IPL 2022: ' ക്യാപ്റ്റന്‍ കിങ് പാണ്ഡ്യ', ഗുജറാത്തിന്റെ കുതിപ്പില്‍ ഹര്‍ദിക്കിന് കൈയടി, പ്രതികരണങ്ങള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഗംഭീര പ്രകടനമാണ് ഗുജറാത്ത് ടൈറ്റന്‍സ് കാഴ്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ച ഗുജറാത്ത് രണ്ടാം മത്സരത്തില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെയും വീഴ്ത്തിയിരിക്കുകയാണ്. ഇത്തവണ വലിയ കുതിപ്പ് നടത്താന്‍ സാധ്യതയില്ലാത്ത ടീമായാണ് ഗുജറാത്തിനെ വിലയിരുത്തിയിരുന്നതെങ്കിലും ആദ്യ രണ്ട് മത്സരത്തിലൂടെത്തന്നെ കൈയടി നേടാന്‍ ഗുജറാത്തിനായി.
ഇപ്പോഴിതാ ഗുജറാത്തിന്റെ കുതിപ്പിന് പിന്നാലെ നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് കൈയടിക്കുകയാണ് ആരാധകര്‍. നായകനെന്ന നിലയില്‍ ഹര്‍ദിക് നടത്തുന്നത് മികച്ച നീക്കങ്ങളാണെന്നും നായകനെന്ന നിലയില്‍ ഉത്തരവാദിത്തം കാട്ടുന്നുണ്ടെന്നും ഇത്രയും മികവ് കാട്ടുമെന്നത് ശരിക്കും പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

നായകനെന്ന നിലയില്‍ വലിയ പക്വത കാട്ടുന്ന ഹര്‍ദിക് ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും കരുത്ത് കാട്ടുന്നു. ഡല്‍ഹിക്കെതിരേ ബാറ്റിങ്ങിനിറങ്ങി 27 പന്തില്‍ 31 റണ്‍സ് നേടിയ ഹര്‍ദിക് നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു ഹര്‍ദിക്. പന്തെറിയാനും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് ഹര്‍ദിക് നടത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ടീമിലേക്ക് അവന്‍ ശക്തമായി തിരിച്ചെത്താന്‍ പോവുകയാണ് എന്നാണ് മറ്റൊരു ആരാധകന്‍ പ്രതികരിച്ചത്. ബൗളിങ്ങില്‍ മികച്ച ലൈനും ലെങ്തും ഇപ്പോള്‍ ഹര്‍ദിക്കിന് കണ്ടെത്താന്‍ സാധിക്കുന്നു, ഇന്ത്യന്‍ ടീമിന് ശുഭ വാര്‍ത്ത എന്നാണ് മറ്റൊരു ആരാധകന്‍ പ്രതികരിച്ചത്. 141 വേഗത്തില്‍ പന്തെറിയുന്നത് നിസാര കാര്യമല്ല. തിരിച്ചുവരാന്‍ ഹര്‍ദിക് സ്വയം തയ്യാറെടുക്കുന്നുവെന്നാണ് മറ്റൊരു ആരാധകന്‍ പ്രതികരിച്ചത്.

ഹര്‍ദിക് പാണ്ഡ്യ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയതാണ് ആരാധകരെ കൂടുതല്‍ സന്തോഷത്തിലാക്കുന്നത്. മുംബൈ ഇന്ത്യന്‍സിലായിരുന്നപ്പോള്‍ കുങ് ഫൂ പാണ്ഡ്യയെന്ന് ആരാധകര്‍ വിളിച്ചിരുന്ന ഹര്‍ദിക്കിനെ ഇപ്പോള്‍ കിങ് ഫു ക്യാപ്റ്റനെന്നാണ് ഗുജറാത്ത് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മറ്റ് നായകന്മാരെപ്പോലെ വലിയ വാചകമടിയില്ലാത്ത നായകനാണ് ഹര്‍ദിക്കെന്നും ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടി. മത്സരത്തിലേക്കെത്തുമ്പോള്‍ ചെയ്യാനുള്ളത് ചെയ്ത് തന്റെ ഉത്തരവാദിത്തം ഹര്‍ദിക് നന്നായി പൂര്‍ത്തിയാക്കുന്നുണ്ടെന്നും ഇതേ ആരാധകന്‍ കൂട്ടിച്ചേര്‍ത്തു.

വലിയൊരു ഇടവേളക്ക് ശേഷം ക്രിക്കറ്റിലേക്കെത്തുകയും നായകനെന്ന സമ്മര്‍ദ്ദത്തിനിടെയിലും ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാട്ടുകയും ചെയ്യുന്നത് നിസാര കാര്യമല്ലെന്നാണ് ആരാധകര്‍ പറയുന്നത്. 140 വേഗതയില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ ഹര്‍ദിക്കിന് ഇപ്പോള്‍ സാധിക്കുന്നുണ്ട്. ഇത് ഗുജറാത്തിനും അതിലുപരിയായി ഇന്ത്യന്‍ ടീമിനും വലിയ ഗുണം ചെയ്യുമെന്നാണ് ആരാധകര്‍ പറയുന്നത്. ഡല്‍ഹിക്കെതിരേ 15, 17 ഓവറുകളില്‍ ലോക്കി ഫെര്‍ഗൂസനെക്കൊണ്ട് പന്തെറിയിക്കുകയും 16ാം ഓവറില്‍ റാഷിദ് ഖാനെക്കൊണ്ട് പന്തെറിയിക്കുകയും ചെയ്ത് മത്സരം നിയന്ത്രണത്തിലാക്കിയ ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്ക് 100 മാര്‍ക്കെന്നാണ് ആരാധകര്‍ പറയുന്നത്.
ഡല്‍ഹിക്കെതിരേ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാനും ഫീല്‍ഡിങ് വിന്യാസത്തില്‍ ആവിശ്യ മാറ്റങ്ങളുമായി റണ്ണൊഴുക്ക് തടുത്തുനിര്‍ത്താനും ഹര്‍ദിക്കിന് സാധിച്ചു. നായകനെന്ന നിലയില്‍ നേരത്തെ വലിയ അനുഭവസമ്പത്ത് ഹര്‍ദിക്കിനില്ല. അതുകൊണ്ട് തന്നെ ഇതൊരു മികച്ച തുടക്കമാണ്. ഭാവി ഇന്ത്യന്‍ നായകന്മാരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ ഇതുവരെ ഹര്‍ദിക്കിന്റെ പേര് ആരും തന്നെ പറഞ്ഞ് കേട്ടിട്ടില്ല. എന്നാല്‍ ഇനി മുതല്‍ ഈ പട്ടികയുടെ മുന്‍ നിരയില്‍ ഹര്‍ദിക് ഉണ്ടാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

ഡല്‍ഹിക്കെതിരേ 14 റണ്‍സിനാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ട്ത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ശുബ്മാന്‍ ഗില്ലിന്റെ (84) അര്‍ധ സെഞ്ച്വറിയും ലോക്കി ഫെര്‍ഗൂസന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഗുജറാത്തിന് കരുത്തായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications