
ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ഗുജറാത്തും ലഖ്‌നൗവും കൊമ്പുകോര്‍ക്കുന്നത്. ഇത്തവണ ഇരുവരും ആദ്യ മല്‍സരം കളിച്ചത് പരസ്പരമായിരുന്നു. ഐപിഎല്ലില്‍ ഗുജറാത്തിന്റെയും ലഖ്‌നൗവിന്റെയും അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. മാര്‍ച്ച് 28നു നടന്ന പോരാട്ടത്തില്‍ ഗുജറാത്ത് അഞ്ചു വിക്കറ്റിനു ലഖ്‌നൗവിനെ തകര്‍ത്തുവിടുകയും ചെയ്തിരുന്നു.
അന്നത്തെ വിജയം ആവര്‍ത്തിക്കാനായിരിക്കും ഹാര്‍ദിക് പാണ്ഡ്യയം സംഘവും ശ്രമിക്കുക. എന്നാല്‍ കഴിഞ്ഞ മല്‍സരത്തിലേറ്റ തോല്‍വിക്കു കണക്കു തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് രാഹുലും ടീമും.

ആദ്യപാദത്തില്‍ ടോസ് ലഭിച്ചത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു. അദ്ദേഹം ബൗളിങാണ് തിരഞ്ഞെടുത്തത്. നായകന്‍ കെഎല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡെക്കായ മല്‍സരത്തില്‍ ലഖ്‌നൗവിനു ആറു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടാനായത്. ദീപക് ഹൂഡയും (55) ആയുഷ് ബദോനിയും (54) ചേര്‍ന്നാണ് ബാറ്റിങ് തകര്‍ച്ച നേരിട്ട ലഖ്‌നൗവിനെ രക്ഷിച്ചത്. നാലിനു 29 റണ്‍സെന്ന നിലയില്‍ ലഖ്‌നൗ ഒരു ഘട്ടത്തില്‍ പതറിയിരുന്നു. മുഹമ്മദ് ഷമി മൂന്നും വരുണ്‍ ആരോണ്‍ രണ്ടും വിക്കറ്റുകളെടുത്തിരുന്നു.

റണ്‍ചേസില്‍ രണ്ടു ബോളുകളും അഞ്ചു വിക്കറ്റുകളും ബാക്കിനില്‍ക്കെ ഗുജറാത്ത് ടൈറ്റന്‍സ് വിജയം കൊയ്യുകയായിരുന്നു. റണ്‍ചേസില്‍ ടൈറ്റന്‍സിന്റെയും തുടക്കം പാളിയിരുന്നു. രണ്ടിന് 15 റണ്‍സിലേക്കു അവര്‍ വീണിരുന്നു. എന്നാല്‍ മധ്യനിര ടൈറ്റന്‍സിനെ രക്ഷിക്കുകയായിരുന്നു. ഈ സീസണില്‍ ടൈറ്റന്‍സിന്റെ ഫിനിഷിങ് ഹീറോസായി മാറിയത രാഹുല്‍ തെവാത്തി- ഡേവിഡ് മില്ലര്‍ ജോടി തങ്ങളുടെ മിടുക്ക് ആദ്യമായി പുറത്തെടുത്തതും ഈ മല്‍സരത്തിലായിരുന്നു. തെവാത്തിയ 40 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ മില്ലര്‍ 30 റണ്‍സെടുത്തു. നായകന്‍ ഹാര്‍ദിക് (33), മാത്യു വേഡ് (30) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

നായകന്‍ രാഹുല്‍ തന്നെയാണ് ലഖ്‌നൗവിന്റെ തുറുപ്പുചീട്ട്. 11 മല്‍സരങ്ങളില്‍ രണ്ടു സെഞ്ച്വറികളടക്കം 451 റണ്‍സുമായി ഈ സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമാണ് അദ്ദേഹം. രാഹുലിനെക്കൂടാതെ ക്വിന്റണ്‍ ഡികോക്ക്, ദീപക് ഹൂഡ എന്നിവരും ലഖ്‌നൗവിന്റെ പ്രധാന താരങ്ങളാണ്. ബൗളിങിലും അവര്‍ ശക്തമാണ്. ആവേശ് ഖാന്‍, ദുഷ്മന്ത ചമീര, മൊഹ്‌സിന്‍ ഖാന്‍, രവ ബിഷ്‌നോയ് എന്നിവരും ബൗളിങ് നിരയിലുണ്ട്.
ടൈറ്റന്‍സും വളരെ സന്തുലിതമായ ടീമാണ്. ബാറ്റിങിലും ബൗളിങിലും ശക്തരായ അവര്‍ ഏതെങ്കിലുമൊരു താരത്തെ അമിതമായി ആശ്രയിക്കുന്നില്ല.

സാധ്യതാ ഇലവന്‍
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ജേസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, ആവേശ് ഖാന്‍, മൊഹ്സിന്‍ ഖാന്‍, രവി ബിഷ്നോയ്.
ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍),സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, പ്രദീപ് സാങ്വാന്‍, ലോക്കി ഫെര്‍ഗൂസണ്‍, അല്‍സാറി ജോസഫ്, മുഹമ്മദ് ഷമി.


Click it and Unblock the Notifications