For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആര്‍സിബിയെപ്പോലെ 'ലോട്ടറി' നേടി വന്നവരല്ല ജിടി!- പുകഴ്ത്തി വീരു

കന്നി സീസണില്‍ ഫൈനല്‍ കളിക്കുകയാണ് ജിടി

അരങ്ങേറ്റ സീസണില്‍ തന്നെ ഐപിഎല്‍ കിരീടമെന്ന വമ്പന്‍ നേട്ടത്തിനു കൈയെത്തും ദൂരത്ത് എത്തിയിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെയാണ് ടൈറ്റന്‍സ് നേരിടുന്നത്. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഗംഭീര പ്രകടനമാണ് ജിടി നടത്തിയത്.

1

14 മല്‍സരങ്ങളില്‍ 10ലും ജയിച്ച് ഒന്നാംസ്ഥാനക്കാരായിട്ടാണ് ടൈറ്റന്‍സ് പ്ലേഓഫിലേക്കു മുന്നേറിയത്. ക്വാളിഫയര്‍ വണ്ണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിനു തകര്‍ത്ത് അവര്‍ ഫൈനലിലും ഇടം പിടിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ടൈറ്റന്‍സിന്റെ പ്രകടനത്തെ പ്രശംസിച്ചിരുക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഭാഗ്യം കൊണ്ടു ഫൈനല്‍ വരെയെത്തിയ ടീമല്ല ജിടിയെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

2

ഗുജറാത്ത് ടൈറ്റന്‍സിന്റെ ഈ സീസണിനെ ഭാഗ്യം കൊണ്ട് മാത്രം കണക്കാക്കാന്‍ സാധിക്കില്ല. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെപ്പോലെ അവര്‍ മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിച്ചിട്ടില്ല. കഠിനാധ്വാനമാണ് ജിടി നടത്തിയത്, അതോടൊപ്പം നന്നായി പ്ലാനിങും ചെയ്തു.
ടൈറ്റന്‍സിനു ഭാഗ്യവും ശരാശരി നിയമ പോലുള്ള കാര്യങ്ങളും ഉണ്ടായിരുന്നുവെന്ന് പറയുന്നത് ശരിയല്ല. സിക്‌സറുകളടിക്കുക എന്ന ഒരേയൊരു കാരണത്താല്‍ മാത്രം രാഹുല്‍ തെവാത്തിയയെ മെഗാ ലേലത്തില്‍ ടൈറ്റന്‍സ് വാങ്ങി. അതു തന്നെ ചെയ്ത് കുറച്ചു മല്‍സരങ്ങളില്‍ അദ്ദേഹം ടീമിനെ വിജയിപ്പിക്കുകയും ചെയ്തതായി വീരേന്ദര്‍ സെവാഗ് വിലയിരുത്തി.

3

മെഗാ ലേലത്തിനു മുമ്പ് മൂന്നു കളിക്കാരെയാണ് ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ബാക്കിയുള്ളവരെയെല്ലാം ലേലത്തില്‍ വാങ്ങിയതാണ്. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഹാര്‍ദിക് പാ്ണ്ഡ്യ, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കൈവിട്ട ശുഭ്മാന്‍ ഗില്‍, സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് സ്വയം വിട്ട റാഷിദ് ഖാന്‍ എന്നിവരായിരുന്നു ജിടിയിലെത്തിയ മൂന്നു പേര്‍. ഇവരില്‍ റാഷിദിനെ മറ്റൊരു പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും നോട്ടമിട്ടിരുന്നു. എന്നാല്‍ അവരേക്കാള്‍ ഉയര്‍ന്ന തുക നല്‍കി ജിടി തട്ടിയെടുക്കുകയായരുന്നു. ഇതിനു ശേഷമാണ് ഹാര്‍ദിക്കിനെ ടൈറ്റന്‍സ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

4

ശക്തമായ ബൗളര്‍മാരുടെ സാന്നിധ്യമാണ് ഗുജറാത്ത് ടൈറ്റന്‍സിനെ ഇത്രയും അപകടകാരികളാക്കി മാറ്റിയിരിക്കുന്നതെന്നു ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറും ഇപ്പോള്‍ കമന്റേറ്ററുമായ പാര്‍ഥീവ് പട്ടേല്‍ നിരീക്ഷിച്ചു.
പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് ഇന്ത്യയുടെ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണെങ്കില്‍ സ്പിന്‍ വിഭാഗത്തിന്റെ ചുമതല അഫ്ഗാനിസ്താന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ്. ഏതെങ്കിലും മല്‍സരങ്ങളില്‍ ബാറ്റിങ് നില ഫ്‌ളോപ്പാവുകയാണെങ്കില്‍ ടൈറ്റന്‍സിനെ രക്ഷിക്കാനുള്ള ശേഷി അവരുടെ ബൗളിങ് ലൈനപ്പിനുണ്ടെന്നു പാര്‍ഥീവ് അഭിപ്രായപ്പെട്ടു

5

ഗുജറാത്ത് ടൈറ്റന്‍സ് തയ്യാറാക്കിയ ബൗളിങ് യൂണിറ്റ് നോക്കൂ. അവിടെ ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ മുഹമ്മദ് ഷമിയുണ്ട്. യഷ് ദയാല്‍, സായ് കിഷോര്‍ തുടങ്ങിയ യുവ ബൗളര്‍മാരെയും ടൈറ്റന്‍സില്‍ കാണാം. ജയന്ത് യാദവെന്ന പരിചയസമ്പന്നനായ ബൗളറും ടീമിലുണ്ട്. ഏറ്റവും കഴിവുറ്റ ബൗളര്‍മാരെയാണ് ലേലത്തില്‍ ജിടി വാങ്ങിയിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെപ്പോലും മികച്ച ബൗളര്‍മാരെ അവര്‍ ടീമിലേക്കു കൊണ്ടു വന്നിട്ടുണ്ട്. 150-160 റണ്‍സ് പോലും പ്രതിരോധിക്കാന്‍ ഈ ബൗളിങ് ആക്രമണത്തിനു കഴിയുമെന്നും പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് ടൈറ്റന്‍സ് സ്ക്വാഡ്

ഗുജറാത്ത് ടൈറ്റന്‍സ് സ്ക്വാഡ്

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റാഷിദ് ഖാന്‍, ശുഭ്മാന്‍ ഗില്‍ം, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസണ്‍, അഭിനവ് സദരംഗനി, രാഹുല്‍ തെവാതിയ, നൂര്‍ അഹമ്മദ്, ആര്‍ സായ് കിഷോര്‍, ഡൊമിനിക് ഡ്രേക്ക്‌സ്, ജയന്ത് യാദവ്, വിജയ് ശങ്കര്‍, ദര്‍ശന്‍ നല്‍കാണ്ടെ, യഷ് ദയാല്‍, അല്‍സാറി ജോസഫ്, പ്രദീപ് സാങ്വാന്‍, ഡേവിഡ് മില്ലര്‍, വൃധിമാന്‍ സാഹ, മാത്യു വേഡ്, ഗുര്‍കീരത് സിംഗ്.

Story first published: Saturday, May 28, 2022, 15:25 [IST]
Other articles published on May 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+