Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആ വീക്ക്‌നെസ് ഇപ്പോഴില്ല- മറികടന്നത് വെളിപ്പെടുത്തി സൂപ്പര്‍ ഫിനിഷര്‍

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി ഫിനിഷറുടെ റോളില്‍ കസറുകയാണ് രാഹുല്‍ തെവാത്തിയ. ഈ സീസണില്‍ ഇതിനകം കളിച്ച മിക്ക മല്‍സരങ്ങളിലും അദ്ദേഹത്തിന്റെ ഫിനിഷിങ് പാടവം ജിടിക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചിട്ടുണ്ട്. ജയിക്കില്ലെന്നു ഉറപ്പായിരുന്ന ചില മല്‍സരങ്ങളില്‍പ്പോലും തെവാത്തിയ അവിസ്മരണീയ ഇന്നിങ്‌സുകളിലൂടെ ജിടിയുടെ ഹീറോയായി മാറിയിരുന്നു. ഏറ്റവും അവസാനമായി ശനിയാഴ്ച റോയല്‍ ചാലഞ്ചേഴ്‌സിനെതിരേ നടന്ന മല്‍സരത്തിലും അദ്ദേഹം ടീമിന്റെ വിജയശില്‍പ്പിയായിരുന്നു.

1

25 ബോളില്‍ നിന്നം പുറത്താവാതെ 43 റണ്‍സാണ് തെവാത്തിയ അടിച്ചെടുത്തത്. പ്ലെയര്‍ ഓഫ് ദി മാച്ചായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തെവാത്തിയയും ഡേവിഡ് മില്ലറും (24 ബോളില്‍ 39*) ചേര്‍ന്നായിരുന്നു ടൈറ്റന്‍സിനെ വിജയത്തിലക്കു നയിച്ചത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു തെവാത്തിയ. ഇത്തവണ മെഗാ ലേലത്തില്‍ അദ്ദേഹത്തെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ടൈറ്റന്‍സ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവരികയായിരുന്നു. ഈ നീക്കം വലിയ വിജയമായി മാറുകയും ചെയ്തിരിക്കുകയാണ്.

2

ഇടംകൈയന്‍ ബാറ്ററായ തെവാത്തിയ ഈ സീസണില്‍ കളിച്ച എട്ടു ഇന്നിങ്‌സുകളില്‍ നാലെണ്ണത്തില്‍ നോട്ടൗട്ടായിരുന്നു. 161.26 സ്‌ട്രൈക്ക് റേറ്റില്‍, 44.75 ശരാശരിയില്‍ 179 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. പുറത്താവാതെ നേടിയ 43 ണ്‍സാണ് തെവാത്തിയയുടെ ഉയര്‍ന്ന സ്‌കോര്‍.

ആര്‍സിബിയുമായുള്ള അവസാന മല്‍സരത്തില്‍ 13ാം ഓവറില്‍ സായ് സുദര്‍ശന്‍ പുറത്താവുമ്പോള്‍ 43 ബോളില്‍ 76 റണ്‍സാണ് ടൈറ്റന്‍സിനു വിജയിക്കാന്‍ വേണ്ടിയിരുന്നത്. തുടര്‍ന്നായിരുന്നു തെവാത്തിയ- മില്ലര്‍ ജോടിയുടെ മാച്ച് വിന്നിങ് കൂട്ടുകെട്ട്.

3

റോയല്‍ ചാലഞ്ചേഴ്‌സുമായുള്ള പോരാട്ടത്തില്‍ ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലേക്കും വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ രാഹുല്‍ തെവാത്തിയ കളിച്ചിരുന്നു. ഓഫ് സൈഡിലൂടെയും ഒരുപാട് മിന്നുന്ന ഷോട്ടുകളാണ് താരം പറത്തിയത്. ഇതേക്കുറിച്ചു മല്‍സരശേഷം തുറന്നു പറഞ്ഞിരിക്കുകയാണ് തെവാത്തിയ.
ഓഫ് സ്റ്റംപിലൂടെയുള്ള എന്റെ ഗെയിം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയ ശേഷമാണ് ഞാന്‍ ഈ ടൂര്‍ണമെന്റിനെത്തിയത്. ഓഫ്‌സൈഡിലൂടെ ഷോട്ടുകള്‍ കളിക്കുന്നതില്‍ ഞാന്‍ പരിശീലനം നടത്തി. കാരണം ഓഫ് സ്റ്റംപിന് പുറത്ത് ഫീല്‍ഡ് ക്രമീകരിച്ച് ബൗളര്‍മാര്‍ എനിക്കെതിരേ ആസൂത്രണം നടത്താന്‍ തുടങ്ങിയിരുന്നു.

4

ഇതു മനസ്സിലാക്കിയതോടെയാണ് ഈ സീസണിനു മുമ്പ് ഞാന്‍ ഈ ഏരിയയില്‍ നന്നായി പരിശീലനത്തിലേര്‍പ്പെട്ടത്. ഓഫ്‌സൈഡില്‍ ഗ്യാപ്പ് കണ്ടെത്താന്‍ സാധിച്ചാല്‍ ഇവിടെ കൂടി കൂടുതല്‍ ബൗണ്ടറികള്‍ നേടാന്‍ കഴിയുമെന്നു ഞാന്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഫീല്‍ഡിന്റെ രണ്ടു വശങ്ങളിലൂടെയും ഒരുപോലെ ഷോട്ടുകള്‍ കളിക്കുന്നതിനായി താന്‍ കഠിനാധ്വാനം ചെയ്തതെന്നും രാഹുല്‍ തെവാത്തിയ വിശദമാക്കി.

5

റണ്‍ചേസില്‍ ഇത്രയും കൂളായി എങ്ങനെയാണ് ബാറ്റ് ചെയ്യാന്‍ സാധിക്കുന്നതെന്ന ചോദ്യത്തിനു താന്‍ കൂളാണെന്നു പുറത്തു കാണിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു രാഹുല്‍ തെവാത്തിയയുടെ തമാശരൂപേണയുള്ള മറുപടി. ഞാന്‍ ശാന്തനായി നില്‍ക്കുകയാണെന്നു എനിക്കു പറയാന്‍ സാധിക്കില്ല. പക്ഷെ ഞാന്‍ ശാന്തനായി കാണപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. എന്റെ മനസ്സിനകത്തു കൂടി ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. എന്റെ പ്ലാന്‍ എങ്ങനെ നടപ്പാക്കണം, ഏതു ബൗളറെ ലക്ഷ്യം വയ്ക്കണം എന്നതിനെക്കുറിച്ചെല്ലാം ഞാന്‍ ചിന്തിച്ചു കൊണ്ടേയിരിക്കുന്നു. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും തെവാത്തിയ വിശദമാക്കി.

6

ഡെത്ത് ഓവറുകളില്‍ നിങ്ങള്‍ക്കു മുന്‍കൂട്ടി പ്ലാന്‍ ചെയ്തു ഷോട്ടുകള്‍ കളിക്കേണ്ടി വരും. ഞാന്‍ ഫീല്‍ഡ് നോക്കിത്തന്നെയാണ് കളിക്കാറുള്ളത്. ഫൈനല്‍ ഓവറുകളില്‍ ബോള്‍ കണ്ടയുടന്‍ അടിക്കുകയെന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. ബോള്‍ ഓഫ് സൈഡിനു പുറത്തെങ്കില്‍ ഓഫ്‌സൈഡിലൂടെയും ലെഗ് സൈഡിലൂടെയാണെങ്കില്‍ അവിടേക്കുമാണ് ഷോട്ടുകള്‍ പായിക്കാന്‍ ശ്രമിക്കാറുള്ളതെന്നും തെവാത്തിയ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, May 1, 2022, 16:06 [IST]
Other articles published on May 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+