Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അയാളുടെ ശബ്ദമൊന്നു വര്‍ധിപ്പിക്കൂ! തോല്‍വിക്കു പിന്നാലെ ചൂടായി രോഹിത്

ഐപിഎല്ലിന്റെ 15ാം സീസണില്‍ തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരത്തിലും മുംബൈ ഇന്ത്യന്‍സിനേറ്റ പരാജയത്തില്‍ അസ്വസ്ഥനായിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. തന്റെ രോഷവും നിരാശയും മല്‍സരശേഷം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. മല്‍സരത്തിനു ശേഷം സംസാരിക്കവെയായിരുന്നു കമന്റേറ്ററോടു രോഹിത് പരുഷമായി സംസാരിച്ചത്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു അഞ്ചു വിക്കറ്റിനായിരുന്നു കഴിഞ്ഞ മല്‍സരത്തില്‍ മുംബൈ പരാജയപ്പെട്ടത്. 15 ഓവര്‍ വരെ മുംബൈയ്ക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ പാറ്റ് കമ്മിന്‍സിന്‌റെ വണ്‍മാന്‍ ഷോയില്‍ മുംബൈ പതറിപ്പോവുകയായിരുന്നു. നാലോവറുകള്‍ ബാക്കിനില്‍ക്കെ വളരെ അനായാസം കൊല്‍ക്കത്ത ജയിച്ചുകയറുകയും ചെയ്തു.

1

മല്‍സരശേഷമുള്ള സമ്മാനദാനച്ചടങ്ങിലാണ് രോഹിത് ശര്‍മ രോഷാകുലനായി കാണപ്പെട്ടത്. പരാജയത്തെക്കുറിച്ച് കമന്റേറ്റര്‍മാരില്‍ ഒരാളായ ഡാനി മോറിസണ്‍ ചോദിച്ചപ്പോഴായിരുന്നു അസ്വസ്ഥനായി രോഹിത്തിന്റെ പ്രതികരണം. അയാളുടെ ശബ്ദമൊന്നു കൂട്ടുയെന്നായിരുന്നായിരുന്നു രോഹിത് രോഷത്തോടെ പറഞ്ഞത്. ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഒരു ക്രൂ മെമ്പറോടായിരുന്നു ശബ്ദം വര്‍ധിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്. കൊല്‍ക്കത്ത നൈറ്റ്‌ഡൈഴ്‌സിനോടേറ്റ ഈ പരാജയം അദ്ദേഹത്തെ തീര്‍ച്ചയായും ഉലച്ചിട്ടുണ്ടെന്നു ശരീരഭാഷയില്‍ നിന്നും സംസാരത്തില്‍ നിന്നും വ്യക്തമായിരുന്നു.

2

പക്ഷെ തുടക്കത്തില്‍ വളരെ അസ്വസ്ഥനായി കാണപ്പെട്ട രോഹിത് ശര്‍മ പിന്നീട് മനസാന്നിധ്യ വീണ്ടെടുക്കുകയും വളരെ കൂളായി, ചിരിച്ചുകൊണ്ട് കമന്റേറ്റര്‍മാകുടെ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കുകയും ചെയ്തു. 15ാമത്തെ ഓവര്‍ വരെ തങ്ങള്‍ മല്‍സരത്തിലുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സീസണില്‍ പതിയെ തുടങ്ങുന്നവരെന്ന വിളിപ്പേര് നേരത്തേ തന്നെ മുംബൈയ്ക്കുണ്ട്. 2015ല്‍ ആദ്യത്തെ നാലു കളികള്‍ തോറ്റിട്ടും ശക്തമായ തിരിച്ചുവരവ് നടത്തി മുംബൈ കിരീടം ചൂടിയിരുന്നു. പക്ഷെ ടീമിന്റെ മോശം തുടക്കത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലായ്‌പ്പോഴും ഈ പൊസിഷനില്‍ നില്‍ക്കാന്‍ തനിക്കു ആഗ്രഹമില്ലെന്നായിരുന്നു രോഹിത്തിന്റെ പ്രതികരണം.

3

പാറ്റ് കമ്മിന്‍സില്‍ നിന്നും ഇത്തരമൊരു സ്‌ഫോടനാത്മക ഇന്നിങ്‌സ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നു രോഹിത് ശര്‍മ പറഞ്ഞു. കമ്മിന്‍സ് ക്രീസിലെത്തി ഇങ്ങനെയൊരു പ്രകടനം നടത്തുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല. ഈ ഇന്നിങ്‌സിനു അദ്ദേഹം ഒരുപാട് ക്രെഡിറ്റ് അര്‍ഹിക്കുന്നു. മല്‍സരം പുരോഗമിക്കവെ പിച്ച് ബാറ്റിങിനു കൂടുതല്‍ അനുയോജ്യമായിക്കൊണ്ടിരുന്നു. തുടക്കത്തില്‍ ഈ തരത്തിലായിരുന്നില്ല പിച്ചിന്റെ സ്വഭാവമന്നും രോഹിത് വിശദമാക്കി.

4

അവസാന ഓവറുകളില്‍ സംഭവിച്ചത് ഉള്‍ക്കൊള്ളാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. ഒരുപാട് കഠിനാധ്വാനമാണ് ഇനി ഞങ്ങള്‍ മുന്നോട്ടു നടത്തേണ്ടതെന്നും രോഹിത് ശര്‍മ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം ആന്ദ്രെ റസ്സല്‍ പുറത്തായ ശേഷമാണ് ഏഴാമനായി പാറ്റ് കമ്മിന്‍സ് ക്രീസിലേക്കു വന്നത്. സുനില്‍ നരെയ്‌നും മുമ്പ് കമ്മിന്‍സിനെ ഇറക്കാനുള്ള കെകെആറിന്റെ പരീക്ഷണം മാസ്റ്റര്‍ പീസായി മാറി. അദ്ദേഹം ക്രീസിലേക്കു വന്നപ്പോള്‍ കെകെആറിനു ജയിക്കാന്‍ 41 ബോളില്‍ 61 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നു. പക്ഷെ കമ്മിന്‍സിന്റെ വെടിക്കെട്ട് പ്രകടനം നാലോവറുകള്‍ ബാക്കിനില്‍ക്കെ കെകെആറിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

5

162 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു മുംബൈ ഇന്ത്യന്‍സ് നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട മുംബൈ നാലു വിക്കറ്റിനു 161 റണ്‍സാണ് നേടിയത്. സീസണിലെ ആദ്യ മല്‍സരം കളിച്ച സൂര്യകുമാര്‍ യാദവാണ് 52 റണ്‍സുമായി മുംബൈയുടെ അമരക്കാരനായി മാറിയത്. 36 ബോളില്‍ താരം അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. തിലക് വര്‍മ പുറത്താവാതെ 38 റണ്‍സും അരങ്ങേറ്റക്കാരന്‍ ഡെവാള്‍ഡ് ബ്രെവിസ് 29ഉം കരെണ്‍ പൊള്ളാര്‍ഡ് പുറത്താവാതെ 22 റണ്‍സുമെടുത്തു.

6

മറുപടിയില്‍ 16 ഓവറില്‍ കെകെആര്‍ ലക്ഷ്യത്തിലെത്തി. ഡാനിയേല്‍ സാംസെറിഞ്ഞ 16ാം ഓവറിലാണ് കളി മുംബൈയില്‍ നിന്നും കൈവിട്ടുപോയത്. 35 റണ്‍സാണ് ഈ ഓവറില്‍ കെകെആറിനു ലഭിച്ചത്. കമ്മിന്‍സ് വെറും 15 ബോളില്‍ പുറത്താവാതെ 56 റണ്‍സെടുത്തപ്പോള്‍ വെങ്കടേഷ് അയ്യര്‍ 41 ബോളില്‍ പുറത്താവാതെ 51 റണ്‍സുമെടുത്തു.

Story first published: Thursday, April 7, 2022, 12:40 [IST]
Other articles published on Apr 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+