For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഹാര്‍ദിക്കും രാഹുലും ഓരോ പിഴവ് വരുത്തി!- എന്തൊക്കെയെന്നു ചോപ്ര പറയും

ഹാര്‍ദിക് വിജത്തോടെ തുടങ്ങിയിരുന്നു

ഐപിഎല്ലിന്റെ 15ാം സീസണില്‍ പുതിയ ഫ്രാഞ്ചൈസികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഗുജറാത്ത് ടൈറ്റന്‍സ് കൊമ്പുകുത്തിച്ചിരുന്നു. അഞ്ചു വിക്കറ്റിനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ നയിച്ച ടൈറ്റന്‍സ് കെഎല്‍ രാഹുലിന്റെ ലഖ്‌നൗവിനെ തകര്‍ത്തുവിട്ടത്. ക്യാപ്റ്റനായി ഐപിഎല്ലില്‍ മാത്രമല്ല കരിയറില്‍ തന്നെ ഹാര്‍ദിക്കിന്റെ അരങ്ങേറ്റമായിരുന്നു ഇത്. മറുഭാഗത്ത് രാഹുലാവട്ടെ കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബ് കിങ്‌സിനെ നയിച്ച ശേഷമാണ് ഇത്തവണ ലഖ്‌നൗവിന്റെ ഭാഗമയാത്.

1

ടൈറ്റന്‍സ്- ലഖ്‌നൗ പോരാട്ടത്തില്‍ ഇരുടീമുകളുടെയും ക്യാപ്റ്റന്‍മാരുടെ ഭാഗത്തു നിന്നുണ്ടായ ഓരോ വലിയ പിഴവുകള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുായ ആകാശ് ചോപ്ര. ട്വിറ്ററിലൂടെയാണ് ഹാര്‍ദിക്കിനും രാഹുലിനും സംഭവിച്ച ഓരോ തെറ്റുകള്‍ അദ്ദേഹം തുറന്നുകാട്ടിയത്.

2

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മല്‍സരത്തില്‍ അവസാനത്തെ ഓവര്‍ വരുണ്‍ ആരോണിനെ കൊണ്ട് ബൗള്‍ ചെയ്യിച്ചതയാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ കാണിച്ച അബദ്ധമെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
വരുണ്‍ ആരോണിനെക്കൊണ്ടാണ് നിര്‍ണായതമായ അവസാന ഓവര്‍ ഹാര്‍ദിക് ബൗള്‍ ചെയ്യിച്ചത്. ടീമില്‍ ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് ഷമി എന്നിവരെപ്പോലുള്ള ഓപ്ഷനുള്ളപ്പോള്‍ അവരിലൊരാള്‍ക്കു അവസാനത്തെ ഓവര്‍ നല്‍കുന്നതായിരുന്നു ഉചിതമെന്നു ചോപ്ര നിരീക്ഷിച്ചു. ആരോണിനു രണ്ടു വിക്കറ്റുകള്‍ ലഭിച്ചിരുന്നെങ്കിലും നാലോവറില്‍ 45 റണ്‍സ് വിട്ടുകൊടുത്തിരുന്നു. അവസാനത്തെ ഓവറില്‍ ഒമ്പതു റണ്‍സാണ് വരുണ്‍ വഴങ്ങിയത്. ഒരു വിക്കറ്റ് നേടുകയും ചെയ്തിരുന്നു.

3

മറുഭാഗത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുലും ബൗളിങില്‍ തന്നെയാണ് വലിയൊരു അബദ്ധെ കാണിച്ചതെന്നു ആകാശ് ചോപ്ര പറയുന്നു. ദുഷ്മന്ത ചമീരയായിരുന്നു കളിയില്‍ ലഖ്‌നൗവിന്റെ ഏറ്റവും മികച്ച ബൗളര്‍. പക്ഷെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയില്ല. പുതിയ ക്യാപ്റ്റന്‍മാരുടെ ഫലിക്കാതെ പോയ രണ്ടു കണക്കുകൂട്ടലുകള്‍ ഇതാണെന്നായിരുന്നു ചോപ്ര ട്വീറ്റ് ചെയ്തത്.

4

ചമീര ലഖ്‌നൗവിനു വേണ്ടി ഉജ്ജ്വലമായിട്ടാണ് ബൗള്‍ ചെയ്തത്. മൂന്നോവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് അദ്ദേഹം രണ്ടു വിക്കറ്റുകളെടുത്തിരുന്നു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍ എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കന്‍ പേസര്‍ വീഴ്ത്തിയത്. ആറു ബൗളര്‍മാരെ ക്യാപ്റ്റന്‍ രാഹുല്‍ പരീക്ഷിച്ചിരുന്നു. ഇവരില്‍ സ്പിന്നര്‍മാരായ രവി ബിഷ്‌നോയ്, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് നാലോവര്‍ ക്വാട്ട തികച്ചത്.

5

മല്‍സരത്തിലേക്കു വന്നാല്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ടോസ് ഭാഗ്യം ഹാര്‍ദിക് പാണ്ഡ്യക്കൊപ്പമായിരുന്നു. അദ്ദേഹം ലഖ്‌നൗ ടീമിനോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകളുമായി ആഞ്ഞടിച്ചപ്പോള്‍ പവര്‍പ്ലേയില്‍ തന്നെ ലഖ്‌നൗവിനു നാലു വിക്കറ്റ് നഷ്ടമായി. നാലിനു 29 റണ്‍സെന്ന നിലയില്‍ പതറിയ അവരെ കരകയറ്റിയത് ദീപക് ഹൂഡയും അരങ്ങേറ്റക്കാരന്‍ ആയുഷ് ബദോനിയുമായിരുന്നു. 87 റണ്‍സ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഇതോടെ ലഖ്‌നൗ
ആറു വിക്കറ്റിനു 158 റണ്‍സെന്ന മോശമല്ലാത്ത ടോട്ടല്‍ പടുത്തുയര്‍ത്തി.

6

റണ്‍ചേസില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെയും തുടക്കം പാളിയിരുന്നു. ആദ്യ പവര്‍പ്ലേയില്‍ അവര്‍ക്കും രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍ എന്നിവരെ ദുഷ്മന്ത ചമീര പുറത്താക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ- മാത്യു വേഡ് സഖ്യം
57 റണ്‍സ് നേടി. ആറു റണ്‍സിനിടെ ഹാര്‍ദിക്കും വേഡും പുറത്തായതോടെ ടൈറ്റന്‍സ് വീണ്ടും പതറി.

7

എന്നാല്‍ രാഹുല്‍ തെവാത്തിയ- ഡേവിഡ് മില്ലര്‍ സഖ്യം 60 റണ്‍സുമായി ലഖ്‌നൗവിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ ടൈറ്റന്‍സ് വിജയവും സ്വന്തമാക്കി. 24 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 40 റണ്‍സെടുത്ത തെവാത്തിയയാണ് ടൈറ്റന്‍സിന്റെ ടോപ്‌സ്‌കോറര്‍. ഹാര്‍ദിക് 33ഉം മില്ലറും വേഡും 30 റണ്‍സ് വീതവുമെടുത്ത് മടങ്ങി. തെവാത്തിയയും അഭിനവ് മനോഹറും (15*) ചേര്‍ന്നാണ് വിജയറണ്‍സ് കുറിച്ചത്.

Story first published: Tuesday, March 29, 2022, 16:00 [IST]
Other articles published on Mar 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+