Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'വഴി മാറെടാ', റണ്ണൗട്ടില്‍ ബൗളറോടു ചൂടായി ശുഭ്മാന്‍ ഗില്‍

1

ഐപിഎല്ലില്‍ റണ്ണൗട്ടിന്റെ പേരില്‍ ബൗളറോടു ചൂടായി ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. പഞ്ചാബ് കിങ്‌സുമായുള്ള പോരാട്ടത്തില്‍ പേസര്‍ സന്ദീപ് ശര്‍മയോടാണ് പുറത്തായ ശേഷം ഗില്‍ രോഷം പ്രകടിപ്പിക്കുകയും വാദിക്കുകയും ചെയ്തത്. നന്നായി തന്നെ തുടങ്ങിയ ഗില്‍ അപ്രതീക്ഷിതമായാണ് റണ്ണൗട്ടായത്. ആറു ബോളില്‍ നിന്നും രണ്ടു ബൗണ്ടറികളടക്കം ഒമ്പതു റണ്‍സെടുത്ത അദ്ദേഹം റിഷി ധവാന്റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു.

സിംഗിള്‍ ഇല്ലാത്തയിടത്താണ് സ്‌ട്രൈക്ക് നേരിട്ട് അനാവശ്യ റണ്ണിനായി ശ്രമിച്ച് ഗില്‍ വിക്കറ്റ് വലിച്ചെറിഞ്ഞത്. പക്ഷെ സ്വന്തം പിഴവ് മറച്ചുവയ്ക്കുന്നതിനായി ബൗള്‍ ചെയ്ത സന്ദീപിനു നേരെ താരം തിരിയുകയും രോഷം കാണിക്കുകയുമായിരുന്നു. മൂന്നാം ഓവറിലെ ആദ്യത്തെ ബോളിലാണ് ഗില്‍ റണ്ണൗട്ടായി ക്രീസ് വിടുന്നത്. കവറിലേക്കു ഷോട്ട് കളിച്ച ശേഷം ഗില്‍ സിംഗിളിനായി ഓടുകയായിരുന്നു. ബൗള്‍ ചെയ്ത സന്ദീപ് ഫോളോത്രൂയില്‍ ഇളകുക പോലും ചെയ്യാതെ ഒരിടത്തു തന്നെ നില്‍ക്കുകയായിരുന്നു. സന്ദീപിന്റെ അതേ ദിശയില്‍ തന്നെയാണ് ഗില്‍ സിംഗിളിനായി ഓടിയത്. സന്ദീപിനെ മറികടന്ന് ക്രീസിന്റെ മറുവശത്ത് എത്തുമ്പോഴേക്കും റിഷി ധവാന്റെ സൂപ്പര്‍ ത്രോയില്‍ ബേല്‍സ് തെറിച്ചിരുന്നു.

2

തീരുമാനം തേര്‍ഡ് അംപയര്‍ക്കു പോലും വിടേണ്ടി വന്നില്ല. കാരണം ഗില്‍ റണ്ണൗട്ടാണെന്നു വളരെ വ്യക്തമായിരുന്നു. ഔട്ടായ ശേഷം തിരിഞ്ഞുനിന്ന ഗില്‍ സന്ദീപ് ശര്‍മയോടു രോഷം പ്രകടിപ്പിക്കുകയായിരുന്നു. ബൗളര്‍ തന്റെ വഴി തടസ്സപ്പെടുത്തിയതു കാരണമാണ് റണ്ണൗട്ടായതെന്നായിരുന്നു താരം വാദിച്ചത്. പുറത്തായി മടങ്ങവെ സന്ദീപിനോടു പലതും പറഞ്ഞ് അതൃപ്തി പ്രകടിപ്പിച്ചായിരുന്നു ഗില്‍ ക്രീസ് വിട്ടത്.

പഞ്ചാബിനു 144 റണ്‍സ് വിജയലക്ഷ്യം

144 റണ്‍സിന്റെ അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമാണ് പഞ്ചാബ് കിങ്‌സിനു ഗുജറാത്ത് ടൈറ്റന്‍സ് നല്‍കിയത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ടൈറ്റന്‍സ് എട്ടു വിക്കറ്റിനു 143 റണ്‍സാണ് നേടിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ സായ് സുദര്‍ശന്റെ (65*) അപരാജിത ഫിഫ്റ്റിയാണ് ടൈറ്റന്‍സിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. 50 ബോളില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 21 റണ്‍സെടുത്ത വൃധിമാന്‍ സാഹയാണ് മറ്റൊരു സ്‌കോറര്‍. വെറെയാരും 15 റണ്‍സ് പോലുമെടുത്തില്ല. നാലു വിക്കറ്റുകളെടുത്ത സൗത്താഫ്രിക്കന്‍ സ്പീഡ്് സ്റ്റാര്‍ കാഗിസോ റബാഡയാണ് ടൈറ്റന്‍സിനു കടിഞ്ഞാണിട്ടത്. 33 റണ്‍സിനായിരുന്നു അദ്ദേഹത്തിന്റെ നാലു വിക്കറ്റ് നേട്ടം.

പ്ലെയിങ് ഇലവന്‍

ഗുജറാത്ത് ടൈറ്റന്‍സ്-ശുഭ്മാന്‍ ഗില്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, അല്‍സാറി ജോസഫ്, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് ഷമി, യഷ് ദയാല്‍.

പഞ്ചാബ് കിങ്‌സ്- ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍‌സ്റ്റോ, ഭാനുക രാജപക്സെ, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റിഷി ധവാന്‍, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, സന്ദീപ് ശര്‍മ, അര്‍ഷ്ദീപ് സിങ്.

Story first published: Tuesday, May 3, 2022, 22:34 [IST]
Other articles published on May 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+