Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പ്ലേഓഫ് തേടി ഹാര്‍ദിക്, വഴിമുടക്കാന്‍ രോഹിത്- പ്രിവ്യു, സ്റ്റാറ്റസ്, സാധ്യതാ ടീം

മുംബൈ: ഐപിഎല്ലിന്റെ 15ാം സീസണില്‍ പ്ലേഓഫിലെത്തുന്ന ആദ്യത്തെ ടീമാവുകയെന്ന ലക്ഷ്യത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് വെള്ളിയാഴ്ച മുംബൈ ഇന്ത്യന്‍സിനെ നേരിടും. മുംബൈയിലെ ബ്രാബണ്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം. ടൈറ്റന്‍സ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരാണെങ്കില്‍ മുംബൈ അവസാന സ്ഥാനക്കാരുമാണ്.

തന്നെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തിയ മുംബൈയ്‌ക്കെതിരേ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യമായി കളിക്കുന്ന മല്‍സരം കൂടിയാണിത്. തന്റെ 'ഹോം' ടീമിലേക്കു മടങ്ങിവരവ് ഹാര്‍ദിക് വിജയത്തോടെ ആഘോഷിക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. പ്ലേഓഫിലേക്കു ടിക്കറ്റെടുക്കാന്‍ ടൈറ്റന്‍സിനു ഇനി ഒരേയൊരു വിജയം മാത്രം മതി. മുംബൈ്‌ക്കെതിരേ തന്നെ അതു നേടി രാജകീയമായി പ്ലേഓഫില്‍ കടക്കുകയായിരിക്കും അവരുടെ ലക്ഷ്യം.

1

10 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവും രണ്ടു തോല്‍വിയുമടക്കം 16 പോയിന്റോടെയാണ് ഗുജറാത്ത് ടൈറ്റന്‍സ് ലീഗില്‍ തലപ്പത്തു നില്‍ക്കുന്നത്. ഈ സീസണില്‍ അവര്‍ പരാജയപ്പെട്ടത് സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കെതിരേ മാത്രമാണ്. തുടര്‍ച്ചയായ അഞ്ചു വിജയങ്ങള്‍ക്കു ശേഷം അവസാന കളിയില്‍ പഞ്ചാബിനെതിരേ ജിടിക്കു അടിതെറ്റിയിരുന്നു. അന്നു ബാറ്റിങിലും ബൗങിലും കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനാവാതെയാണ് അവര്‍ തോല്‍വിയിലേക്കു വീണത്.

2

അന്നത്തെ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുംബൈയ്‌ക്കെതിരേ ശക്തമായ തിരിച്ചുവരവാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവു ലക്ഷ്യമിടുന്നത്. ഈ സീസണില്‍ ഗുജറാത്തും മുംബൈയും ആദ്യമായി മുഖാമുഖം വരുന്ന മല്‍സരമാണിത്. ടൈറ്റന്‍സ് ഈ സീസണില്‍ അരങ്ങേറിയ ടീമായതിനാല്‍ തന്നെ വെള്ളിയാഴ്ചത്തെ കളിയില്‍ ആര്‍ക്കും മുന്‍തൂക്കമില്ല.

3

മുംബൈ ഇന്ത്യന്‍സിന്റെ കാര്യമെടുത്താല്‍ ഇത്രയും മോശം സീസണ്‍ ഇതിനുമുമ്പ് അവര്‍ക്കുണ്ടായിട്ടില്ല. ആദ്യത്തെ എട്ടു മല്‍സരങ്ങളിലും മുംബൈയ്ക്കു തോല്‍വി രുചിക്കേണ്ടിവന്നു. ഇതോടെ അവരുടെ പ്ലേഓഫ് പ്രതീക്ഷയും മങ്ങി.
ഡല്‍ഹി ക്യാപ്പിറ്റല്‍സ് (നാലു വിക്കറ്റ്), രാജസ്ഥാന്‍ റോയല്‍സ് (23 റണ്‍സ്), കൊല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴ്‌സ് (അഞ്ചു വിക്കറ്റ്), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ഏഴു വിക്കറ്റ്), പഞ്ചാബ് കിങ്‌സ് (12 റണ്‍സ്), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (18 റണ്‍സ്), ചെന്നൈ സൂപ്പര്‍ കിങ്‌സ് (മൂന്നു വിക്കറ്റ്), ലഖ്‌നൈ സൂപ്പര്‍ ജയന്റ്‌സ് (36 റണ്‍സ്) എന്നിവരോടെയായിരുന്നു മുംബൈയ്ക്കു പരാജയം നേരിട്ടത്. ഒടുവില്‍ അവസാന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ച് മുംബൈ തുടര്‍ പരാജയങ്ങള്‍ക്കു ബ്രേക്കിടുകയായിരുന്നു.

4

മുംബൈ- ഗുജറാത്ത് പോരാട്ടത്തിനു വേദിയാവുന്ന മുംബൈയിലെ ബ്രാബണ്‍ സ്‌റ്റേഡിയത്തിലെ പിച്ചിലേക്കു വന്നാല്‍ ബാറ്റര്‍മാരെ ഇതു അകമഴിഞ്ഞ് തുണയ്ക്കുന്നതാണ്. ഈ സീസണില്‍ നേരത്തേ ഇവിടെ നടന്ന കുറച്ചു മല്‍സരങ്ങളില്‍ ഇതു കണ്ടതുമാണ്. രാത്രി മല്‍സരമായതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനു മഞ്ഞുവീഴ്ചയുടെ ആനുകൂല്യം ലഭിക്കും. 170-180 റണ്‍സാണ് ഈ പിച്ചില്‍ വിജയിക്കാവുന്ന ടോട്ടല്‍.

5

എട്ടു തുടര്‍ പരാജയങ്ങള്‍ക്കു ശേഷം അവസാന മല്‍സരത്തില്‍ വിജയവഴിയില്‍ മടക്കിയെത്താന്‍ സാധിച്ചതിനാല്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ടീം കോമ്പിനേഷന്‍ മാറ്റാന്‍ സാധ്യതയില്ല. വിന്നിങ് കോമ്പിനേഷന്‍ തന്നെ ടൈറ്റന്‍സിനെതിരേ അവര്‍ നിലനിര്‍ത്തിയക്കും. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമില്‍ ഒരു മാറ്റമുണ്ടായേക്കും. പ്രദീപ് സാങ്വാനു പകരം യഷ് ദയാല്‍ കളിച്ചേക്കുമെന്നാണ് സൂചനകള്‍.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മാന്‍ ഗില്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, അല്‍സാറി ജോസഫ്, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസന്‍, പ്രദീപ് സാങ്വാന്‍/ യഷ് ദയാല്‍.

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കരെണ്‍ പൊള്ളാര്‍ഡ്, റിത്വിക് ഷോക്കീന്‍, ഡാനിയേല്‍ സാംസ്, കുമാര്‍ കാര്‍ത്തികേയ, റിലേ മെറെഡിത്ത്, ജസ്പ്രീത് ബുംറ.

Story first published: Thursday, May 5, 2022, 20:22 [IST]
Other articles published on May 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+