
തുടര്‍ച്ചയായി അഞ്ചു വിജയങ്ങള്‍ക്കു ശേഷം ചൊവ്വാഴ്ച രാത്രി നടന്ന കളിയില്‍ പഞ്ചാബ് ടൈറ്റന്‍സിനോടു ജിടി പരാജയപ്പെട്ടിരുന്നു. എട്ടു വിക്കറ്റിന്റെ ഏകപക്ഷീയമായ തോല്‍വിയായിരുന്നു ഹാര്‍ദിക്കിനും സംഘത്തിനും നേരിട്ടത്. ടൈറ്റന്‍സിനു ഒരു പ്രശ്‌നമുണ്ടെന്നു ഈ മല്‍രത്തിലൂടെ വ്യക്തമായിരിക്കുകയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തില്‍ ടോസിനു ശേഷം ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റിങാണ് തിരഞ്ഞെടുത്തത്. പക്ഷെ അതിനു ശേഷം ഗുജറാത്ത് നന്നായി ബാറ്റ് ചെയ്യേണ്ടിയിരുന്നു. ഗുജറാത്തിന് പ്രശ്‌നമുള്ള ഒരു ഏരിയയുണ്ടെന്നു നമ്മളള്‍ നിരന്തരം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. അവരുടെ ബാറ്റിങിലാണ് ഈ കുഴപ്പം. ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍ എന്നിവരാണ് പല സമയങ്ങിലും ഗുജറാത്തിനെ രക്ഷിച്ചിട്ടുള്ളത്. ശുഭ്മാന്‍ ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും ബാറ്റിങില്‍ കസറിയാല്‍ കുഴപ്പമില്ല. ഇല്ലെങ്കില്‍ അവര്‍ക്കൊരു പ്രശ്‌നമുണ്ടെന്നു ആകാശ് ചോപ്ര വിലയിരുത്തി.

സീസണിന്റെ ആദ്യപകുതി ഹാര്‍ദിക് പാണ്ഡ്യെ സംബന്ധിച്ച് വളരെ മികച്ചതായിരുന്നു. പക്ഷെ അവസാനത്തെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹം ഒറ്റയക്ക സ്‌കോറിനാണ് പുറത്തായത്. ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ക്കു ശേഷം ശുഭ്മാന്‍ ഗില്ലിന്റെയും പ്രകടനം താഴേക്കു പോയിരിക്കുകയാണ്. അവസാനത്തെ മല്‍സരത്തില്‍ ഗില്‍ കുറച്ചു റണ്‍സെടുത്തിരുന്നെങ്കിലും സീസണിന്റെ തുടക്കത്തില്‍ കണ്ടയാളല്ല. നിലവിലില്ലാത്ത ഒരു ,സിംഗിളെടുക്കാന്‍ ശ്രമിച്ചാണ് പഞ്ചാബിനെതിരേ ഗില്‍ പുറത്തായതെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

ഗുജറാത്ത ടൈറ്റന്‍സിന്റെ അവസാനത്തെ ഏഴു മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ ശുഭ്മാന്‍ ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍ 31 റണ്‍സാണ്. ഇവയില്‍ നാല് ഇന്നിങ്‌സുകളിലും താരം രണ്ടക്കം കാണാതെ പുറത്താവുകയും ചെയ്തു. 10 മല്‍സരങ്ങളില്‍ നിന്നും 26.90 ശരാശരിയില്‍ 137.94 സ്‌ട്രൈക്ക് റേറ്റോടെ 269 റണ്‍സാണ് ഗില്‍ നേടിയത്. രണ്ടു ഫിഫ്റ്റികള്‍ നേടിയ താരം രണ്ടു തവണ ഡെക്കാവുകയും ചെയ്തു. 96 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഹാര്‍ദിക് പാണ്ഡ്യയാവട്ടെ അവസാനത്തെ മൂന്നു മല്‍സങ്ങളില്‍ നിന്നും നേടിയത് 14 റണ്‍സാണ്. ആകെ കളിച്ച ഒമ്പു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം 309 റണ്‍സെടുത്തിട്ടുണ്ട്. മൂന്നു ഫിഫ്റ്റികള്‍ ഇതില്‍പ്പെടുന്നു.

പഞ്ചാബ് കിങ്‌സിനെതിരേ അപരാജിത ഫിഫ്റ്റിയുമായി ഗുജറാത്ത് ടൈറ്റന്‍സിന്റെ ടോപ്‌സ്‌കോററായി മാറിയ യുവതാരം സായ് സുദര്‍ശന്റെ പ്രകടനം ആകാശ് ചോപ്ര അഭിനന്ദിച്ചു. ഉജ്ജ്വലമായിരുന്നു സായ് സുദര്‍ശന്റെ ബാറ്റിങ്. ഒരു മല്‍സരത്തില്‍ നേരത്തേ കളിച്ച അവന്‍ തൊട്ടടുത് കളിയില്‍ ഒഴിവാക്കപ്പെട്ടു. ഇപ്പോള്‍ മൂന്നാം നമ്പറിലേക്കു സുദര്‍ശന്‍ ടീമിലേക്കു തിരിച്ചുവന്നിരിക്കുകയാണ്. വളരെ ക്ഷമാപൂര്‍വ്വമുള്ള ഇന്നിങ്‌സായിരുന്നു പഞ്ചാബിനെതിരേ താരം കളിച്ചത്. ദീര്‍ഘസമയം കളിക്കുകയും അവസാനം വരെ ക്രീസില്‍ നില്‍ക്കുകയും ചെയ്തതായും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് ടൈറ്റന്‍സിനെ പൊരുതാവുന്ന ഒരു സ്‌കോറിലെത്തിച്ചത് സായ് സുദര്‍ശനാണ്. കാരണം ഹാര്‍ദിക് പാണ്ഡ്യ, ശുഭ്മാന്‍ എന്നിര്‍ പെട്ടെന്നു പുറത്തായ ശേഷം, ഡേവിഡ് മില്ലറിനെ ലിയാം ലിവിങ്സ്റ്റണ്‍ മടക്കിയ ശേഷം അവര്‍ തരിച്ചുനില്‍ക്കുകയായിരുന്നു. പഞ്ചാബ് സ്പിന്നര്‍ രാഹുല്‍ ചാഹറിനു പരിക്കേറ്റിരുന്നെങ്കിലും അവിടെ നിന്നും ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോവുകയെന്നത് ജിടിയെ സംബന്ധിച്ചു ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പക്ഷെ ഗുജറാത്ത് നേടിയ ടോട്ടല്‍ ഒരു വിജയം നേടാന്‍ യോഗ്യതയുള്ളതായിരുന്നില്ലെന്നും ആകാശ് ചോപ്ര വിലയിരുത്തി.
മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത തമിഴ്‌നാട്ടുകാരനായ സുദര്‍ശന്‍ തന്റെ കന്നി ഫിഫ്റ്റി കൂടിയായിരുന്നു ഈ മല്‍സരത്തില്‍ നേടിയത്. 50 ബോളില്‍ അഞ്ചു ഫോറുകളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 65 റണ്‍സാണ് താരം നേടിയത്.


Click it and Unblock the Notifications