IPL 2022: ഇത് പഴയ ഹര്‍ദിക്കല്ല, ബാറ്റിങ്ങില്‍ വരുത്തിയത് മൂന്ന് മാറ്റം, എന്തൊക്കെയാണെന്നറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഗംഭീര പ്രകടനമാണ് ഹര്‍ദിക് പാണ്ഡ്യ കാഴ്ചവെക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനെന്ന നിലയില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും അദ്ദേഹം തിളങ്ങുന്നു. നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി മികവ് കാട്ടുന്ന ഹര്‍ദിക് പന്തുകൊണ്ട് പവര്‍പ്ലേയിലടക്കം കരുത്തുകാട്ടുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരേ അവസാന മത്സരത്തില്‍ 52 പന്തില്‍ 87 റണ്‍സാണ് ഹര്‍ദിക് നേടിയത്. എട്ട് ഫോറും മൂന്ന് സിക്‌സും ഇതില്‍ ഉള്‍പ്പെടും. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ റണ്ണൗട്ടിലും ഹര്‍ദിക്കിന്റെ മികവാണുണ്ടായിരുന്നത്.
2021ലെ ടി20 ലോകകപ്പില്‍ പരിക്കും മോശം ഫോമും വേട്ടയാടിയ ഹര്‍ദിക്കിന് ഇന്ത്യന്‍ ടീമിലെ സ്ഥാനമടക്കം നഷ്ടമായിരുന്നു. ഏറെ നാളുകളായി ടീമിന് പുറത്തുള്ള ഹര്‍ദിക് ശക്തമായ തിരിച്ചുവരവാണ് ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഹര്‍ദിക്കിന് സ്ഥാനം ഏറെക്കുറെ ഉറപ്പാണെന്ന് പറയാം. ഇത്തവണ കൂടുതല്‍ ഉത്തരവാദിത്തത്തോടെ കളിക്കുന്ന ഹര്‍ദിക് ബാറ്റിങ്ങില്‍ വരുത്തിയ മൂന്ന് പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ബാറ്റിങ്ങില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു
മുംബൈ ഇന്ത്യന്‍സ് താരമായിരിക്കെ ഹര്‍ദിക് കൂടുതലും ബാറ്റ് ചെയ്തത് അഞ്ച്, ആറ്, ഏഴ് നമ്പറുകളിലാണ്. കൂടുതലും ആറ്, ഏഴ് നമ്പറുകളിലായിരുന്നുവെന്ന് പറയാം. ഫിനിഷര്‍ റോളിലേക്ക് മുംബൈ ഉപയോഗിച്ചിരുന്ന ഹര്‍ദിക് നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വെടിക്കെട്ട് ബാറ്റിങ് ശൈലി അദ്ദേഹം മാറ്റി. നായകനെന്ന നിലയില്‍ മുന്നോട്ട് കയറി നാലാം നമ്പറില്‍ കളിക്കുന്ന ഹര്‍ദിക് നിലയുറപ്പിച്ച് ടീം സ്‌കോര്‍ പടുത്തുയര്‍ത്താനാണ് ശ്രമിക്കുന്നത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ വലിയ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് തുലക്കാതെ ക്രീസില്‍ കഴിയുന്നത്രെ സമയം നില്‍ക്കാനാണ് ഹര്‍ദിക് ശ്രമിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ വന്ന മാറ്റമാണ്.

അവസാനം വരെ ക്രീസില്‍ തുടരാന്‍ ശ്രമിക്കുന്നു
ഇതിന് മുമ്പ് അവസാനം വരെ ക്രീസില്‍ നില്‍ക്കുന്നതിനെപ്പറ്റി ഹര്‍ദിക് പാണ്ഡ്യ ചിന്തിച്ചിട്ടുണ്ടാവാന്‍ പോലും സാധ്യതയില്ല. ക്രീസില്‍ നില്‍ക്കുന്ന സമയത്തിനുള്ളില്‍ കഴിയുന്നത്രെ സ്‌കോര്‍ നേടുകയെന്നതായിരുന്നു ഹര്‍ദിക്കിന്റെ ബാറ്റിങ് പ്ലാന്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നായകനെന്ന നിലയില്‍ ആംഗര്‍ റോളിലേക്ക് തന്റെ ശൈലി മാറ്റിയിരിക്കുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം സ്‌ട്രൈക്കറേറ്റ് മാത്രം നോക്കി കളിച്ചിരുന്ന ഹര്‍ദിക് ഇപ്പോള്‍ സ്ഥിരതയോടെ കളിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. നിലയുറപ്പിച്ച ശേഷം പിന്നീട് ആഞ്ഞടിക്കുകയെന്ന ശൈലിയിലേക്ക് ഹര്‍ദിക് മാറിയിട്ടുണ്ട്.

ബൗളര്‍മാരെ തിരഞ്ഞാക്രമിക്കുന്നു
ബൗളര്‍മാരെ ബുദ്ധിപൂര്‍വ്വം നേരിടുന്ന ബാറ്റ്‌സ്മാനായി ഹര്‍ദിക് മാറിയിട്ടുണ്ട്. മോശം ബൗളര്‍മാരെ നന്നായി ഉപയോഗിക്കുകയെന്നതാണ് ബുദ്ധിമാനായ ബാറ്റ്‌സ്മാന്‍മാര്‍ ചെയ്യുന്നത്. ഹര്‍ദിക്കിന്റെ ഇപ്പോഴത്തെ ശൈലി ഇത്തരത്തിലാണ്. നല്ല ബൗളര്‍മാരെ കരുതിക്കളിക്കുമ്പോള്‍ മോശം ബൗളര്‍മാരെ കടന്നാക്രമിക്കാനും അദ്ദേഹം മടികാട്ടാറില്ല. യുവതാരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന നിലയില്‍ ബാറ്റ് ചെയ്യാന്‍ ഹര്‍ദിക്കിന് സാധിക്കുന്നുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയില്‍ വലിയ മാറ്റം തന്നെയാണ് ഹര്‍ദിക്കിനുണ്ടായിരിക്കുന്നതെന്ന് പറയാം.

ബൗളിങ്ങിലും തിരിച്ചുവരവ്
പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി പന്തെറിയാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നില്ല. 2021ലെ ടി20 ലോകകപ്പിലടക്കം പന്തെറിയാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. പവര്‍പ്ലേയിലും ഡെത്ത് ഓവറിലും പന്തെറിഞ്ഞ് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഹര്‍ദിക്കിന് സാധിക്കുന്നു. 140ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ ഹര്‍ദിക്കിനാവുന്നുണ്ട്. ഹര്‍ദിക്കിന്റെ ശക്തമായ തിരിച്ചുവരവ് ഇന്ത്യന്‍ ടീമിനും വലിയ പ്രതീക്ഷ നല്‍കുന്നു. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ദിക് ടീമിലുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications