Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പര്‍പ്ലേയില്‍ ഒരു സിക്‌സര്‍ പോലും വഴങ്ങിയില്ല, റെക്കോഡ് പ്രകടനവുമായി ഗുജറാത്ത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലൂടെ ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സ്. പവര്‍പ്ലേയില്‍ ഈ സീസണില്‍ ഒരു സിക്‌സര്‍ പോലും വഴങ്ങാത്ത ഏക ടീമെന്ന നേട്ടമാണ് ഗുജറാത്ത് നേടിയത്. 15ാം സീസണിലെ ഗുജറാത്തിന്റെ മൂന്നാമത്തെ മത്സരമാണ് ഗുജറാത്തിന്റേത്. ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഗുജറാത്ത് പവര്‍പ്ലേയില്‍ ഒരു സിക്‌സര്‍ പോലും നേടിയിരുന്നില്ല. ഇപ്പോഴിതാ പഞ്ചാബിനെതിരേയും ഈ നേട്ടം ആവര്‍ത്തിക്കാന്‍ ഹര്‍ദിക്കിനും സംഘത്തിനുമായിരിക്കുകയാണ്.

1

108 പന്തുകള്‍ എറിഞ്ഞ പഞ്ചാബ് ബൗളര്‍മാര്‍ ഒരു സിക്‌സര്‍ പോലും ഇത്തവണ വഴങ്ങിയില്ലെന്നത് അത്ഭുതകരമായ കാര്യം തന്നെയാണ്. മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാമാണ് ഈ നേട്ടം ഗുജറാത്തിന് നേടിക്കൊടുത്ത പ്രധാന ബൗളര്‍മാര്‍. ഷമി ന്യൂബോളില്‍ മികച്ച സ്വിങ് കണ്ടെത്തുമ്പോള്‍ ഫെര്‍ഗൂസന്‍ മികച്ച വേഗവും ലൈനും ലെങ്തുകൊണ്ട് കൈയടി നേടുന്നു. നായകനായി മുന്നില്‍ നിന്ന് നയിക്കാന്‍ ഹര്‍ദിക്കിന് ഇത്തവണ സാധിക്കുന്നുണ്ട്.

പഞ്ചാബിനെതിരേ പവര്‍പ്ലേയില്‍ മികച്ച ബൗളിങ് പ്രകടനം തന്നെയാണ് ഗുജറാത്ത് ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ആറ് ഓവറില്‍ പഞ്ചാബ് 43 റണ്‍സ് നേടിയപ്പോള്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഗുജറാത്തിനായി. ആറാം ഓവര്‍ റാഷിദ് ഖാനെക്കൊണ്ടാണ് ഹര്‍ദിക് എറിയിച്ചത്. ഹര്‍ദിക്കും ഫെര്‍ഗൂസനുമാണ് ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയത്. ഗുജറാത്തിനൊപ്പം തന്റെ ശരിയായ കരുത്തിലേക്ക് എത്താന്‍ സാധിക്കാതിരുന്ന റാഷിദ് ഖാന്‍ പഞ്ചാബിനെതിരേ വിശ്വരൂപം പുറത്തെടുത്തു.

1

നാല് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. 5.50 മാത്രമായിരുന്നു റാഷിദിന്റെ ഇക്കോണമി. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡില്‍ റാഷിദ് ഖാന്‍ ചഹാലിനെക്കാള്‍ രണ്ടടി മുന്നിലെത്തി. റാഷിദ് വിക്കറ്റ് നേടുന്ന തുടര്‍ച്ചയായ 14ാമത്തെ ഇന്നിങ്‌സാണിത്. ചഹാല്‍ 12 ഇന്നിങ്‌സില്‍ തുടര്‍ച്ചയായി വിക്കറ്റ് നേടിയിട്ടുണ്ട്.

1

ആശിഷ് നെഹ്‌റ മുഖ്യ പരിശീലകനായുള്ളത് ഗുജറാത്തിന്റെ ബൗളിങ് നിരയുടെ പ്രകടനത്തില്‍ നിന്ന് വ്യക്തം. വളരെ അച്ചടക്കത്തോടെ അവര്‍ പന്തെറിയുന്നുണ്ട്. ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് തടയുന്നതില്‍ ടീം അല്‍പ്പം പിന്നോട്ടാണെങ്കിലും എല്ലാ മേഖലയിലും സംതുലിതമെന്ന് ഗുജറാത്തിനെ വിളിക്കാനാവും. ആദ്യ മത്സരത്തില്‍ മറ്റൊരു അരങ്ങേറ്റക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതകര്‍ത്താണ് ഗുജറാത്ത് വരവറിയിച്ചത്. അഞ്ച് വിക്കറ്റിന്റെ ആധികാരിക ജയമാണ് ടീം നേടിയത്. രണ്ടാം മത്സരത്തില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ 14 റണ്‍സിനും ഗുജറാത്ത് തകര്‍ത്തിരുന്നു.

Story first published: Friday, April 8, 2022, 22:52 [IST]
Other articles published on Apr 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+