Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഇതിലും നന്നായി ഗംഭീര്‍ ബാറ്റ് ചെയ്യും', ഗുജറാത്തിനോട് തോറ്റ ലഖ്‌നൗവിന് ട്രോള്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് വീണ്ടും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ഹര്‍ദിക് പാണ്ഡ്യ - കെ എല്‍ രാഹുല്‍ എന്നീ നായകന്മാര്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 62 റണ്‍സിനാണ് ഹര്‍ദിക്കിന്റെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ 13.5 ഓവറില്‍ 82 റണ്‍സിന് ഓള്‍ഔട്ടായി.

ലഖ്‌നൗവിന്റെ കരുത്തുറ്റ ബാറ്റിങ് നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. ഇപ്പോഴിതാ ലഖ്‌നൗവിന്റെ ബാറ്റിങ് തകര്‍ച്ചയില്‍ ട്രോളുകള്‍ സജീവമാണ്. ഗൗതം ഗംഭീറിനെ ബാറ്റിങ്ങിനിറക്കിയിരുന്നെങ്കില്‍ ഇതിലും നന്നായി ബാറ്റ് ചെയ്യുമായിരുന്നുവെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. കെ എല്‍ രാഹുല്‍, ക്വിന്റന്‍ ഡീകോക്ക്, ദീപക് ഹൂഡ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ലഖ്‌നൗ നിരയാണ് നനഞ്ഞ പടക്കമായി മാറിയത്.

1

നായകന്‍ കെ എല്‍ രാഹുലിനെതിരേയാണ് കൂടുതല്‍ ട്രോളുകള്‍. ഇത്തവണ രണ്ട് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടി മിന്നും പ്രകടനം കാഴ്ചവെച്ച രാഹുലിന് നിര്‍ണ്ണായക മത്സരത്തില്‍ ടീമിന്റെ രക്ഷകനാവാനായില്ല. 16 പന്തില്‍ എട്ട് റണ്‍സാണ് രാഹുല്‍ നേടിയത്. ഒരു ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. രണ്ടാം തവണയും മുഹമ്മദ് ഷമിയാണ് രാഹുലിനെ പുറത്താക്കിയത്. ആദ്യ പാദത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ കെ എല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു.

ലഖ്‌നൗവിന്റെ ബാറ്റിങ് നിരയില്‍ ആരും ഉത്തരവാദിത്തം കാട്ടിയില്ലെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ക്വിന്റന്‍ ഡീകോക്ക് 10 പന്തില്‍ 11 റണ്‍സാണെടുത്തത്. 26 പന്തില്‍ 27 റണ്‍സെടുത്ത ദീപക് ഹൂഡയാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. ഏഴ് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. മാര്‍ക്കസ് സ്റ്റോയിനിസ് (2), ജേസന്‍ ഹോള്‍ഡര്‍ (1), ആയുഷ് ബധോനി (8) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ബൗളര്‍മാര്‍ മത്സരത്തില്‍ മേല്‍ക്കൈ നേടിക്കൊടുത്തിട്ടും ബാറ്റ്‌സ്മാന്‍മാര്‍ക്കത് മുതലാക്കാനായില്ല.

2

റാഷിദ് ഖാന്റെ സ്പിന്‍ ബൗളിങ്ങാണ് ലഖ്‌നൗവിനെ തകര്‍ത്ത്. 3.5 ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. സായ് കിഷോര്‍, യാഷ് ദയാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ ഗുജറാത്ത് പ്ലേ ഓഫില്‍ പ്രവേശിച്ചപ്പോള്‍ ലഖ്‌നൗവിന് ഇനിയും കാത്തിരിക്കണം. അരങ്ങേറ്റക്കാരായ ഗുജറാത്ത് ഇത്തവണ ആദ്യം പ്ലേ ഓഫ് ഉറപ്പിക്കുന്ന ടീമായി മാറിയത് വലിയ അഭിനന്ദനം അര്‍ഹിക്കുന്ന കാര്യം തന്നെയാണ്.

3

ലഖ്‌നൗവിന്റെ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ദയനീയമായിപ്പോയെന്നും ഗൗതം ഗംഭീറിനെ ബാറ്റിങ്ങിനിറക്കിയാല്‍ ചിലപ്പോള്‍ ഇതിലും നന്നായി ബാറ്റ് ചെയ്യുമായിരിന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇത്തവണ ലഖ്‌നൗവിന്റെ ഉപദേഷ്ടാവാണ് ഗംഭീര്‍. ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള ഗംഭീര്‍ കെകെആറിനെ രണ്ട് തവണ കിരീടം ചൂടിച്ച നായകന്‍ കൂടിയാണ്. പിച്ചിനെ മനസിലാക്കാതെ കളിച്ചതാണ് ലഖ്‌നൗവിന് തിരിച്ചടിയായതെന്നാണ് ആരാധകര്‍ പറയുന്നത്.

4

ശുബ്മാന്‍ ഗില്ലിന്റെ ബാറ്റിങ് പ്രകടനത്തെ എല്ലാവരും പ്രശംസിക്കുന്നുമുണ്ട്. പിച്ചില്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസമാണെന്ന് മനസിലാക്കി നിലയുറപ്പിച്ച് കരുതലോടെ കളിച്ച ഗില്‍ 49 പന്തില്‍ പുറത്താവാതെ 63 റണ്‍സാണ് നേടിയത്. ഏഴ് ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. വളരെ കരുതലോടെയുള്ള ഇന്നിങ്‌സായിരുന്നു ഇത്. ഗില്ലിന്റെ ഈ പ്രകടനമാണ് മത്സരഫലത്തെ തന്നെ മാറ്റിമറിച്ചത്. മത്സരത്തില്‍ ആകെ നാല് സിക്‌സാണ് പിറന്നത്. ഇതില്‍ നിന്ന് തന്നെ പിച്ച് എത്രത്തോളം കഠിനമെന്ന് വ്യക്തം. എന്തായാലും ലഖ്‌നൗവിന് വലിയ നാണക്കേട് നല്‍കുന്ന തോല്‍വിയായി ഇത് മാറിയിരിക്കുകയാണ്.

Story first published: Wednesday, May 11, 2022, 8:22 [IST]
Other articles published on May 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+