For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'രാജസ്ഥാനില്ലാത്ത ഒരു ഗുണം ഗുജറാത്തിനുണ്ട്', മുന്‍തൂക്കം ചൂണ്ടിക്കാട്ടി പാര്‍ഥിവ്

രണ്ട് ടീമിനും തങ്ങളുടേതായ കരുത്തുണ്ടെങ്കിലും ഗുജറാത്തിന് അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാം. അതുകൊണ്ടാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഗുജറാത്ത് ഫൈനലില്‍ പ്രവേശിച്ചതും.

1

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ തോല്‍പ്പിച്ച് ഗുജറാത്ത് ആദ്യം ഫൈനല്‍ സീറ്റുറപ്പിച്ചപ്പോള്‍ രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിയെ പരാജയപ്പെടുത്തിയാണ് രാജസ്ഥാന്റെ ഫൈനല്‍ പ്രവേശനം. രണ്ട് ടീമും ഒന്നിനൊന്ന് ശക്തമായതിനാല്‍ ആരാവും കപ്പടിക്കുകയെന്നത് കണ്ട് തന്നെ അറിയണം.

ഗുജറാത്ത് പുതിയ ടീമായതിനാല്‍ത്തന്നെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ ചരിത്രം ഒരുപാട് പറയാനില്ല. രണ്ട് ടീമിനും തങ്ങളുടേതായ കരുത്തുണ്ടെങ്കിലും ഗുജറാത്തിന് അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാം. അതുകൊണ്ടാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഗുജറാത്ത് ഫൈനലില്‍ പ്രവേശിച്ചതും. ഇപ്പോഴിതാ മറ്റ് ടീമുകളില്‍ നിന്ന് ഗുജറാത്തിനെ വ്യത്യസ്തരാക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍.

1

എല്ലാ റോളിലും കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്ന താരങ്ങളുള്ളതാണ് ഗുജറാത്തിന് മുന്‍തൂക്കം നല്‍കുന്ന കാര്യമായി പാര്‍ഥിവ് ചൂണ്ടിക്കാട്ടിയത്. 'ഹര്‍ദിക് പാണ്ഡ്യ ഒരുപാട് മെച്ചപ്പെട്ടു. നേരത്തെ ആറാം നമ്പറില്‍ കളിച്ചിരുന്ന ഹര്‍ദിക് ഇപ്പോള്‍ ടോപ് ഓഡറിലേക്കെത്തി ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നു. ടീമിലെ ഓരോരുത്തരും തങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്യുന്നു. അതുകൊണ്ടാണ് അവരിപ്പോള്‍ ഫൈനലില്‍ നില്‍ക്കുന്നത്. തങ്ങളുടെ ടീം പദ്ധതികളില്‍ ഉറച്ച് വിശ്വസിച്ചാണ് ഗുജറാത്ത് മുന്നോട്ട് പോകുന്നത്'- പാര്‍ഥിവ് പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യ നായകനെന്ന നിലയില്‍ വളരെ പക്വതയോടെയാണ് ഈ സീസണില്‍ കളിക്കുന്നത്. നേരത്തെ ഫിനിഷറായിരുന്ന അദ്ദേഹമിപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്ന മികച്ചൊരു ബാറ്റ്‌സ്മാനായി മാറി. 14 മത്സരങ്ങളില്‍ നിന്ന് 453 റണ്‍സാണ് ഹര്‍ദിക് നേടിയത്. 87 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 45.30 ശാശരിയും 132.84 സ്‌ട്രൈക്കറേറ്റും ഹര്‍ദിക് പാണ്ഡ്യക്കുണ്ട്. ആംഗര്‍ റോളിലും ആക്രമിച്ച് കളിക്കാനും ഹര്‍ദിക്കിന് ഇത്തവണ സാധിക്കുന്നുണ്ട്.

2

ഗുജറാത്തില്‍ ഓരോ റോളിലുമുള്ള താരങ്ങള്‍ കൃത്യമായി തങ്ങളുടെ ജോലി ചെയ്യുന്നു. ടീമിന് ദൗര്‍ബല്യം കുറവാണെന്ന് തന്നെ പറയാം. ബൗളിങ്ങിലും ബാറ്റിങ്ങിലും സംതുലിതം. റാഷിദ് ഖാനെപ്പോലെ കരുത്തുറ്റൊരു എക്‌സ് ഫാക്ടറും ടീമിലുണ്ട്. ഹര്‍ദിക് ഓള്‍റൗണ്ട് മികവ് കാട്ടുമ്പോള്‍ ഒട്ടുമിക്ക ടീമിനും ഇല്ലാത്ത മികച്ച രണ്ട് ഫിനിഷര്‍മാരെ ഇത്തവണ ഗുജറാത്തിന് ലഭിച്ചു. ഡേവിഡ് മില്ലറുടെയും രാഹുല്‍ തെവാത്തിയയുടെയും ഫിനിഷിങ് മികവാണ് ഇത്തവണ ഗുജറാത്തിനെ ഫൈനലിലേക്കെത്തുക്കുന്നതില്‍ നിര്‍ണ്ണായകമായതെന്ന് പറയാം.

3

മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ചൂണ്ടിക്കാട്ടിയത് ഗുജറാത്തിന്റെ ഫിനിഷര്‍മാരുടെ മികവിനെയാണ്. ഒരോവറില്‍ 15 റണ്‍സെങ്കിലും വെച്ച് നേടാന്‍ കെല്‍പ്പുള്ളവരാണ് ഗുജറാത്തിന്റെ ഫിനിഷര്‍മാരെന്നാണ് സെവാഗിന്റെ അഭിപ്രായം. ഇത്തവണ അവസാന ഓവറില്‍ റണ്‍സ് പിന്തുടര്‍ന്ന് ഏഴ് തവണയാണ് ഗുജറാത്ത് വിജയിച്ചത്. ഇതില്‍ നിന്ന് തന്നെ ഹര്‍ദിക്കിന്റെയും സംഘത്തിന്റെയും ഫിനിഷിങ് മികവ് എത്രത്തോളമെന്ന് വ്യക്തം.

4


'എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ ഒരു താരത്തിന് വലിയ ഷോട്ടുകള്‍ കളിക്കാനും പ്രതിരോധിക്കാനും സാധിക്കണം. വലിയ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കാത്ത താരങ്ങള്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഗുജറാത്തിനെ സംബന്ധിച്ച് ഈ പ്രശ്‌നമല്ല. ഹര്‍ദിക്, മില്ലര്‍, തെവാത്തിയ എന്നിവര്‍ സാഹചര്യത്തിനനുസരിച്ച് ബാറ്റിങ് ശൈലി മാറ്റാന്‍ കെല്‍പ്പുള്ളവരാണ്. ടീമിന്റെ പരിശീലകന്‍ ആശിഷ് നെഹ്‌റ ഓപ്പണര്‍മാര്‍ മത്സരം ഫിനിഷ് ചെയ്യിക്കുമെന്ന് ഒരിക്കലും ചിന്തിക്കാനിടയില്ല. അവര്‍ തങ്ങളുടെ ഫിനിഷര്‍മാരെ വിശ്വസിക്കുന്നു. ഒരോവറില്‍ 15 റണ്‍സെങ്കിലും വെച്ച് നേടാനുള്ള കരുത്ത് ഗുജറാത്ത് ഫിനിഷര്‍മാര്‍ക്കുണ്ട്'- സെവാഗ് പറഞ്ഞു.

Story first published: Saturday, May 28, 2022, 14:09 [IST]
Other articles published on May 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+