For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'പോണ്ടിങ്ങിന് സംഭവിച്ചതാണ് വില്യംസണും നേരിടുന്നത്', പ്രശ്‌നം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍

20 ശരാശരിയും 100ല്‍ താഴെ സ്‌ട്രൈക്കറേറ്റുമുള്ള വില്യംസണ്‍ ഇത്തവണ നായകനെന്ന നിലയിലെടുത്ത പല തീരുമാനങ്ങളും പരാജയമായിരുന്നു

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ പല പ്രമുഖ ടീമുകളുടെയും പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ പ്ലേ ഓഫ് പോലും കാണാതെ പുറത്തായ സീസണില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും കൈയടി നേടി. ഇത്തവണത്തെ നായകന്മാരുടെ പ്രകടനം പരിശോധിച്ചാല്‍ ഒട്ടുമിക്ക സൂപ്പര്‍ നായകന്മാരും പ്രകടനംകൊണ്ട് പിന്നോട്ടായിരുന്നു. അതില്‍ ഏറ്റവും മോശം നായകന്‍ കെയ്ന്‍ വില്യംസണാണെന്ന് പറയാം. സണ്‍റൈസേഴ്‌സ് നായകനായ വില്യംസണ്‍ പ്രകടനം കൊണ്ട് ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി.

ഓപ്പണറായി ഇറങ്ങുന്ന വില്യംസണ്‍ 208 റണ്‍സാണ് സീസണില്‍ ഇതുവരെ നേടിയത്. 20 ശരാശരിയും 100ല്‍ താഴെ സ്‌ട്രൈക്കറേറ്റുമുള്ള വില്യംസണ്‍ ഇത്തവണ നായകനെന്ന നിലയിലെടുത്ത പല തീരുമാനങ്ങളും പരാജയമായിരുന്നു. ഇപ്പോഴിതാ മുന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ റിക്കി പോണ്ടിങ്ങിന് സംഭവിച്ചതാണ് വില്യംസണിന് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ്.

1

2013ല്‍ പോണ്ടിങ് മുംബൈയുടെ നായകനായിരുന്നപ്പോള്‍ മോശം ഫോമിനെത്തുടര്‍ന്ന് നായകസ്ഥാനം രാജിവെച്ചിരുന്നു. നിലവിലെ മോശം ഫോമില്‍ ഹൈദരാബാദ് നായകനായി വില്യംസണും ചെയ്യേണ്ടത് അതാണെന്നാണ് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടത്. '2013ല്‍ റിക്കി പോണ്ടിങ്ങിന് സംഭവിച്ചത് എന്താണോ അതുപോലെയാണ് ഇപ്പോള്‍ വില്യംസണിനും സംഭവിക്കുന്നത്.

പോണ്ടിങ് ടീമിന്റെ നായകനായിരുന്നു. എന്നാല്‍ മോശം ബാറ്റിങ്ങിനെത്തുടര്‍ന്ന് നായകസ്ഥാനം ഒഴിഞ്ഞു. അഞ്ച്-ആറ് മത്സരങ്ങള്‍ക്ക് ശേഷം തന്നെ പോണ്ടിങ് നായകസ്ഥാനം ഒഴിയാന്‍ തീരുമാനിക്കുകയും മുംബൈ ആ സീസണില്‍ കപ്പ് നേടുകയും ചെയ്തു. ബാറ്റിങ്ങില്‍ ശ്രദ്ധിക്കാന്‍ നായകസ്ഥാനം കൈമാറുന്നതിനെക്കുറിച്ച് വില്യംസണും ആലോചിക്കേണ്ടതാണ്. വീണ്ടും നായകനാവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം ആകാവുന്നതാണ്'- ഹര്‍ഭജന്‍ പറഞ്ഞു.

2

ഇത്തവണ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷ പൂര്‍ണ്ണമായും അസ്തമിച്ചിട്ടില്ലെങ്കിലും സാധ്യതകള്‍ വളരെ വിരളമാണെന്ന് പറയാം. 12 മത്സരത്തില്‍ നിന്ന് അഞ്ച് ജയവും ഏഴ് തോല്‍വിയുമടക്കം 10 പോയിന്റുമായി അവര്‍ എട്ടാം സ്ഥാനത്താണ്. സീസണില്‍ ആദ്യ രണ്ട് മത്സരവും തോറ്റ് തുടങ്ങിയ ഹൈദരാബാദ് പിന്നീട് തുടര്‍ച്ചയായി അഞ്ച് മത്സരവും ജയിച്ചു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി അഞ്ച് മത്സരവും തോറ്റിരിക്കുകയാണ്. പരിക്ക് ഇത്തവണ ഹൈദരാബാദിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്.

3

എയ്ഡന്‍ മാര്‍ക്രം, രാഹുല്‍ ത്രിപാഠി എന്നിവരുടെ ബാറ്റിങ്ങും ഉമ്രാന്‍ മാലിക്കിന്റെ പേസ് ബൗളിങ്ങുമാണ് ഇത്തവണ ഹൈദരാബാദിന് അല്‍പ്പമെങ്കിലും ആശ്വസിക്കാനുള്ളത്. ടീം ബാറ്റിങ് നിരയില്‍ കൂടുതല്‍ പ്രമുഖരെ പരിഗണിക്കാത്തത് വലിയ തിരിച്ചടിയായി മാറി. ഓപ്പണിങ്ങില്‍ വില്യംസണിന് സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തി കളിക്കാന്‍ സാധിക്കാത്തതും ഹൈദരാബാദിനെ പിന്നോട്ടടിച്ചു.

വില്യംസണിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവുകളും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. 'കെകെആറിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദറിന് 20ാം ഓവര്‍ നല്‍കിയത് വില്യംസണ് സംഭവിച്ച ഏറ്റവും വലിയ പിഴവാണ്. വില്യംസണ്‍, ടോം മൂഡി അതോ മറ്റാരെങ്കിലുമാണോ ഈ തീരുമാനം എടുത്തതെന്ന് അറിയില്ല. എന്തായാലും വലിയ മണ്ടത്തരമായിരുന്നു. ക്രിക്കറ്റ് കളിക്കാത്ത താരത്തിന് പോലും റസലിനെതിരേ ഓഫ് സ്പിന്നിനെ പ്രയോഗിക്കരുതെന്ന് അറിയാം. എന്നിട്ടും അനുഭവസമ്പന്നനായ വില്യംസണ്‍ ആ തെറ്റ് വരുത്തി'- ഹര്‍ഭജന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

4

കെകെആറിനെതിരേ വിജയിച്ചിരുന്നെങ്കില്‍ ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇത്രയും പ്രതിസന്ധിയിലാകില്ലായിരുന്നു. എന്നാല്‍ ഹൈദരാബാദ് കളി കൈവിട്ടു. വില്യംസണ്‍ അവസാന ഓവര്‍ സുന്ദറിന് നല്‍കിയപ്പോള്‍ മൂന്ന് സിക്‌സാണ് ഈ ഓവറില്‍ പിറന്നത്. അതും മൂന്ന് ഫുള്‍ട്ടോസ്. നായകനെന്ന നിലയിലെ വില്യംസണിന്റെ പല തീരുമാനങ്ങളും ഇത്തവണ പാളി. അടുത്ത സീസണില്‍ നായകസ്ഥാനം വില്യംസണിന് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

Story first published: Tuesday, May 17, 2022, 18:47 [IST]
Other articles published on May 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+