Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കെകെആറിന് തിരിച്ചടി, പരിക്കേറ്റ അജിന്‍ക്യ രഹാനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ പ്ലേ ഓഫ് പോരാട്ടം കടുക്കവെ കെകെആറിന് തിരിച്ചടി. ടീമിന്റെ സീനിയര്‍ ഓപ്പണര്‍ അജിന്‍ക്യ രഹാനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. പരിക്കാണ് കാരണം. ഇന്ന് അദ്ദേഹം കെകെആറിന്റെ ബയോബബിള്‍ സുരക്ഷ ഭേദിച്ച് നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം. ഇത്തവണ അജിന്‍ക്യ രഹാനെയും വെങ്കടേഷ് അയ്യരുമാണ് കെകെആറിനായി കൂടുതല്‍ ഓപ്പണ്‍ ചെയ്തത്. രഹാനെ ഫോം ഔട്ടായതോടെ രഹാനെ പുറത്തിരുത്തി ആരോണ്‍ ഫിഞ്ചിനെ കെകെആര്‍ ഓപ്പണറാക്കി.

എന്നാല്‍ ഫിഞ്ച് തീര്‍ത്തും നിരാശപ്പെടുത്തിയതോടെ വീണ്ടും രഹാനെയെ ഓപ്പണറായി കെകെആര്‍ തിരിച്ചെത്തിച്ചിരുന്നു. അവസാന മത്സരത്തിലും രഹാനെയും വെങ്കടേഷുമാണ് കെകെആറിനായി ഓപ്പണര്‍മാരായത്. രഹാനെയുടെ പരിക്ക് ഓപ്പണിങ്ങില്‍ കെകെആറിനെ ചെറിയ തോതില്‍ ബാധിക്കും. രഹാനെ പുറത്തായതോടെ ആരോണ്‍ ഫിഞ്ചിനെ തന്നെ പ്ലേയിങ് 11ലേക്ക് കെകെആറിന് തിരിച്ചുവിളിക്കേണ്ടി വരും. മികച്ചൊരു ഇന്ത്യന്‍ ഓപ്പണറെ പകരക്കാരനായി ടീമിലെത്തിക്കാത്തത് കെകെആറിന് തിരിച്ചടിയായിരിക്കുകയാണ്.

1

ഏഴ് മത്സരത്തില്‍ നിന്ന് 133 റണ്‍സാണ് രഹാനെ നേടിയത്. 19 ശരാശരിയും 103.90 സ്‌ട്രൈക്കറേറ്റുമാണ് രഹാനെക്കുള്ളത്. 14 ഫോറും നാല് സിക്‌സും പറത്തിയ രഹാനെയുടെ ഉയര്‍ന്ന സ്‌കോര്‍ 44 റണ്‍സാണ്. രഹാനെയുടെ ഫോം മികച്ചതല്ലായിരുന്നെങ്കിലും ടീം ഘടന നിലനിര്‍ത്തുന്നതില്‍ രഹാനെക്ക് നിര്‍ണ്ണായക റോളുണ്ടായിരുന്നു. കെകെആര്‍ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യത വളരെ കുറവാണെങ്കിലും അല്‍പ്പം പ്രതീക്ഷയുണ്ട്. ഒരു മത്സരം മാത്രം ശേഷിക്കെയാണ് രഹാനെയുടെ മടക്കം.

1

ഇനിയൊരു സീസണില്‍ രഹാനെയെ ആരും പരിഗണിച്ചേക്കില്ല. മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ രഹാനെയുടെ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായുള്ള പ്രകടനം മോശമാണ്. ഈ സാഹചര്യത്തില്‍ ഇനിയൊരു തിരിച്ചുവരവ് രഹാനെക്ക് സാധ്യമാകില്ല. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്നും രഹാനെ പുറത്താണ്. പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് പരമ്പരയും രഹാനെക്ക് നഷ്ടമായേക്കും. മധ്യനിരയില്‍ യുവതാരങ്ങള്‍ മികവ് കാട്ടുന്നതിനാല്‍ ഇംഗ്ലണ്ട് പരമ്പര നഷ്ടമായാല്‍ രഹാനെക്ക് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുകയും പ്രയാസമാവും.

33കാരനായ രഹാനെ 158 ഐപിഎല്ലില്‍ നിന്ന് 30.86 ശരാശരിയില്‍ 4074 റണ്‍സാണ് ഇതുവരെ നേടിയത്. രണ്ട് സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഏറെ നാളുകളായുള്ള മോശം ഫോം പരിഗണിച്ച് രഹാനെയെ ഇന്ത്യയും ഐപിഎല്‍ ടീമുകളും പൂര്‍ണ്ണമായും തഴയാനാണ് സാധ്യത കൂടുതല്‍.

Story first published: Monday, May 16, 2022, 17:05 [IST]
Other articles published on May 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+