Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അവന്‍ കിടു, അവരാണ് ബെസ്റ്റ്!- ഏറ്റവും മികച്ച ടീമിനെ ചൂണ്ടിക്കാട്ടി ഹെയ്ഡന്‍

ഐപിഎല്ലിന്റെ 15ാം സീസണിലെ 20 മല്‍സരങ്ങള്‍ പൂര്‍ത്തിയായതിനു പിന്നാലെ ഏറ്റവും മികച്ച ടീമിനെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം മാത്യു ഹെയ്ഡന്‍. 10 ഫ്രാഞ്ചൈസികളില്‍ എട്ടും ചുരുങ്ങിയത് നാലു മല്‍സരങ്ങള്‍ കളിച്ചുകഴിഞ്ഞു. അഞ്ചു ടീമുകള്‍ ആറു പോയിന്റ് വീതവും സ്വന്തമാക്കി. ഇക്കൂട്ടത്തില്‍ സീസണില്‍ ഒരു കളി പോലും തോറ്റിട്ടില്ലാത്ത ഒരേയൊരു ടീം മാത്രമേയുള്ളൂ. ഈ സീസണില്‍ അരങ്ങറിയ ഗുജറാത്ത് ടൈറ്റന്‍സാണിത്.

1

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ജിടി സ്വപ്‌നതുല്യമായ കുതിപ്പാണ് ടൂര്‍ണമെന്റില്‍ നടത്തുന്നത്. കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച് മുന്നേറുകയാണ് ജിടി. ഗുജറാത്ത് ടൈറ്റന്‍സിനെ തന്നെയാണ് ഈ സീസണിലെ ഏറ്റവും അപടകാരികളായ ടീമായി ഹെയ്ഡന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2

വളരെ മികച്ച പ്രകടനമാണ് ഇതുവരെയുള്ള മല്‍സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സ് കാഴ്ചവച്ചത്. ഇപ്പോള്‍ ജിടി അവരുടെ ടോപ് ക്ലാസ് ഗെയിം തന്നെയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. മുന്‍നിരയില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് കളി നിയന്ത്രിക്കുന്നത്. കൂടാതെ അവരുടെ ഫാസ്റ്റ് ബൗളര്‍മാരും ഉജ്ജ്വലമായിട്ടാണ് പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നത്.
എല്ലാ ഫ്രാഞ്ചൈസികളും നോട്ടമിടുകയും ചിന്തിക്കുകയും ചെയ്യുന്നയാളായി ഗില്‍ മാറിയിരിക്കുകയാണെന്നാണ് എനിക്കു തോന്നിയത്. ഗുജറാത്ത് ടൈറ്റന്‍സിനെ എങ്ങനെ തോല്‍പ്പിക്കുമെന്നും മറ്റുള്ള ഫ്രാഞ്ചൈസികള്‍ ആലോചിക്കുകയാണ്. അത്രയും അപകടകാരികളായി ജിടി മാറിയിട്ടുണ്ടെന്നും മാത്യു ഹെയ്ഡന്‍ നിരീക്ഷിച്ചു.

3

ഒരു ആഴവും സ്പിരിറ്റുമുള്ള ടീം കൂടിയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഇതുപോലെ വിജയങ്ങളുമായി മുന്നേറുമ്പോള്‍ അതു ഡ്രസിങ് റൂമിലെ ആവേശം വാനോളമുയര്‍ത്തുകയും ചെയ്യും. ഇതു കൂടുതല്‍ ഫ്രഷായി, ആത്മവിശ്വാത്തോടെ പരിശീലനം നടത്താനും ടീമിനെ സഹായിക്കും. ടൂര്‍ണമെന്റിലേക്കു തിരിച്ചുവരാന്‍ ശ്രമിക്കുന്ന മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരാണോയെന്നു നിങ്ങള്‍ സങ്കല്‍പ്പിക്കുക. ഗുജറാത്ത് ടൈറ്റന്‍സ് തുടങ്ങിക്കഴിഞ്ഞതായും മാത്യു ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

4

തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ വിജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് ഗുജറാത്ത് ടൈറ്റന്‍സ്. ആറു പോയിന്റാണ് അവരുടെ സമ്പാദ്യം. നെറ്റ് റണ്‍റേറ്റണ് അവരെ മൂന്നാംസ്ഥാനത്തേക്കു താഴ്ത്തിയത്. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള അടുത്ത മല്‍സരം വിജയിച്ചാല്‍ എട്ടു പോയിന്റുമായി ജിടി ലീഗില്‍ തലപ്പത്തേക്കു കയറും.

5

സീസണിലെ മറ്റൊരു അരങ്ങേറ്റക്കാരായ കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായിട്ടായിരുന്നു സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ആദ്യ അങ്കം. ഈ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിന്റെ ഗംഭീര വിജയവുമായി ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഐപിഎല്ലിലേക്കുള്ള എന്‍ട്രി ആഘോഷിച്ചു.
രണ്ടാമത്തെ മല്‍സരത്തില്‍ കരുത്തരായ ഡല്‍ഹി ക്യാപ്പിറ്റല്‍സായിരുന്നു ജിടിയുടെ എതിരാളികള്‍. ഇത്തവണ സ്‌കോര്‍ പ്രതിരോധിച്ചാണ് അവര്‍ ജയിച്ചുകയറിയത്. 14 റണ്‍സിനായിരുന്നു ടൈറ്റന്‍സിന്റെ വിജയം. മൂന്നാം റൗണ്ടില്‍ ഒരിക്കല്‍ക്കൂടി റണ്‍ചേസ് നടത്തി ജിടി വിജയക്കൊടി നാട്ടി. പഞ്ചാബ് കിങ്‌സിനെയായിരുന്നു ജിടി കശാപ്പ് ചെയ്തത്.

ഗുജറാത്ത് ടൈറ്റന്‍സ് സ്ക്വാഡ്

ഗുജറാത്ത് ടൈറ്റന്‍സ് സ്ക്വാഡ്

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റാഷിദ് ഖാന്‍, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസണ്‍, അഭിനവ് സദരംഗനി, രാഹുല്‍ തെവാതിയ, നൂര്‍ അഹമ്മദ്, ആര്‍ സായ് കിഷോര്‍, ഡൊമിനിക് ഡ്രേക്ക്‌സ്, ജയന്ത് യാദവ്, വിജയ് ശങ്കര്‍, ദര്‍ശന്‍ നല്‍കാണ്ടെ, യഷ് ദയാല്‍, അല്‍സാറി ജോസഫ്, പ്രദീപ് സാങ്വാന്‍, ഡേവിഡ് മില്ലര്‍, വൃധിമാന്‍ സാഹ, മാത്യു വേഡ്, ഗുര്‍കീരത് സിംഗ്.

Story first published: Monday, April 11, 2022, 13:56 [IST]
Other articles published on Apr 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+