IPL 2022: 'ആഗ്രഹം കോലിയുടെ സ്ഥാനം', സ്വപ്‌നമാണത്, ലക്ഷ്യം വ്യക്തമാക്കി ഹര്‍ദിക് പാണ്ഡ്യ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഏറ്റവും കൈയടി നേടുന്ന താരം ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയാണ്. മുംബൈ ഇന്ത്യന്‍സിലായിരുന്നപ്പോള്‍ ഫിനിഷര്‍ റോളില്‍ മാത്രം ഒതുങ്ങിയിരുന്ന ഹര്‍ദിക് ഇന്ന് ബാറ്റുകൊണ്ടും പന്തുകൊണ്ടും മാത്രമല്ല ക്യാപ്റ്റനെന്ന നിലയിലും കൈയടി നേടുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് 61 ശരാശരിയില്‍ 305 റണ്‍സാണ് താരം നേടിയത്. 137.38 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന ഹര്‍ദിക് മൂന്ന് ഫിഫ്റ്റി ഇതിനോടകം നേടി. 32 ഫോറും എട്ട് സിക്‌സുമാണ് ഹര്‍ദിക് ഇതുവരെ നേടിയത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പരിക്ക് വേട്ടയാടുന്ന ഹര്‍ദിക് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. 2021ലെ ടി20 ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെയാണ് അദ്ദേഹത്തിന് സ്ഥാനം നഷ്ടമായത്. എന്നാല്‍ ഇപ്പോള്‍ ശക്തമായ തിരിച്ചുവരവിന് ഹര്‍ദിക് തയ്യാറെടുത്ത് കഴിഞ്ഞു. 2022ലെ ടി20 ലോകകപ്പില്‍ ഹര്‍ദിക് ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്. ഇപ്പോഴിതാ തന്റെ ബാറ്റിങ്ങിലെ ആഗ്രഹങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍.

മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുകയാണ് തന്റെ ആഗ്രഹമെന്നാണ് ഹര്‍ദിക് പറഞ്ഞിരിക്കുന്നത്. പലപ്പോഴും ഫിനിഷര്‍ റോളില്‍ മാത്രമാണ് അദ്ദേഹത്തിന് അവസരം ലഭിച്ചത്. എന്നാല്‍ ടോപ് ഓഡറിലാണ് തനിക്ക് കൂടുതല്‍ തിളങ്ങാനാവുകയെന്ന് ഹര്‍ദിക് ഈ സീസണിലൂടെ തെളിയിക്കുകയാണ്. തന്റെ സ്വപ്‌ന ബാറ്റിങ് പൊസിഷനാണ് മൂന്നാം നമ്പറെന്നാണ് ഹര്‍ദിക് പറഞ്ഞത്. നിലവില്‍ ഇന്ത്യയുടെ മൂന്നാം നമ്പറില്‍ വിരാട് കോലിയാണ്. കോലിയുടെ സ്ഥാനമാണ് ഹര്‍ദിക് ലക്ഷ്യമിടുന്നതെന്ന് പറയാം.
'മൂന്നാം നമ്പര്‍ ബാറ്റിങ് പൊസിഷന്‍ എക്കാലത്തും എന്റെ സ്വപ്‌നമാണ്. 2016ല്‍ മുംബൈ ഇന്ത്യന്‍സില്‍ മൂന്നാം നമ്പറില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് എന്റെ നല്ല സമയമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. എനിക്ക് തിളങ്ങാനാവുമെന്ന് ഉറപ്പിച്ച് പറയാനാവും'- ഗുജറാത്ത് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് വിക്രം സോളങ്കിയോട് സംസാരിക്കവെ ഹര്‍ദിക് പറഞ്ഞു. എന്നാല്‍ കോലിയും ശ്രേയസ് അയ്യരും കെ എല്‍ രാഹുലുമെല്ലാം ഉള്ള ഇന്ത്യന്‍ ടീമില്‍ ഫിനിഷര്‍ റോളില്‍ത്തന്നെ ഹര്‍ദിക്കിന് കളിക്കേണ്ടി വരും.

തന്റെ മികച്ച ഫോമിനെക്കുറിച്ചും ഹര്‍ദിക് പറഞ്ഞു. 'ഞാന്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. കൃത്യമായ സമയത്ത് ഫോം കണ്ടെത്താനായതില്‍ അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ശുബ്മാന്‍ ഗില്‍ നേരത്തെ പുറത്തായപ്പോള്‍ എന്റെ ഉത്തരവാദിത്തം മാറി. ശുബ്മാന്‍ ക്രീസിലുള്ളപ്പോഴുള്ള എന്റെ റോളും അവന്‍ നേരത്തെ മടങ്ങുമ്പോഴുള്ള എന്റെ റോളും വ്യത്യസ്തമാണ്. മികച്ച ഷോട്ടുകളാണോ ഞാന്‍ കളിക്കുകയെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. അതികം സാഹസത്തിന് മുതിരാറില്ല. റണ്‍റേറ്റ് നോക്കി കളിക്കുക. ഇപ്പോഴത്തെ ബാറ്റിങ് വളരെയധികം ആസ്വദിക്കുന്നു'- ഹര്‍ദിക് പറഞ്ഞു.

നേരത്തെ മുംബൈ ഇന്ത്യന്‍സിനായി കളിക്കുമ്പോള്‍ നേരിടുന്ന ആദ്യ പന്ത് മുതല്‍ റണ്‍സുയര്‍ത്തുക എന്നതായിരുന്നു ഹര്‍ദിക്കിന്റെ റോള്‍. വലിയ ഷോട്ടുകള്‍ മാത്രം കളിക്കേണ്ടി വരുമ്പോള്‍ വിക്കറ്റ് നഷ്ടമാവാനുള്ള സാധ്യതയും ഉയരുന്നു. ഈ സാഹചര്യത്തില്‍ തന്റെ ശരിയായ ബാറ്റിങ് മികവ് തെളിയിക്കാന്‍ പലപ്പോഴും ഹര്‍ദിക്കിന് സാധിച്ചിരുന്നില്ല. ഗുജറാത്തിന്റെ നായകനായതിനാല്‍ത്തന്നെ ടോപ് ഓഡറിലും ഫിനിഷര്‍ റോളിലുമടക്കം ഏത് ബാറ്റ് പൊസിഷനിലും കസറാന്‍ തനിക്ക് സാധിക്കുമെന്ന് അദ്ദേഹം തെളിയിക്കുകയാണ്.

ഇന്ത്യന്‍ ടീമിലേക്ക് ഹര്‍ദിക്കിന്റെ മടങ്ങിവരവ് ടീമിന് വലിയ കരുത്താവും. കൂടുതല്‍ പക്വതയോടെ കളിക്കുന്ന ഹര്‍ദിക് ഓസ്‌ട്രേലിയയില്‍ കളിച്ച് കരുത്ത് കാട്ടിയിട്ടുള്ളവനാണ്. അതുകൊണ്ട് തന്നെ ഹര്‍ദിക്കില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ മൂന്നാം നമ്പറില്‍ ബാറ്റിങ് പൊസിഷന്‍ ഹര്‍ദിക്കിന് ലഭിക്കാന്‍ യാതൊരു സാധ്യതയും ഇല്ലെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications