IPL 2022: 'പാതി വഴിയില്‍ ധോണി നായകനായിട്ട് കാര്യമില്ല', സിഎസ്‌കെയുടെ പിഴവ് ചൂണ്ടിക്കാട്ടി ഭാജി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ നിന്ന് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിലവിലെ ചാമ്പ്യന്മാരെന്ന വിശേഷണത്തോടെയെത്തിയ സിഎസ്‌കെയ്ക്ക് പക്ഷെ നിലം തൊടാനായില്ലെന്ന് പറയാം. 13 മത്സരത്തില്‍ നിന്ന് നാല് ജയം മാത്രമാണ് അവര്‍ നേടിയത്. ഒമ്പത് മത്സരവും തോറ്റു. എംഎസ് ധോണിയുണ്ടായിട്ടും രവീന്ദ്ര ജഡേജയെ നായകനാക്കി ഇറങ്ങിയത് സിഎസ്‌കെയ്ക്ക് തിരിച്ചടിയായി.
മോശം പ്രകടനത്തെത്തുടര്‍ന്ന് സിഎസ്‌കെയുടെ നായകസ്ഥാനത്ത് നിന്ന് പാതി വഴിയില്‍ രവീന്ദ്ര ജഡേജ പിന്മാറുകയും എംഎസ് ധോണി നായകനായി തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ ധോണിക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ സാധിക്കുന്നതിലും താഴേക്ക് അതിനോടകം സിഎസ്‌കെ പോയിരുന്നു. ഇപ്പോഴിതാ ധോണി പാതിവഴിയില്‍ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയതില്‍ കാര്യമില്ലെന്നും സീസണിന്റെ തുടക്കം തന്നെ ധോണി നായകനാവുമായിരുന്നെങ്കില്‍ സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് കളിക്കാന്‍ സാധിക്കുമായിരുന്നുവെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. സ്‌പോര്‍ട്‌സ് കീഡയില്‍ സംസാരിക്കവെയാണ് ഹര്‍ഭജന്റെ അഭിപ്രായ പ്രകടനം.

'എംഎസ് ധോണി നായകനായി തുടര്‍ന്നാല്‍ തീര്‍ച്ചയായും ടീമിനത് ഗുണം ചെയ്യും. ധോണിക്ക് കീഴില്‍ സിഎസ്‌കെ പല തവണ പ്ലേ ഓഫിലെത്തുകയും കപ്പ് നേടുകയും ചെയ്തു. എന്നാല്‍ ഇത്തവണ അവര്‍ക്ക് പ്ലേ ഓഫിലേക്കെത്താനായില്ല. മികച്ചൊരു ടീം അവര്‍ക്കില്ല. മികച്ചൊരു ബൗളിങ് യൂനിറ്റ് സിഎസ്‌കെയ്ക്ക് ഇല്ലാതെ പോയി. ദീപക് ചഹാര്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളറാണ്. എന്നാല്‍ പരിക്കേറ്റു. അവരുടെ ബാറ്റ്‌സ്മാന്‍മാരും പ്രതീക്ഷക്കൊത്തുയര്‍ന്നിട്ടില്ല. ഇത്തവണ തട്ടകത്തിന്റെ ആധിപത്യവും ലഭിച്ചിട്ടില്ല. അതുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ടീം ഫൈനല്‍ കളിക്കുമായിരുന്നു. ഡല്‍ഹിക്കും മുംബൈക്കുമാണ് ഇത്തവണ തട്ടകത്തിന്റെ ആധിപത്യം ലഭിച്ചത്. ധോണിയെ ആദ്യം തന്നെ നായകനാക്കിയിരുന്നെങ്കില്‍ ഒരു പക്ഷെ സിഎസ്‌കെയ്ക്ക് പ്ലേ ഓഫിലെത്താന്‍ സാധിക്കുമായിരുന്നു'- ഹര്‍ഭജന്‍ സിങ് പറഞ്ഞു.

ഇത്തവണ പ്രതീക്ഷിച്ച പല താരങ്ങളും സിഎസ്‌കെയ്ക്കായി തിളങ്ങിയില്ല. നിലനിര്‍ത്തിയ റുതുരാജ് ഗെയ്ക് വാദും മോയിന്‍ അലിയും നിരാശപ്പെടുത്തി. ഗെയ്ക് വാദ് 2021ലെ ഓറഞ്ച് ക്യാപ് ജേതാവാണെങ്കിലും ഇത്തവണ തിളങ്ങാനായില്ല. മോയിന്‍ അലി 2021ല്‍ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും ഇത്തവണ മികവ് കാട്ടുന്നതില്‍ പരാജയപ്പെട്ടു. ഏറ്റവും പ്രതിഫലം നല്‍കി നിലനിര്‍ത്തപ്പെട്ട രവീന്ദ്ര ജഡേജ നായകന്റെ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടു. എംഎസ് ധോണി ഭേദപ്പെട്ട് നിന്നെന്ന് പറയാം.
ഇത്തവണ മികച്ചൊരു ടീം കൂട്ടുകെട്ട് സൃഷ്ടിച്ചെടുക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചില്ല. ഡെവോന്‍ കോണ്‍വേയെ ആദ്യത്തെ രണ്ട് മത്സരത്തിന് ശേഷം സിഎസ്‌കെ പുറത്തിരുത്തിയത് തെറ്റായ തീരുമാനമായിപ്പോയി. നിരന്തരം പരീക്ഷണങ്ങള്‍ നടത്തിയതും സിഎസ്‌കെയ്ക്ക് തിരിച്ചടിയായി. അടുത്ത സീസണില്‍ സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണി ഉണ്ടാവുമോ ഇല്ലെയോ എന്നത് കണ്ടറിയണം. നിലവിലെ ടീമില്‍ നിന്ന് പുതിയൊരു നായകനെ കണ്ടെത്തുക പ്രയാസമായതിനാല്‍ അടുത്ത സീസണില്‍ മറ്റൊരു താരത്തെ നായകസ്ഥാനത്തേക്ക് സിഎസ്‌കെ കൊണ്ടുവരേണ്ടതായുണ്ട്.

ഇത്തവണയോടെ ധോണി വിരമിക്കാനുള്ള സാധ്യത കുറവാണ്. അടുത്ത സീസണിലും അദ്ദേഹം സിഎസ്‌കെ നായകനായി തുടരാനാണ് സാധ്യത. ഇത്തവണ മോശമല്ലാത്ത ബാറ്റിങ് പ്രകടനം ധോണി നടത്തിയിരുന്നു. എന്തായാലും വലിയൊരു അഴിച്ചുപണി അടുത്ത സീസണില്‍ സിഎസ്‌കെയിലുണ്ടാവും. രവീന്ദ്ര ജഡേജയെ സിഎസ്‌കെ ഒഴിവാക്കാനാണ് സാധ്യത. എന്തായാലും അടുത്ത സീസണില്‍ പുതിയ നായകന് കീഴില്‍ അടിമുടി മാറ്റങ്ങളോടെയാവും സിഎസ്‌കെ എത്താന്‍ സാധ്യത കൂടുതല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications