Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022:രാഹുലിന് സമ്മര്‍ദ്ദം നല്‍കുക വലിയ പ്രതിഫലമല്ല, മറ്റൊരു കാര്യമാണ്, ചൂണ്ടിക്കാട്ടി ഗംഭീര്‍

1

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലൂടെ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. കെ എല്‍ രാഹുലിനെ നായകനാക്കി രവി ബിഷ്‌നോയ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരെയും ഇതിനോടകം ടീമിലെത്തിച്ച ലഖ്‌നൗ അരങ്ങേറ്റ സീസണില്‍ത്തന്നെ ഞെട്ടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2016,17 സീസണില്‍ കളിച്ച റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ഉടമകള്‍ തന്നെയാണ് ലഖൗന് ടീമിനെ ഇറക്കിയിരിക്കുന്നത്.

ഉപദേഷ്ടവായി കെകെആറിനെ രണ്ട് തവണ കിരീടം ചൂടിച്ച നായകന്‍ ഗൗതം ഗംഭീറിനെയും ലഖ്‌നൗ ഒപ്പം കൂട്ടിയിട്ടുണ്ട്. നിലനിര്‍ത്തപ്പെട്ട താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലമെന്ന നേട്ടം രാഹുലിന് സ്വന്തമാണ്. 17 കോടിക്കാണ് പഞ്ചാബ് കിങ്‌സ് വിട്ട രാഹുലിനെ ലഖ്‌നൗ സ്വന്തമാക്കിയത്. കോലിയേക്കാളും രോഹിത്തിനെക്കാളും ധോണിയേക്കാലുമെല്ലാം ഉയര്‍ന്ന പ്രതിഫലമാണ് നിലവില്‍ രാഹുലിനുള്ളത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ രാഹുലിന്റെ മികവില്‍ ആര്‍ക്കും സംശയമില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയിലേക്ക് വരുമ്പോള്‍ ചോദ്യം ഉയരുമെന്നുറപ്പ്.

1

എന്തായാലും പുതിയൊരു ടീമിനെ നയിച്ച് മികവിലേക്കുയര്‍ത്തുകയെന്നത് രാഹുലിനെ സംബന്ധിച്ച് എളുപ്പമാവില്ലെന്നുറപ്പ്. ഇപ്പോഴിതാ രാഹുലിന് സമ്മര്‍ദ്ദം നല്‍കുന്ന കാര്യം എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ടീമിന്റെ ഉപദേഷ്ടാവായ ഗൗതം ഗംഭീര്‍. ഉയര്‍ന്ന പ്രതിഫലം രാഹുലിനെ സംബന്ധിച്ച് സമ്മര്‍ദ്ദം നല്‍കുന്ന കാര്യമാവില്ലെന്നും എന്നാല്‍ മികച്ച പ്രകടനം നടത്തേണ്ടത് രാഹുലിന് സമ്മര്‍ദ്ദം നല്‍കുന്ന കാര്യമാണെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

'ലഖ്‌നൗ ടീമിന്റെ പരിശീലക സംഘം രാഹുലിന് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള അവസരമാണ് ഒരുക്കി നല്‍കേണ്ടത്. രാഹുലിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി ഉയര്‍ന്ന പ്രതിഫലത്തിന്റെ ഉത്തരവാദിത്തമല്ല. എന്നാല്‍ മികച്ച പ്രകടനം നടത്താനുള്ള സമ്മര്‍ദ്ദം അവനിലുണ്ടാവും. ഞങ്ങള്‍ക്ക് വേണ്ടത് രണ്ട് മാസത്തെ പ്രകടനം കൊണ്ട് ഇന്ത്യന്‍ ടീമില്‍ കളിക്കാമെന്ന് കരുതുന്ന താരങ്ങളെയല്ല. രണ്ട് മാസം ഫ്രാഞ്ചൈസിക്കായി സത്യസന്ധമായി കളിക്കാന്‍ കഴിയുന്ന താരങ്ങളെയാണ്. ഇന്ത്യന്‍ ടീമില്‍ കളിക്കുകയെന്നത് മറ്റൊരു കാര്യമാണ്. എന്നാല്‍ ലഖ്‌നൗവിനായി മികച്ച പ്രകടനം നടത്താന്‍ താരങ്ങള്‍ക്ക് സാധിക്കണം'- ഗംഭീര്‍ എന്‍ഡിടിവിയോട് പറഞ്ഞു.

2

2018 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ എല്ലാ സീസണിലും 550ന് മുകളില്‍ റണ്‍സ് നേടാന്‍ രാഹുലിനായിട്ടുണ്ട്. ഓറഞ്ച് ക്യാപ് പോരാട്ടക്കാരില്‍ അവസാന നാല് സീസണിലെ ടോപ് ഫൈവില്‍ രാഹുല്‍ ഉണ്ടായിരുന്നു. ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കാന്‍ രാഹുലിന് മികവുണ്ട്. പഞ്ചാബ് കിങ്‌സിന്റെ നായകനായിരിക്കുമ്പോഴും ബാറ്റിങ്ങില്‍ നായകനെന്ന സമ്മര്‍ദ്ദം രാഹുലിനെ ബാധിച്ചിട്ടില്ല. ഈ മികവ് ലഖ്‌നൗവിനൊപ്പം കാട്ടാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

രാഹുല്‍ നായകനെന്ന നിലയില്‍ വലിയ പ്രതീക്ഷ നല്‍കുന്നില്ലെന്നതാണ് വസ്തുത. പഞ്ചാബിനൊപ്പവും ഇന്ത്യന്‍ ടീമിനൊപ്പവുമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാഹുലിനെ നായകനായി അധികം വിശ്വസിക്കാനാവില്ലെന്നാണ് മനസിലാക്കാന്‍ സാധിക്കുക. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് അദ്ദേഹം. മികച്ച പരിശീലക സംഘത്തോടൊപ്പം പ്രവര്‍ത്തിച്ചാല്‍ നായകനെന്ന നിലയില്‍ മെച്ചപ്പെടാന്‍ അദ്ദേഹത്തിന് പ്രതിഭയുണ്ട്. അതുകൊണ്ട് തന്നെ രാഹുലില്‍ ലഖ്‌നൗ വളരെ പ്രതീക്ഷവെക്കുന്നു.

3

കെ എല്‍ രാഹുലിന്റെ ശാന്തമായ സ്വഭാവമാണ് ആകര്‍ഷിച്ചതെന്ന് ടീമിന്റെ ഉടമ സഞ്ജീവ് ഗോയങ്ക പറഞ്ഞു. ' കെ എല്‍ രാഹുലിനെ നായകനാക്കിയത് ആലോചിക്കാതെ എടുത്ത തീരുമാനമല്ല. അവനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അവന്റെ ശാന്തമായ സ്വഭാവവും ദേഷ്യത്തെ നിയന്ത്രിച്ച് നിര്‍ത്താനുള്ള കഴിവുമാണ് എന്നെ ആകര്‍ഷിച്ചത്. എന്നെപ്പോലെത്തന്നെ അധികം തുറന്ന് കാട്ടാത്ത സ്വഭാവക്കാരനാണ് രാഹുല്‍'- ഗോയങ്ക പറഞ്ഞു.

കൃത്യമായ പദ്ധതികളോടെയെത്തുന്ന ലഖ്‌നൗ ടീം എത്തുന്നത്. ലേലത്തില്‍ പല വമ്പന്മാര്‍ക്കും ലഖ്‌നൗ വലിയ തലവേദന സൃഷ്ടിക്കുമെന്നുറപ്പ്. സൂപ്പര്‍ താരനിരയുമായെത്തി അരങ്ങേറ്റ സീസണില്‍ത്തന്നെ ഞെട്ടിക്കാന്‍ കെ എല്‍ രാഹുലിനും സംഘത്തിനും സാധിക്കുമോയെന്ന കാത്തിരുന്ന് തന്നെ കാണാം. ഈ മാസം 12,13 തീയ്യതികളിലായി ബംഗളൂരുവിലാണ് മെഗാ താരലേലം.

Story first published: Tuesday, February 1, 2022, 12:16 [IST]
Other articles published on Feb 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+