IPL 2022: ഇത്തവണ ഗുജറാത്ത് കപ്പടിക്കും !, ഈ അഞ്ച് കാരണങ്ങള്‍ അത് വ്യക്തമാക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ രണ്ടാം റൗണ്ട് ആവേശകരമായി പുരോഗമിക്കുകയാണ്. വമ്പന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സുമൊന്നും പ്രതീക്ഷിച്ച കുതിപ്പ് നടത്തുന്നില്ലെന്ന് തന്നെ പറയാം. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ആദ്യ മൂന്ന് മത്സരവും തോറ്റു. മുംബൈക്കും ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിക്കാനായിട്ടില്ല. ഡല്‍ഹിക്ക് ഗുജറാത്തിനോട് മുട്ടുമടക്കേണ്ടി വന്നു. ടൂര്‍ണമെന്റ് പുരോഗമിക്കവെ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റുന്നത് ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സുമാണ്. രണ്ട് ടീമും ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചു.
ഗുജറാത്ത് ഇത്തവണ അരങ്ങേറ്റം കുറിച്ച ടീമാണെങ്കിലും ചാമ്പ്യന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇത്തവണ കപ്പടിക്കാന്‍ കെല്‍പ്പുള്ള നിരയായി ഗുജറാത്ത് മാറിക്കഴിഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും പക്വത കാട്ടുന്ന ഗുജറാത്തിന്റെ നായകനായി ഹര്‍ദിക്കും തിളങ്ങുന്നു. ഇത്തവണ ഗുജറാത്ത് കിരീടം നേടാന്‍ സാധ്യത കൂടാണെന്ന് പറയാനുള്ള അഞ്ച് കാരണങ്ങളിതാ.

ശക്തമായ ബൗളിങ് നിര
ഗുജറാത്ത് ബൗളര്‍മാരുടെ ഫോമാണ് ടീമിന്റെ കരുത്ത്. മുഹമ്മദ് ഷമി ന്യൂബോളില്‍ ബാറ്റ്‌സ്മാന്റെ അന്തകനാവുമ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍ അതിവേഗം കൊണ്ട് ന്യൂബോളിലും ഡെത്ത് ഓവറിലും ഞെട്ടിപ്പിക്കുന്നു. ഹര്‍ദിക് പാണ്ഡ്യയും പന്തുകൊണ്ട് മികവ് കാട്ടുമ്പോള്‍ റാഷിദ് ഖാന്‍, രാഹുല്‍ തെവാത്തിയ സ്പിന്‍ നിരയിലും പ്രതീക്ഷക്കൊത്തുയരുന്നു. ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ഏറ്റവും കരുത്തുറ്റ ബൗളിങ് നിരയായി ഗുജറാത്തിനെ വിശേഷിപ്പിക്കാം.

ബാറ്റിങ് നിര ഉത്തരവാദിത്തം കാട്ടുന്നു
ബാറ്റിങ് നിരയുടെ ഉത്തരവാദിത്തം എടുത്തു പറയേണ്ട കാര്യമാണ്. തങ്ങളുടേതായ സംഭാവന കൃത്യമായി നല്‍കാന്‍ ഓരോ താരങ്ങളും ശ്രമിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ഓപ്പണിങ്ങില്‍ മാത്യു വേഡ് ഇനിയും ഫോമിലേക്കെത്താനുണ്ട്. എന്നാല്‍ ശുബ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍ എന്നിവരാണ് സ്ഥിരത കാട്ടുന്നു. വിജയ് ശങ്കറിനെ മാറ്റി മികച്ചൊരു താരത്തെ പ്ലേയിങ് 11ലേക്ക് പരിഗണിച്ചാല്‍ ഗുജറാത്ത് തകര്‍ക്കാന്‍ സാധിക്കാത്ത നിരയായി മാറും.

ഹര്‍ദിക്കിന്റെ നായക മികവ്
ഗുജറാത്തിനെ സംബന്ധിച്ച് ടൂര്‍ണമെന്റിന് മുമ്പ് ഏറ്റവും ആശങ്ക സൃഷ്ടിച്ചത് ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയാവും. ഇതുവരെ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാത്ത ഹര്‍ദിക് എത്തുമ്പോള്‍ എന്താണ് സംഭവിക്കുകയെന്നതറിയാന്‍ എല്ലാവര്‍ക്കും വലിയ ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍ എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ട് ഞെട്ടിക്കുന്ന പ്രകടനമാണ് നായകനെന്ന നിലയില്‍ ഹര്‍ദിക് നടത്തുന്നത്. ഫീല്‍ഡിങ് വിന്യാസവും ബൗളിങ് ചേയ്ഞ്ചും മാത്രമല്ല തന്റെ പ്രകടന നിലവാരവും നായകന്റെ തലത്തിലേക്കുയര്‍ത്താന്‍ ഹര്‍ദിക്കിന് സാധിക്കുന്നുണ്ട്. ഇത് ഇത്തവണ ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഹര്‍ദിക് ഇതേ മികവ് തുടര്‍ന്നാല്‍ ടീമിന്റെ കിരീട സാധ്യത വളരെ കൂടുതലാണ്.

ബെഞ്ച് കരുത്തും ശക്തം
പരിക്കേറ്റ് താരങ്ങളെ നഷ്ടമായാലും ഗുജറാത്തിന്റെ കുതിപ്പിനെ അത് കാര്യമായി ബാധിക്കില്ല. മികച്ച ബെഞ്ച് കരുത്ത് ഇത്തവണ ഗുജറാത്തിനുണ്ട്. വൃദ്ധിമാന്‍ സാഹ, ഗുര്‍കീരത് സിങ് മാന്‍, അല്‍സാരി ജോസഫ് എന്നിവരെല്ലാം അവസരം കാത്ത് ബെഞ്ചിലുണ്ട്. ഇവരെല്ലാം തന്നെ മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണ്. അതുകൊണ്ട് തന്നെ ചെറിയ പരിക്കുകളൊന്നും ഗുജറാത്തിന്റെ കുതിപ്പിനെ തടയില്ലെന്ന് തന്നെ വിലയിരുത്താം.

മുംബൈയെ ഹര്‍ദിക്കിന് നന്നായി അറിയാം
മുംബൈയുടെ സാഹചര്യങ്ങള്‍ ഹര്‍ദിക് പാണ്ഡ്യക്ക് നന്നായി അറിയാം എന്നത് ഗുജറാത്തിന് കരുത്താകുന്നു. ഇത്തവണ ഗ്രൂപ്പുഘട്ട മത്സരങ്ങളില്‍ കൂടുതലും മുംബൈയിലാണ്. അതുകൊണ്ട് തന്നെ മുംബൈയിലെ പിച്ചുകളെക്കുറിച്ച് ഹര്‍ദിക്കിനുള്ള അറിവ് ടീമിന്റെ കുതിപ്പിന് വളരെയധികം സഹായിക്കുന്നുണ്ട്. ഹര്‍ദിക് ഏഴ് വര്‍ഷത്തോളം മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. ഇത്തവണ മെഗാ ലേലത്തിന് മുമ്പാണ് മുംബൈവിട്ട് ഹര്‍ദിക് ഗുജറാത്തിലേക്കെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications