Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: നായകനെന്ന ഭാരമില്ല, കോലി ഇത്തവണ 'അപകടകാരിയാവും', മുന്നറിയിപ്പുമായി മാക്‌സ്‌വെല്‍

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കുകയാണ്. ഇത്തവണ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായാണ് ഇത്തവണ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഗ്രൂപ്പു ഘട്ടത്തില്‍ 70 മത്സരങ്ങളാണ് ആകെയുള്ളത്. ഇതില്‍ 55 മത്സരങ്ങളും മുംബൈയുടെ മൂന്ന് വേദികളിലായി നടക്കുമ്പോള്‍ 15 മത്സരങ്ങള്‍ക്ക് പൂനെയും വേദിയാവും.

വലിയ ആരാധക പിന്തുണയുണ്ടെങ്കിലും ഇതുവരെ കിരീടം നേടാനാവാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. അവസാന സീസണോടെ നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞിരുന്നു. ഇത്തവണ ഫഫ് ഡുപ്ലെസിസിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ആര്‍സിബിയുടെ വരവ്. അവസാന സീസണോടെ എബി ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ ഗ്ലെന്‍ മാക്‌സ് വെല്‍-വിരാട് കോലി-ഫഫ് ഡുപ്ലെസിസ് കൂട്ടുകെട്ടിലാണ് ഇത്തവണ ആര്‍സിബിയുടെ പ്രതീക്ഷകള്‍.

1

ഇത്തവണ നായകസ്ഥാനത്തിന്റെ ഭാരമില്ലാതെ ഇറങ്ങുന്ന കോലിയുടെ പ്രകടനത്തില്‍ എല്ലാവരും വലിയ പ്രതീക്ഷവെക്കുന്നു. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ ഫോം വളരെ നിരാശയുണ്ടാക്കുന്നതാണ്. എന്നാല്‍ നായകനെന്ന ഭാരം ഒഴിഞ്ഞെത്തുന്ന കോലി അപകടകാരിയായി മാറുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഗ്ലെന്‍ മാക്‌സ് വെല്‍. അവസാന സീസണില്‍ ആര്‍സിബിയിലേക്കെത്തിയ മാക്‌സ് വെല്ലിനെ മെഗാ ലേലത്തിന് മുമ്പ് ആര്‍സിബി നിലനിര്‍ത്തിയിരുന്നു.

1

' നായകസ്ഥാനം ഒഴിയുകയെന്നത് വലിയൊരു ഭാരം ഇറക്കിവെക്കുന്ന പോലെയാണ്. കുറച്ചുനാളുകളായി കോലിയെ പ്രയാസപ്പെടുത്തിയിരുന്ന വലിയ ഭാരം ഇറക്കി വെച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ ഇപ്പോള്‍ കൂടുതല്‍ അപകടകാരിയായി കോലി മാറും. എതിര്‍ ടീമിനെ സംബന്ധിച്ച് വലിയ അപകടകരമായ വാര്‍ത്തയാണിത്. അല്‍പ്പം കൂടി സ്വാതന്ത്ര്യത്തോടെ കളിക്കാനാവുമെന്നത് കോലിയെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്. ഇനിയുള്ള വര്‍ഷങ്ങള്‍ നായകനെന്ന സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ കോലിക്കാവും. എപ്പോഴും മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന മത്സരബുദ്ധിയുള്ള താരമാണ് കോലി' -മാക്‌സ് വെല്‍ പറഞ്ഞു.

1

ഇത്തവണ ആര്‍സിബി വലിയ പ്രതീക്ഷയിലാണ്. 2013ന് ശേഷം മറ്റൊരു നായകന് കീഴില്‍ ഇറങ്ങുമ്പോള്‍ ആര്‍സിബിയുടെ പ്രതീക്ഷകളും വാനോളം. ഇത്തവണ കോലി ഓപ്പണിങ്ങിലിറങ്ങുമോ അതോ മൂന്നാം നമ്പറിലിറങ്ങുമോയെന്നത് വലിയ ചോദ്യമാണ്. എബിഡിയുടെ വിടവ് നികത്തുകയെന്നതാണ് ഇത്തവണ ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. മികച്ച താരനിരയുള്ള ആര്‍സിബിക്ക് ഇത്തവണ കിരീടത്തിലേക്കെത്താനാവുമോയെന്നത് കാത്തിരുന്ന് കാണാം.

1

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം: നിലനിര്‍ത്തിയവര്‍- വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ്. ലേലത്തില്‍ വാങ്ങിയവര്‍-ഫാഫ് ഡുപ്ലെസി, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ബെറഡോര്‍ഫ്, സുയാഷ് പ്രഭുദേസായ്, ചാമ മിലിന്ദ്, അനീഷ്വര്‍ ഗൗതം, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ലുവ്നിത്ത് സിസോഡിയ, ഡേവിഡ് വില്ലി.

Story first published: Thursday, March 17, 2022, 22:47 [IST]
Other articles published on Mar 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+