Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഈ സീസണിലെ 'പ്രതിഭകള്‍' ആരൊക്കെ ? അരങ്ങേറ്റത്തില്‍ ഞെട്ടിച്ച അഞ്ച് പേരിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ ഗ്രൂപ്പു ഘട്ട മത്സരങ്ങള്‍ ഇന്ന് കൊണ്ട് അവസാനിക്കുകയാണ്. ഇനി പ്ലേ ഓഫിലെ തീ പാറും പോരാട്ടങ്ങള്‍. അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം സ്ഥാനക്കാരായി ഇത്തവണ പ്ലേ ഓഫിലെത്തിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്തും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് മൂന്നാം സ്ഥാനത്തും ആര്‍സിബി നാലാം സ്ഥാനത്തുമായാണ് ഇത്തവണ പ്ലേ ഓഫിലേക്കെത്തിയത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കെകെആര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരെല്ലാം പ്ലേ ഓഫ് കാണാതെ ഇത്തവണ പുറത്തായി.

പതിവ് പോലെ നിരവധി യുവ പ്രതിഭകളും ഈ സീസണില്‍ കരുത്തുകാട്ടിയിട്ടുണ്ട്. ഭാവി വാഗ്ദാനങ്ങളെന്ന് ഉറപ്പിച്ച് പറയാവുന്നവരാണ് ഇവരില്‍ പലരും. ഇത്തരത്തില്‍ ഈ സീസണില്‍ അരങ്ങേറ്റം കുറിച്ച് ഗംഭീര പ്രകടനം നടത്തി ഞെട്ടിച്ച അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

തിലക് വര്‍മ

തിലക് വര്‍മ

2020ലെ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ തിലക് വര്‍മ ഈ സീസണിലെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളാണ്. മുംബൈ ഇന്ത്യന്‍സ് താരമായ തിലക് വര്‍മ 14 മത്സരങ്ങളില്‍ നിന്ന് 397 റണ്‍സാണ് നേടിയത്. 36.09 ശരാശരിയും 131.02 സ്‌ട്രൈക്കറേറ്റും തിലക് വര്‍മയുടെ പേരിലുണ്ട്. രണ്ട് അര്‍ധ സെഞ്ച്വറിയാണ് ഇടം കൈയന്‍ താരം നേടിയത്. മധ്യനിരയില്‍ സ്ഥിരതയോടെ കളിക്കാന്‍ കെല്‍പ്പുള്ള തിലക് മുംബൈ ഇന്ത്യന്‍സിന് മാത്രമല്ല ഇന്ത്യന്‍ ടീമിനും ഭാവിയിലേക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. അടുത്ത സീസണിലും മുംബൈയുടെ പ്ലേയിങ് 11ല്‍ ശക്തമായ സാന്നിധ്യമായി തിലക് ഉണ്ടാവുമെന്നുറപ്പ്.

മൊഹ്‌സിന്‍ ഖാന്‍

മൊഹ്‌സിന്‍ ഖാന്‍

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലൂടെ ഇത്തവണ കൈയടി നേടിയ പേസറാണ് മൊഹ്‌സിന്‍ ഖാന്‍. 20 ലക്ഷം രൂപക്ക് ലഖ്‌നൗവിലെത്തിയ അദ്ദേഹം തകര്‍പ്പന്‍ പ്രകടനമാണ് ഇത്തവണ നടത്തിയത്. എട്ട് മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് മൊഹ്‌സിന്‍ ഖാന്‍ വീഴ്ത്തിയത്. 5.93 ആണ് ഇക്കോണമി എന്നതാണ് എടുത്തു പറയേണ്ടത്. ന്യൂബോളില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടി വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹം മിടുക്കനാണ്. അടുത്ത സീസണിലും മൊഹ്‌സിന്‍ ഖാന്‍ ലഖ്‌നൗവിനൊപ്പമുണ്ടാവും. ഇന്ത്യന്‍ ടീമിലും മികച്ച ഇടം കൈയന്‍ പേസര്‍മാരെ ആവിശ്യമുള്ളതിനാല്‍ അധികം വൈകാതെ ദേശീയ ടീമിലേക്കും മൊഹ്‌സിനെത്തിയേക്കും.

3

ആയുഷ് ബധോനി

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം ശ്രദ്ധ പിടിച്ചുപറ്റിയ യുവതാരമാണ് ആയുഷ് ബധോനി. ആദ്യ മത്സരങ്ങളിലെ മിടുക്ക് പിന്നീടുള്ള മത്സരങ്ങളില്‍ കാട്ടാനായില്ലെങ്കിലും പ്രതിഭ തെളിയിക്കാന്‍ ഇതിനോടകം ആയുഷിന് സാധിച്ചിട്ടുണ്ട്. 13 മത്സരങ്ങളില്‍ നിന്ന് 161 റണ്‍സാണ് താരം നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. വലിയ ഭാവി മുന്നിലുള്ള താരമാണ് ബധോനി. ക്ലാസിക് ഷോട്ടുകളടക്കം കളിക്കാന്‍ കെല്‍പ്പുള്ള താരം ഭാവിയില്‍ സൂപ്പര്‍ താരങ്ങളിലൊരാളായി മാറാന്‍ സാധ്യതകളേറെ. പ്ലേ ഓഫിലും ലഖ്‌നൗവിന്റെ പ്ലേയിങ് 11ല്‍ ബധോനിക്ക് സ്ഥാനമുണ്ടാവുമെന്നുറപ്പ്.

ജിതേഷ് ശര്‍മ

ജിതേഷ് ശര്‍മ

വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ജിതേഷ് ശര്‍മ. പഞ്ചാബ് കിങ്‌സ് താരം 11 മത്സരത്തില്‍ നിന്ന് 215 റണ്‍സാണ് നേടിയത്. 30.71 ശരാശരിയും 158.08 സ്‌ട്രൈക്കറേറ്റും ജിതേഷിനുണ്ട്. 19 ഫോറും 11 സിക്‌സുമാണ് അദ്ദേഹം നേടിയത്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ജിതേഷ് ഭാവിയില്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമെന്ന കാര്യവും ഏറെക്കുറെ ഉറപ്പാണ്.

യാഷ് ദയാല്‍

യാഷ് ദയാല്‍

ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇടം കൈയന്‍ പേസറാണ് യാഷ് ദയാല്‍. ഉത്തര്‍ പ്രദേശ് പേസറെ 3.2 കോടിക്കാണ് ഗുജറാത്ത് ടീമിലെത്തിച്ചത്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ വലിയ മടികാട്ടാത്ത താരമാണെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുണ്ട്. ഏഴ് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റാണ് യാഷ് ദയാല്‍ വീഴ്ത്തിയത്. എന്നാല്‍ ഇക്കോണമി 9.28 ആണ്. അനുഭവസമ്പത്ത് കുറവുള്ള പേസറാണ് അദ്ദേഹം. മികച്ച പരിശീലനം ലഭിച്ചാല്‍ സൂപ്പര്‍ താരമായി യാഷ് ദയാല്‍ മാറിയേക്കും.

Story first published: Sunday, May 22, 2022, 13:37 [IST]
Other articles published on May 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+