IPL 2022: 'രോഹിത്തിന് ശേഷം മുംബൈയെ അവന്‍ നയിക്കും', വമ്പന്‍ പ്രവചനവുമായി ഹര്‍ഭജന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് കാഴ്ചവെച്ചത്. ആദ്യ എട്ട് മത്സരവും തോറ്റ മുംബൈ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യത്തെ ടീമെന്ന നാണക്കേടും പേറേണ്ടിവന്നു. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈക്ക് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും വലിയ നാണക്കേടുണ്ടാക്കിയ സീസണാണിത്.
അധികം വൈകാതെ രോഹിത് ശര്‍മക്ക് മുംബൈ പകരക്കാരനെ കണ്ടെത്തേണ്ടിയിരിക്കുന്നു. വലിയൊരു പൊളിച്ചെഴുത്തുതന്നെ മുംബൈ ടീമില്‍ ഉണ്ടാവുമെന്നുറപ്പ്. രോഹിത് ശര്‍മ മുംബൈയിലെ ഉന്നതങ്ങളിലേക്ക് നയിച്ച നായകനാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിനും റിക്കി പോണ്ടിങ്ങിനും സാധിക്കാത്ത നേട്ടമാണ് രോഹിത് മുംബൈക്കൊപ്പം നേടിയത്. രോഹിത് നായകസ്ഥാനം ഒഴിഞ്ഞാല്‍ പകരം ആരെന്നത് വലിയ ചോദ്യമാണ്. ഇപ്പോഴിതാ രോഹിത്തിന് ശേഷം മുംബൈയുടെ നായകനായി ആര് എത്തുമെന്നതില്‍ വലിയ പ്രചവനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യ, മുംബൈ ഇന്ത്യന്‍സ് താരമായ ഹര്‍ഭജന്‍ സിങ്.

സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് ഹര്‍ഭജന്‍ മുംബൈയുടെ ഭാവി നായകനെക്കുറിച്ച് മനസ് തുറന്നത്. മുംബൈയുടെ ഭാവി നായകന്‍ തിലക് വര്‍മയാണെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. ഇത്തവണ ഗംഭീര പ്രകടനമാണ് തിലക് മുംബൈക്കായി കാഴ്ചവെച്ചത്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന തിലക് സമ്മര്‍ദ്ദ ഘട്ടങ്ങളില്‍പ്പോലും നന്നായി ബാറ്റ് ചെയ്യുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അവസാന മത്സരത്തില്‍ മുംബൈയുടെ പ്രമുഖര്‍ മുട്ടുമടക്കിയപ്പോഴും ടീമിനെ വിജയത്തിലേക്കെത്തിച്ചത് തിലകിന്റെ പ്രകടനമാണ്.

12 മത്സരത്തില്‍ നിന്ന് 368 റണ്‍സാണ് തിലക് ഈ സീസണില്‍ നേടിയത്. അരങ്ങേറ്റ സീസണിലാണ് യുവതാരത്തിന്റെ ഈ പ്രകടനം. മധ്യനിര താരമായ തിലകിനെ മുംബൈ പെട്ടെന്ന് കൈവിടില്ലെന്നുറപ്പാണ്. വളരാനുള്ള അവസരം നല്‍കും. അടുത്ത സീസണില്‍ ടീമില്‍ പൊളിച്ചെഴുത്ത് വന്നാലും മുംബൈ തിലകിനെ വിട്ടുകളയില്ല. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ തിലകിന് കഴിവുണ്ട്. നായകനെന്ന നിലയില്‍ ഇതുവരെ വലിയ റെക്കോഡുകള്‍ തിലകനില്ലാത്തതിനാല്‍ ക്യാപ്റ്റനായാലുള്ള പ്രകടനം കണ്ടുതന്നെ അറിയണം.

മുംബൈ അടുത്ത സീസണില്‍ പല താരങ്ങളേയും കൈയൊഴിഞ്ഞേക്കും. കറെന്‍ പൊള്ളാര്‍ഡിനെയൊക്കെ മുംബൈ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്. ബൗളിങ് നിരയിലാണ് മുംബൈക്ക് പിഴച്ചത്. അടുത്ത വര്‍ഷം നിലവിലെ പല ബൗളര്‍മാരെയും ഒഴിവാക്കി മികച്ച താരങ്ങളെ കണ്ടെത്താന്‍ സാധിക്കാത്ത പക്ഷം നിലവിലെ നാണക്കേട് മുംബൈക്ക് വീണ്ടും നേരിടേണ്ടി വന്നേക്കും. അടുത്ത വര്‍ഷം ജോഫ്രാ ആര്‍ച്ചര്‍ മുംബൈ നിരയിലേക്ക് തിരിച്ചെത്തുന്നത് ടീമിനെ പഴയ ട്രാക്കിലേക്ക് എത്തിക്കുമോയെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications