IPL 2022: ക്യാപ്റ്റന്മാരിലെ 'ഡെക്ക്' വീരനാര് ? തലപ്പത്ത് മുന്‍ കെകെആര്‍ ക്യാപ്റ്റന്‍, പട്ടിക ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ 10 ടീമുകളുമായെത്തുന്ന ടൂര്‍ണമെന്റിന് മുംബൈയും പൂനെയുമാണ് വേദിയാവുന്നത്. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയില്‍ 15 മത്സരങ്ങളുമാണ് നടക്കുക. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ഇത്തവണ പുതിയതായി എത്തിയ ടീമുകള്‍. ലഖ്‌നൗവിനെ കെ എല്‍ രാഹുല്‍ നയിക്കുമ്പോള്‍ ഗുജറാത്തിന്റെ നായകനായി ഹര്‍ദിക് പാണ്ഡ്യയാണുള്ളത്.
ഇത്തവണ പല ടീമുകളും വലിയ മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്. പല ടീമിന്റെയും നായകന്മാരും മാറിയിട്ടുണ്ട്. ഐപിഎല്‍ ടീമുകളുടെ നായകന്മാരില്‍ മിക്കവരും മികച്ച ബാറ്റിങ് റെക്കോഡുള്ളവരും അന്താരാഷ്ട്ര ക്രിക്കറ്റിലും ഗംഭീര പ്രകടനം നടത്തിയിട്ടുള്ളവരുമാണ്. ഇവരില്‍ പലരുടെയും ബാറ്റിങ് കണക്കുകള്‍ ആരാധകര്‍ക്ക് മനപ്പാഠമായിരിക്കും. എന്നാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ നായകനാരാണെന്ന് അറിയാമോ ? പട്ടിക ഇതാ.

ഗൗതം ഗംഭീര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സൂപ്പര്‍ നായകന്‍ ഗൗതം ഗംഭീറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രണ്ട് തവണ കെകെആറിനെ കിരീടം ചൂടിച്ച ഗംഭീറിന്റെ പേരില്‍ മികച്ച ബാറ്റിങ് റെക്കോഡുമുണ്ട്. എന്നാല്‍ ഡെക്കിന്റെ നാണംകെട്ട റെക്കോഡിലും ഗംഭീര്‍ തലപ്പത്താണ്. 10 തവണയാണ് ഗംഭീര്‍ പൂജ്യത്തിന് പുറത്തായിട്ടുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനായും കളിച്ചിട്ടുള്ള ഗംഭീര്‍ ഓപ്പണറെന്ന നിലയിലാണ് തിളങ്ങിയിരുന്നത്. 154 ഐപിഎല്ലില്‍ നിന്ന് 31.01 ശരാശരിയില്‍ 4218 റണ്‍സ് ഗംഭീറിന്റെ പേരിലുണ്ട്. ഇതില്‍ 36 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 93 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവാണ് ഗംഭീര്‍.

രോഹിത് ശര്‍മ
മുംബൈ ഇന്ത്യന്‍സിന്റെ ഇതിഹാസ നായകനാണ് രോഹിത് ശര്‍മ. അഞ്ച് തവണ മുംബൈയെ കിരീടത്തിലേക്കെത്തിച്ച രോഹിത് ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാന്‍ കൂടിയാണ്. എന്നാല്‍ കൂടുതല്‍ ഡെക്കായ ക്യാപ്റ്റന്മാരുടെ റെക്കോഡില്‍ രോഹിത് രണ്ടാം സ്ഥാനത്താണ്. എട്ട് തവണയാണ് രോഹിത് അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങിയത്. 213 ഐപിഎല്ലില്‍ നിന്ന് 5611 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇത്തവണയും മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് രോഹിത്തുണ്ട്.

ആദം ഗില്‍ക്രിസ്റ്റ്
ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ ഐപിഎല്‍ കിരീടം ചൂടിച്ച നായകനാണ് ആദം ഗില്‍ക്രിസ്റ്റ്. ബാറ്റ്‌സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും മികച്ച റെക്കോഡുകള്‍ സ്വന്തം പേരിലുള്ള ഗില്‍ക്രിസ്റ്റ് ഏഴ് തവണയാണ് പൂജ്യത്തിന് പുറത്തായത്. 80 ഐപിഎല്ലില്‍ നിന്ന് 2069 റണ്‍സാണ് ഗില്‍ക്രിസ്റ്റ് നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഓസീസ് മുന്‍ നായകന്മാരിലൊരാളായ ഗില്ലി പഞ്ചാബ് കിങ്‌സിനായും ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.

ഷെയ്ന്‍ വോണ്‍
പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടം ചൂടിച്ച നായകനാണ് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. സ്പിന്നറെന്ന നിലയില്‍ ലോകത്തെ വിസ്മയിപ്പിച്ച വോണ്‍ ഈ പട്ടികയില്‍ മൂന്നാം സ്ഥാനം പങ്കിടുകയാണ്. ഏഴ് തവണ തന്നെ വോണും പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 55 മത്സരത്തില്‍ നിന്ന് 198 റണ്‍സും 57 വിക്കറ്റുമായിരുന്നു വോണ്‍ നേടിയത്. വിരമിച്ച ശേഷം രാജസ്ഥാന്റെ ഉപദേഷ്ടാവായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞിടെയാണ് ക്രിക്കറ്റ് ലോകത്തെയാകെ കണ്ണീരിലാഴ്ത്തി വോണ്‍ മരണത്തിന് കീഴടങ്ങിയത്.

വിരാട് കോലി-ആര്‍ അശ്വിന്‍
ആര്‍സിബിയുടെ മുന്‍ നായകന്‍ വിരാട് കോലിയും പഞ്ചാബ് കിങ്‌സ് മുന്‍ നായകന്‍ ആര്‍ അശ്വിനും അഞ്ച് തവണ വീതവും പൂജ്യത്തിന് പുറത്തായിട്ടുണ്ട്. അവസാന സീസണോടെ കോലി ആര്‍സിബിയുടെ നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ അശ്വിന്‍ രണ്ട് വര്‍ഷത്തിന് ശേഷം പഞ്ചാബിന്റെ നായകസ്ഥാനവും ഒഴിഞ്ഞിരുന്നു. കോലി ഇത്തവണയും ആര്‍സിബിയുടെ ഭാഗമാണ്. അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ഇത്തവണയുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications