 ശരാശരിയില്‍ 136.57 സ്‌ട്രൈക്ക് റേറ്റോടെ 295 റണ്‍സ് ഹാര്‍ദിക് നേടിയിട്ടുണ്ട്. മൂന്നു ഫിഫ്റ്റികളടക്കമാണിത്. കൂടാതെ നാലു വിക്കറ്റുകളും അദ്ദേഹത്തിനു ലഭിച്ചു.

Story first published: Sunday, April 24, 2022, 16:37 [IST]
Other articles published on Apr 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+