IPL 2022: ഈ അഞ്ച് പേര്‍ക്ക് വമ്പന്‍ നഷ്ടം, പ്രതിഫലത്തില്‍ വന്‍ ഇടിവ്, കണക്കുകളിതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള വാശിയേറിയ ലേലം പൂര്‍ത്തിയായിരിക്കുകയാണ്. രണ്ട് ദിവസം നീണ്ടുനിന്ന മെഗാ താരലേലത്തില്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും വമ്പന്‍ പ്രതിഫലം ലഭിച്ചപ്പോള്‍ മറ്റ് ചിലര്‍ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. 600 താരങ്ങള്‍ പങ്കെടുത്ത മെഗാ ലേലത്തില്‍ 204 താരങ്ങള്‍ക്കാണ് ആകെ അവസരം ലഭിച്ചത്. ഐപിഎല്ലില്‍ ക്രിസ് മോറിസിന്റെ പേരിലുള്ള 16.25 കോടി പ്രതിഫലത്തിന്റെ റെക്കോഡ് തിരുത്താന്‍ ഇത്തവണ ആര്‍ക്കുമായില്ല. 16.25 കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ ഇഷാന്‍ കിഷനാണ് ഇത്തവണ ഏറ്റവും പ്രതിഫലം വാങ്ങിയ താരം.
പല യുവതാരങ്ങളും ഇത്തവണ വലിയ പ്രതിഫലം വാങ്ങിയപ്പോള്‍ 10 കോടിക്ക് മുകളില്‍ പ്രതിഫലം പ്രതീക്ഷിച്ച പലര്‍ക്കും വലിയ നേട്ടമുണ്ടാക്കാനായില്ല. ഇത്തവണ വലിയ പ്രതിഫലം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന പ്രതിഫലത്തേക്കാള്‍ കുറവ് പ്രതിഫലം മാത്രമാണ് ഇത്തവണ ചിലര്‍ക്ക് നേടാനായത്. ഇത്തവണ അവസാന സീസണിനെക്കാള്‍ കുറവ് പ്രതിഫലം നേടിയ അഞ്ച് താരങ്ങളുണ്ട്. ആരൊക്കെയാണെന്നറിയാം.

ഡേവിഡ് വാര്‍ണര്‍ക്ക് വന്‍ നഷ്ടം
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായിരുന്ന ഡേവിഡ് വാര്‍ണര്‍ അവസാന സീസണിലാണ് ടീം മാനേജ്‌മെന്റുമായി ഉടക്കിയത്. ഇതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട താരം പിന്നീട് പ്ലേയിങ് 11ല്‍ നിന്നും തഴയപ്പെട്ടു. അവസാന സീസണോടെ ഹൈദരാബാദ് വിട്ട ഡേവിഡ് വാര്‍ണറെ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. 12.5 കോടി പ്രതിഫലം വാങ്ങിയിരുന്ന വാര്‍ണര്‍ക്ക് ഇത്തവണ 6.25 കോടിയാണ്. പകുതിയോടടുത്താണ് അദ്ദേഹത്തിന്റെ പ്രതിഫലത്തില്‍ കുറവുണ്ടായിരിക്കുന്നത്.

ജയദേവ് ഉനദ്ഘട്ട്
അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു പേസര്‍ ജയദേവ് ഉനദ്ഘട്ട്. 8.5 കോടിയാണ് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം. എന്നാല്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വന്തമാക്കിയത് വെറും 1.3 കോടിക്കാണ്. ആറരക്കോടിയോളം രൂപയുടെ നഷ്ടമാണ് ഉനദ്ഘട്ടിനുണ്ടായിരിക്കുന്നത്. ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് നേടിയിട്ടുള്ള താരമാണെങ്കിലും നിലവില്‍ തല്ലുകൊള്ളി ബൗളറാണ്. അതുകൊണ്ട് തന്നെ മുംബൈ പ്ലേയിങ് 11ലേക്ക് പരിഗണിക്കുമോയെന്നത് കണ്ടറിയണം. എന്തായാലും പ്രതിഫലത്തില്‍ വന്‍ ഇടിവ് താരത്തിന് ഉണ്ടായിട്ടുണ്ട്.

മനീഷ് പാണ്ഡെ
അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്ന താരമാണ് മനീഷ് പാണ്ഡെ. 11 കോടിയാണ് ഹൈദരാബാദില്‍ മനീഷിന് ലഭിച്ചിരുന്നത്. എന്നാല്‍ അവസാന സീസണില്‍ മോശം പ്രകടനം നടത്തിയതോടെ മനീഷിനെ ഹൈദരാബാദ് കൈവിട്ടു. ഇത്തവണ 6.25 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് മനീഷിനെ സ്വന്തമാക്കിയത്. പ്രതിഫലം കുറവാണെങ്കിലും മനീഷിനെ ആരെങ്കിലും വാങ്ങിയത് തന്നെ അത്ഭുതമാണ്. കാരണം വളരെ മോശം പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

കൃഷ്ണപ്പ ഗൗതം
അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലായിരുന്നു കൃഷ്ണപ്പ ഗൗതം ഉണ്ടായിരുന്നത്. 9.25 കോടിയാണ് അന്ന് അദ്ദേഹത്തിന് പ്രതിഫലം ലഭിച്ചത്. എന്നാല്‍ ഇത്തവണ ലഖ്‌നൗവിലെത്തിയ താരത്തിന് ലഭിച്ചത് വെറും 90 ലക്ഷമാണ്. സ്പിന്‍ ഓള്‍റൗണ്ടറായ താരത്തിന് എട്ടേകാല്‍ കോടിയോളം രൂപയാണ് പ്രതിഫലത്തില്‍ ഇടിവ് ലഭിച്ചിരിക്കുന്നത്. പ്ലേയിങ് 11ലേക്ക് ലഖ്‌നൗ പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് കൃഷ്ണപ്പ ഗൗതം.

പാറ്റ് കമ്മിന്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവസാന സീസണില്‍ കൈവിട്ട് ഇത്തവണ തിരിച്ചെത്തിച്ച താരമാണ് പാറ്റ് കമ്മിന്‍സ്. 15.5 കോടിയായിരുന്നു അവസാന സീസണിലെ അദ്ദേഹത്തിന്റെ പ്രതിഫലം. ഇത്തവണ കമ്മിന്‍സിനെ തിരിച്ചെത്തിച്ചത് 7.25 കോടിക്കാണ്. 10 കോടിക്ക് മുകളില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത ലേലം താരത്തിനായി നടന്നില്ലെന്ന് പറയാം. പേസ് ബൗളറെന്ന നിലയില്‍ മാത്രമല്ല ബാറ്റുകൊണ്ടും കരുത്തുകാട്ടാന്‍ കെല്‍പ്പുള്ളവനാണ് കമ്മിന്‍സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications