IPL 2022: വോണിന്റെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം ഹാര്‍ദിക്! പക്ഷെ രോഹിത്തിനോളം ആരുമില്ല
ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കന്നി സീസണില്‍ തന്നെ ഐപിഎല്‍ കിരീടം സ്വന്തമാക്കി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. ഫൈനലില്‍ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിനു തകര്‍ത്താണ് ടൈറ്റന്‍സിന്റെ കിരീടധാരണം. സീസണിനു മുമ്പ് തന്റെ ക്യാപ്റ്റന്‍സിയെ സംശയിച്ചവരുടെ വായടപ്പിച്ചുകൊണ്ടാണ് ഹാര്‍ദിക് ടീമിനെ ഐപിഎല്‍ ട്രോഫിയിലെത്തിച്ചിരിക്കുന്നത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസിനു ശേഷം ബാറ്റ് ചെയ്ത റോയല്‍സിനു ഒമ്പതു വിക്കറ്റിനു നേടാനായത് 130 റണ്‍സ് മാത്രമാണ്. മറുപടിയില്‍ 11 ബോളുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ടൈറ്റന്‍സ് ലക്ഷ്യത്തിലെത്തുകയും ചെയ്തു.

കിരീട വിജയത്തോടെ ഒരു വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കകയാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിത് പാണ്ഡ്യ. ഏറ്റവും കുറച്ച് മല്‍സരങ്ങളില്‍ നിന്നും ടീമിനെ കിരീടത്തിലേക്കു നയിച്ച രണ്ടാമത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് അദ്ദേഹം. 15 മല്‍സരങ്ങളാണ് ഐപിഎല്‍ ട്രോഫിക്കായി ഹാര്‍ദിക്കിനു വേണ്ടിവന്നത്.
2008ലെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ 15 മല്‍സരങ്ങളില്‍ വിജയികളാക്കിയ ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെ്ന്‍ വോണിനൊപ്പം ഹാര്‍ദിക് എത്തുകയും ചെയ്തു. പക്ഷെ ഈ ക്യാപ്റ്റന്‍മാരില്‍ തലപ്പത്ത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്. വെറും 13 മല്‍സരങ്ങള്‍ മാത്രമേ ട്രോഫിയുയര്‍ത്താന്‍ അദ്ദേഹത്തിനു ആവശ്യമായി വന്നുള്ളൂ.

ഐപിഎല്ലിന്റെ ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായ മൂന്നാമത്തെ ക്യാപ്റ്റന്നെ റെക്കോര്‍ഡിനൊപ്പവും ഹാര്‍ദിക് പാണ്ഡ്യയെത്തി. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ അനില്‍ കുംബ്ലെയാണ് ആദ്യമായി പ്ലെയര്‍ ഓഫ് ദി മാച്ചായത്. അന്നു 16 റണ്‍സിനു അദ്ദേഹം നാലു വിക്കറ്റുകളെടുത്തിരുന്നു.
പിന്നീട് 2015ല്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും പ്ലെയര്‍ ഓഫ് ദി മാച്ചായി മാറി. അന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 26 ബോളില്‍ 50 റണ്‍സെടുത്താണ് ഹിറ്റ്മാന്‍ ഹീറോയായത്. ഇത്തവണ ഹാര്‍ദിക് ഓള്‍റൗണ്ട് പ്രകടനമാണ് കാഴ്ചവച്ചത്. 17 റണ്‍സിനു മൂന്നു വിക്കറ്റുകളെുത്ത അദ്ദേഹം ബാറ്റിങില്‍ 34 റണ്‍സും സ്വന്തമാക്കി.

ഐപിഎല്‍ ട്രോഫി സ്വന്തമാക്കിയ ഇന്ത്യയുടെ എലൈറ്റ് ക്യാപ്റ്റന്‍മാരുടെ ലിസ്റ്റിലും ഹാര്‍ദിക് പാണ്ഡ്യ തന്റെ പേര് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഐപിഎല്‍ കിരീടം നേടിയ ഇന്ത്യയുടെ നാലാമത്തെ മാത്രം ക്യാപ്റ്റനാണ് അദ്ദേഹം. മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എംഎസ് ധോണി, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് മുന്‍ നായകന്‍ ഗൗതം ഗംഭീര്‍ എന്നിവരാണ് മറ്റുള്ളവര്‍. ഇവരില്‍ രോഹിത് അഞ്ചു തവണ കപ്പുയര്‍ത്തി റെക്കോര്‍ഡിട്ടപ്പോള്‍ ധോണി നാലു തവണയും ചാംപ്യന്‍മാരായി. രണ്ടു തവണയാണ് കൊല്‍ക്കത്തയെ ഗംഭീര്‍ വിജയികളാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications