Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ലോര്‍ഡ് തെവാത്തിയ', ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ പഞ്ചാബിനെ വീഴ്ത്തി ഗുജറാത്ത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തി ഗുജറാത്ത്. ആറ് വിക്കറ്റിനാണ് ഗുജറാത്തിന്റെ ഉജ്ജ്വല ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടിയപ്പോള്‍ അവസാന പന്തില്‍ ഗുജറാത്ത് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ലാസ്റ്റ് ഓവര്‍ ത്രില്ലറിലേക്ക് നീണ്ട മത്സരത്തില്‍ ഒഡെയ്ന്‍ സ്മിത്തിന്റെ അവസാന ഓവറിലെ അവസാന രണ്ട് പന്തുകളും സിക്‌സര്‍ പായിച്ച് രാഹുല്‍ തെവാത്തിയയാണ് (3 പന്തില്‍ 13*) ഗുജറാത്തിന്റെ രക്ഷകനായത്. ശുബ്മാന്‍ ഗില്ലും (96) സായ് സുദര്‍ശനും (35) ഹര്‍ദിക് പാണ്ഡ്യയും (27) ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഗുജറാത്തിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന പഞ്ചാബ് കിങ്‌സിന് മികച്ച തുടക്കം ലഭിച്ചില്ല. നായകന്‍ മായങ്ക് അഗര്‍വാള്‍ (9 പന്തില്‍ 5) ആദ്യം മടങ്ങി. ഒരു ബൗണ്ടറി മാത്രം നേടിയ മായങ്ക് ഹര്‍ദിക് പാണ്ഡ്യയെ വമ്പന്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും പിഴച്ചു. എഡ്ജില്‍ തട്ടി ഉയര്‍ന്ന പന്ത് മിഡ് വിക്കറ്റില്‍ റാഷിദ് ഖാന്റെ കൈയില്‍ ഭദ്രം. മായങ്ക് പുറത്താവുമ്പോള്‍ വെറും 11 റണ്‍സായിരുന്നു പഞ്ചാബിന്റെ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

1

പഞ്ചാബ് കിങ്‌സില്‍ അരങ്ങേറ്റം കുറിച്ച ജോണി ബെയര്‍സ്‌റ്റോക്ക് (8 പന്തില്‍ 8) തുടക്കം പിഴച്ചു. ഇംഗ്ലണ്ട് താരമായ ബെയര്‍സ്‌റ്റോക്ക് ആദ്യ മത്സരങ്ങളില്‍ ടീമിനോടൊപ്പം ചേരാന്‍ സാധിച്ചിരുന്നില്ല. രണ്ട് ബൗണ്ടറിയടക്കം വലിയ പ്രതീക്ഷ നല്‍കിയ താരം ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ഷോര്‍ട്ട് തേര്‍ഡില്‍ രാഹുല്‍ തെവാത്തിയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് പുറത്തായി. ഒരു വശത്ത് ശിഖര്‍ ധവാന്‍ (30 പന്തില്‍ 35) നിലയുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വലിയ സ്‌കോറിലേക്കുയരാനായില്ല. നാല് ബൗണ്ടറിയടക്കം നേടിയ ധവാനെ റാഷിദ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വേഡ് ക്യാച്ചിലൂടെ മടക്കുകയായിരുന്നു.

മത്സരത്തിലൂടെ ഒരു റെക്കോഡ് നേടാനും ധവാന് സാധിച്ചു. ടി20 ഫോര്‍മാറ്റില്‍ 1000 ബൗണ്ടറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ധവാന്‍ നേടിയിരിക്കുന്നത്. ഗുജറാത്തിനെതിരേ നാല് ബൗണ്ടറി നേടിയതോടെയാണ് ഈ നേട്ടത്തിലേക്കെത്താന്‍ അദ്ദേഹത്തിനായത്. വിരാട് കോലി (917), രോഹിത് ശര്‍മ (875), സുരേഷ് റെയ്‌ന (779) എന്നിവരാണ് ഈ റെക്കോഡില്‍ ധവാന് പിന്നിലുള്ളത്.

1

യുവതാരം ജിതേഷ് ശര്‍മ (11 പന്തില്‍ 23) വലിയ പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല. 1 ഫോറും രണ്ട് സിക്‌സും പറത്തിയ താരം യുവബൗളര്‍ ദര്‍ശന്‍ നാല്‍ക്കണ്ഡെക്ക് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ ഒഡെയ്ന്‍ സ്മിത്തിനെ ഗോള്‍ഡന്‍ ഡെക്കാക്കാനും ദര്‍ശനായി. ഒരു വശത്ത് ലിയാം ലിവിങ്‌സ്റ്റന്‍ പഞ്ചാബിനായി തല്ലിത്തകര്‍ത്തു. 27 പന്തില്‍ 7 ഫോറും നാല് സിക്‌സുമടക്കം 64 റണ്‍സ് നേടിയ ലിവിങ്‌സ്റ്റനെ റാഷിദ് ഖാന്‍ മടക്കിയത് പഞ്ചാബിന് തിരിച്ചടിയായി. 237.03 സ്‌ട്രൈക്കറേറ്റിലായിരുന്നു ലിവിങ്സ്റ്റന്റെ ബാറ്റിങ്.

1

ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ ഷാരൂഖ് ഖാന്‍ (8 പന്തില്‍ 15) രണ്ട് സിക്‌സടക്കം നേടി വലിയ പ്രതീക്ഷ നല്‍കിയെങ്കിലും ലിവിങ്‌സ്റ്റനെ മടക്കിയ അതേ ഓവറില്‍ റാഷിദ് ഷാരൂഖിനെയും പൂട്ടി. രണ്ട് വമ്പനടിക്കാര്‍ ഡെത്ത് ഓവറിന് തൊട്ട് മുമ്പ് പുറത്തായത് പഞ്ചാബിന്റെ വലിയ തിരിച്ചടിയായി. കഗിസോ റബാഡ (1) റണ്ണൗട്ടായപ്പോള്‍ വൈഭവ് അറോറയെ (2) മുഹമ്മദ് ഷമി ക്ലീന്‍ബൗള്‍ഡ് ചെയ്തു.

എന്നാല്‍ അവസാന വിക്കറ്റില്‍ രാഹുല്‍ ചഹാര്‍ നടത്തിയ വെടിക്കെട്ട് പഞ്ചാബിനെ മികച്ച സ്‌കോറില്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കാന്‍ സഹായിച്ചു. 14 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 22 റണ്‍സുമായി രാഹുല്‍ പുറത്താവാതെ നിന്നു. അര്‍ഷദീപ് സിങ് 5 പന്തില്‍ 10 റണ്‍സുമായി രാഹുലിന് പിന്തുണ നല്‍കി. ലഖ്‌നൗവിനായി റാഷിദ് ഖാന്‍ മൂന്നും ദര്‍ശന്‍ നാല്‍ക്കണ്ഡെ രണ്ടും മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

1

മറുപടിക്കിറങ്ങിയ ഗുജറാത്തിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 32 റണ്‍സ് കൂട്ടുകെട്ട് മാത്യു വേഡും (7 പന്തില്‍ 6) ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് നേടി. വേഡിനെ റബാഡ മടക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ യുവതാരം സായ് സുദര്‍ശനോടൊപ്പം ശുബ്മാന്‍ ഗില്‍ ടീമിനെ മുന്നോട്ട് നയിച്ചു. 30 പന്തുകള്‍ നേരിട്ട് നാല് ഫോറും ഒരു സിക്‌സുമടക്കം 35 റണ്‍സുമായി സായ് മടങ്ങുമ്പോള്‍ ഗുജറാത്ത് സ്‌കോര്‍ബോര്‍ഡില്‍ 133 റണ്‍സ്. 99 റണ്‍സിന്റെ കൂട്ടുകെട്ടാണ് സായിയും ഗില്ലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയത്.

ഹര്‍ദിക് പാണ്ഡ്യയും ഗില്ലും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തി. എന്നാല്‍ 19ാം ഓവറിന്റെ അവസാന പന്തില്‍ കഗിസോ റബാഡക്ക് മുന്നില്‍ ഗില്‍ വീണു. 59 പന്തില്‍ 11 ഫോറും ഒരു സിക്‌സുമാണ് അദ്ദേഹം നേടിയത്. അര്‍ഹിച്ച സെഞ്ച്വറി മത്സരത്തിന്റെ സമ്മര്‍ദ്ദം മൂലം ഗില്ലിന് നഷ്ടമായെന്ന് പറയാം. അവസാന ഓവറില്‍ ലഖ്‌നൗവിന് ജയിക്കാന്‍ 19 റണ്‍സെന്ന നിലയിലേക്ക് പഞ്ചാബ് ബൗളര്‍മാര്‍ കളിയെത്തിച്ചു.

1

അവസാന ഓവര്‍ എറിയാന്‍ ഒഡെയ്ന്‍ സ്മിത്ത്. ഓവറിലെ ആദ്യ പന്തില്‍ത്തന്നെ നായകന്‍ ഹര്‍ദിക് റണ്ണൗട്ട്. 18 പന്തില്‍ 27 റണ്‍സെടുത്ത ഹര്‍ദിക്കിനെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയുടെ മിന്നും ത്രോയാണ് പുറത്തേക്ക് വഴിതുറന്നത്. അവസാന രണ്ട് പന്തില്‍ ഗുജറാത്തിന് ജയിക്കാന്‍ 12 റണ്‍സ് വേണമെന്നിരിക്കെ ഒഡെയ്ന്‍ സ്മിത്തിനെ രണ്ട് സിക്‌സുകള്‍ പായിച്ച് തെവാത്തിയ ഗുജറാത്തിന് അത്ഭുത ജയം സമ്മാനിക്കുകയായിരുന്നു. മൂന്ന് പന്തില്‍ 13 റണ്‍സുമായി തെവാത്തിയ നടത്തിയ മിന്നും വെടിക്കെട്ടാണ് ഗുജറാത്തിന് ആവേശ ജയം സമ്മാനിച്ചത്.

1

പ്ലേയിങ് 11: പഞ്ചാബ് കിങ്സ്- മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിങ്സ്റ്റന്‍, ഷാരൂഖ് ഖാന്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ സ്മിത്ത്, അര്‍ഷദീപ് സിങ്, കഗിസോ റബാഡ, രാഹുല്‍ ചഹാര്‍, വൈഭവ് അറോറ

ഗുജറാത്ത് ടൈറ്റന്‍സ്-ശുബ്മാന്‍ ഗില്‍, മാത്യു വേഡ്, സായ് സുദര്‍ശന്‍, അഭിനവ് മനോഹര്‍, ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ദര്‍ശന്‍ നീലകണ്ഡെ, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് ഷമി

Story first published: Saturday, April 9, 2022, 0:02 [IST]
Other articles published on Apr 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+