Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ലഖ്‌നൗവിന്റെ കുതിപ്പിന് പിന്നില്‍ ഗംഭീറിന്റെ ബുദ്ധി, പ്രശംസിച്ച് ആകാശ് ചോപ്ര

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലൂടെ അരങ്ങേറ്റം കുറിച്ച ടീമാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. കെ എല്‍ രാഹുല്‍ നായകനായ ലഖ്‌നൗ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് തുടങ്ങിയെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനാണ് രാഹുലും സംഘവും തോല്‍പ്പിച്ചത്. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും മികച്ച ഒത്തിണക്കമുണ്ട്. നായകനെന്ന നിലയില്‍ രാഹുലും തിളങ്ങിയതോടെ ടീം വലിയ പ്രതീക്ഷ നല്‍കുന്നു.

ഇപ്പോഴിതാ ലഖ്‌നൗവിന്റെ കുതിപ്പിന് പിന്നിലെ ഗൗതം ഗംഭീറിന്റെ ബുദ്ധിയെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. 'ഗൗതം ഗംഭീറിന്റെ ബുദ്ധി ചാച്ചാ ചൗധരിയെപ്പോലെയാണ്. ഇത് വളരെ വേഗത്തില്‍ ഓടും. ഡല്‍ഹിക്കെതിരേ ബധോനിക്ക് പകരം ക്രുണാല്‍ പാണ്ഡ്യക്ക് ബാറ്റിങ് പ്രൊമോഷന്‍ നല്‍കി. മനീഷ് പാണ്ഡെക്ക് പകരം കൃഷ്ണപ്പ ഗൗതത്തെ പരിഗണിച്ചു. ഡല്‍ഹിയിലെ ഇടം കൈയന്‍മാരെ നോട്ടമിട്ടാണ് ഗംഭീര്‍ ഗൗതത്തെ പ്ലേയിങ് 11ലേക്കെത്തിച്ചത്.

1

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് റണ്‍സ് പിന്തുടര്‍ന്നിറങ്ങിയപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയിരുന്നത് ആന്‍ റിച്ച് നോക്കിയേയുടെ പ്രകടനത്തിലേക്കായിരുന്നു. അതിവേഗത്തില്‍ പന്തെറിയുന്ന നോക്കിയേക്ക് ക്വിന്റന്‍ ഡീകോക്കിനെയും കെ എല്‍ രാഹുലിനെയും പുറത്താക്കാനാവുമോയെന്നാണ് എല്ലാവരും നോക്കിയിരുന്നത്. എന്നാല്‍ രാഹുല്‍ ശ്രദ്ധയോടെ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ ഡീകോക്ക് അതിവേഗത്തില്‍ റണ്‍സുയര്‍ത്തി'- ആകാശ് പറഞ്ഞു.

കഗിസോ റബാഡയെ കൈവിട്ട് നോക്കിയേയെ മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയ ഡല്‍ഹിക്ക് പ്രതീക്ഷിച്ച തുടക്കം നല്‍കാന്‍ നോക്കിയേക്കായില്ല. 2.2 ഓവറില്‍ 35 റണ്‍സാണ് നോക്കിയേ വിട്ടുകൊടുത്തത്. എറിയാനെത്തിയ ആദ്യ ഓവറില്‍ത്തന്നെ 19 റണ്‍സ് അദ്ദേഹത്തിന് വഴങ്ങേണ്ടി വന്നു. 15 ഇക്കോണമിയിലായിരുന്നു നോക്കിയേയുടെ ബൗളിങ്. വരുന്ന മത്സരങ്ങളില്‍ നോക്കിയേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനാവാത്ത പക്ഷം ഡല്‍ഹിക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാവും.

2

മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യയുടെ പ്രകടനത്തെ ആകാശ് പ്രശംസിച്ചു. 14 പന്തില്‍ ഒരു സിക്‌സടക്കം 19 റണ്‍സാണ് ക്രുണാല്‍ നേടിയത്. തുടക്കത്തിലേ പ്രയാസപ്പെട്ട ശേഷം ക്രുണാല്‍ ഫോം വീണ്ടെടുക്കുകയായിരുന്നു. മത്സരഫലത്തെ മാറ്റിമറിക്കുന്ന പ്രകടനം തന്നെയായിരുന്നു ഇത്. 'മൂന്നാം നമ്പറിലിറങ്ങിയ എവിന്‍ ലൂയിസിനെ ലളിത് യാദവ് പുറത്താക്കി. കുല്‍ദീപ് യാദവ് ക്വിന്റന്‍ ഡീകോക്കിനെ പുറത്താക്കി. അല്‍പ്പം കൗതുകകരമായ മത്സരമായിരുന്നു ഇത്.

3

ക്രുണാല്‍ പാണ്ഡ്യ 14 പന്തില്‍ 19 റണ്‍സാണ് നേടിയത്. ഒരു സിക്‌സാണ് നേടിയതെങ്കിലും നിര്‍ണ്ണായകമായിരുന്നു ഇത്. ദീപക് ഹൂഡക്ക് കൃത്യമായി പന്തിനെ കണക്ട് ചെയ്യാന്‍ സാധിച്ചില്ല. അതിന് ശേഷം ആയുഷ് ബധോനി 3 പന്തില്‍ 10 റണ്‍സ് നേടി. ഓരോ ഫോറും സിക്‌സും. ആരാണ് ബധോനിക്കെതിരേ പന്തെറിയാനെത്തിയത്. ലോര്‍ഡ് ശര്‍ദുല്‍ ഠാക്കൂര്‍. കവറിലൂടെ ഫോറും ഓവര്‍ കവറിലൂടെ സിക്‌സും. എന്തൊരു താരമാണവന്‍. പ്രതിഭാശാലി. ഓരോ പ്രകടനങ്ങള്‍ക്കൊണ്ടും അവന്‍ ഹൃദയങ്ങള്‍ കീഴടക്കുകയാണ്'-ആകാശ് കൂട്ടിച്ചേര്‍ത്തു.

4

ടീമെന്ന നിലയില്‍ മികച്ച ഒത്തിണക്കം നിലവില്‍ ലഖ്‌നൗവിനുണ്ട്. ബൗളിങ് നിരയില്‍ ആവേഷ് ഖാന്‍, ആന്‍ഡ്രേ ടൈ, ജേസന്‍ ഹോള്‍ഡര്‍ എന്നിവരെല്ലാം മികവ് കാട്ടുന്നു. രവി ബിഷ്‌നോയ്, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ സ്പിന്നും മികച്ച് നില്‍ക്കുന്നു. കൃഷ്ണപ്പ ഗൗതം കൂടി എത്തിയതോടെ ലഖ്‌നൗവിന്റെ ഓള്‍റൗണ്ട് നിര കൂടുതല്‍ ശക്തമായി. മികച്ച ഓള്‍റൗണ്ടര്‍മാരുള്ളതാണ് ലഖ്‌നൗവിന്റെ ഇത്തവണത്തെ കരുത്ത്. വരുന്ന മത്സരങ്ങളിലും ലഖ്‌നൗ മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടത്തിലേക്കെത്തുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Friday, April 8, 2022, 15:36 [IST]
Other articles published on Apr 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+