Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ലേലത്തില്‍ അണ്‍സോള്‍ഡ്', എന്നാല്‍ പകരക്കാരായി തിരിച്ചെത്തിയേക്കും, അഞ്ച് പേരിതാ

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇതിനോടകം ടീമുകളെല്ലാം പടയൊരുക്കവും ആരംഭിച്ചു. 10 ടീമുകളാണ് എത്തവണ എത്തുന്നതെന്നതിനാല്‍ കൂടുതല്‍ കടുത്ത പോരാട്ടം തന്നെ ഇത്തവണ പ്രതീക്ഷിക്കാം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതിയതായി എത്തുന്ന രണ്ട് ടീമുകള്‍. മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ ഇഷാന്‍ കിഷനാണ് ഇത്തവണ പ്രതിഫലത്തില്‍ ഒന്നാമനായത്. 15.25 കോടിയാണ് ഇഷാന്റെ പ്രതിഫലം.

ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെ പല യുവതാരങ്ങള്‍ക്കും വലിയ പ്രതിഫലം തന്നെ ഇത്തവണ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ അവസരം പ്രതീക്ഷിച്ചിരുന്നിട്ടും തഴയപ്പെട്ടവരും ഏറെയാണ്. അത്തരത്തില്‍ ആരാധകരുടെ ഇഷ്ട താരങ്ങളാണെങ്കിലും ഇത്തവണ തഴയപ്പെട്ടവരില്‍ സുരേഷ് റെയ്‌നയും ഉള്‍പ്പെടും. മെഗാ ലേലത്തില്‍ അവസരം ലഭിച്ചില്ലെങ്കിലും ടൂര്‍ണമെന്റില്‍ പകരക്കാരുടെ റോളില്‍ തിരിച്ചെത്താന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളിതാ.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

രണ്ട് കോടി അടിസ്ഥാന വിലയിലെത്തിയ മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയെ വാങ്ങാന്‍ ആളില്ലാതെ പോയി എന്നത് തീര്‍ത്തും നിരാശപ്പെടുത്തുന്ന കാര്യമാണ്. സിഎസ്‌കെയ്‌ക്കൊപ്പം ഗംഭീര റെക്കോഡുള്ള റെയ്‌നയെ ചിന്ന തലയെന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. ഇടം കൈ ബാറ്റിങ്ങുകൊണ്ടും സ്പിന്‍ ബൗളിങ്ങുകൊണ്ടും തകര്‍പ്പന്‍ ഫീല്‍ഡിങ്ങുകൊണ്ടും കൈയടി നേടിയിരുന്ന റെയ്‌നയെ സിഎസ്‌കെ തിരിച്ചെത്തിക്കാതിരുന്നതില്‍ ആരാധകര്‍ക്ക് കടുത്ത നിരാശയുണ്ട്. റെയ്‌നയുടെ ഐപിഎല്‍ കഴിഞ്ഞെന്ന് വിശ്വസിക്കുന്നവരാണ് ഏറെയെങ്കിലും പകരക്കാരന്റെ റോളില്‍ റെയ്‌ന തിരിച്ചെത്താന്‍ സാധ്യതയുണ്ട്.

സൗരഭ് തിവാരി

സൗരഭ് തിവാരി

എംഎസ് ധോണിയെപ്പോലെ നീളന്‍ മുടിയുമായി ഐപിഎല്ലിനെത്തി ആരാധക മനസ് കീഴടക്കിയ താരമാണ് സൗരഭ് തിവാരി. ഇടം കൈയന്‍ ബാറ്റ്‌സ്മാനായി മധ്യനിരയില്‍ തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ള താരമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ടീമിലും കളിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹം വളരെയധികം പ്രയാസങ്ങള്‍ നേരിടുകയാണ്. 74 ഐപിഎല്ലില്‍ നിന്ന് 1494 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. അവസാന സീസണിലും മുംബൈയുടെ താരമായിരുന്ന സൗരഭിനെ വാങ്ങാന്‍ ലേലത്തില്‍ ആളുണ്ടായില്ല. എന്നാല്‍ പകരക്കാരന്റെ റോളില്‍ അദ്ദേഹം തിരിച്ചെത്താന്‍ സാധ്യതയുണ്ട്.

സച്ചിന്‍ ബേബി

സച്ചിന്‍ ബേബി

കേരള ടീം ക്യാപ്റ്റനായ സച്ചിന്‍ ബേബി രാജസ്ഥാന്‍ റോയല്‍സ്, ആര്‍സിബിയുടെ ഭാഗമായിരുന്നു. എന്നാല്‍ മെഗാ ലേലത്തില്‍ ഇത്തവണ വാങ്ങാന്‍ ആളുണ്ടായില്ല. ഓള്‍റൗണ്ടറായ താരം 19 ഐപിഎല്ലില്‍ നിന്ന് 144 റണ്‍സും രണ്ട് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇത്തവണയും വാങ്ങാന്‍ ആളുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സച്ചിനെ വാങ്ങാന്‍ ആരും തയ്യാറായില്ല. 20 ലക്ഷം ആണ് സച്ചിന്റെ അടിസ്ഥാന വില. മെഗാ ലേലത്തില്‍ തഴയപ്പെട്ട സച്ചിനെ പകരക്കാരനെന്ന റോളില്‍ ആരെങ്കിലും ടീമിലെത്തിക്കാന്‍ സാധ്യതയുണ്ട്.

രജത് പാട്ടിധാര്‍

രജത് പാട്ടിധാര്‍

ആര്‍സിബിയുടെ താരമായിരുന്ന രജത് പാട്ടിധാറിനും ഇത്തവണ വാങ്ങാന്‍ ആളില്ലായിരുന്നു. മധ്യപ്രദേശുകാരനായ താരം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവനാണ്. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലടക്കം രജത് തിളങ്ങിയിരുന്നു. ഇത്തവണ മെഗാ ലേലത്തില്‍ വാങ്ങാന്‍ ആളില്ലാതെ പോയെങ്കിലും താരത്തിന് ഇനിയും അവസരം ലഭിച്ചേക്കും. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് മികവുണ്ട്.

രോഹന്‍ കഡം

രോഹന്‍ കഡം

ഇതുവരെ ഐപിഎല്‍ കളിക്കാത്ത താരമാണ് രോഹന്‍ കഡം. എന്നാല്‍ പ്രതിഭകൊണ്ട് ഇതിനോടകം മികവ് കാട്ടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കര്‍ണാടകക്കാരനായ താരം സ്ഥിരതകൊണ്ട് വിസ്മയിപ്പിക്കുന്നവനാണ്. 28 ടി20യില്‍ നിന്ന് 1027 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 41.08 എന്ന മികച്ച ശരാശരിയുമുണ്ട്. സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാം. പകരക്കാരന്‍ റോളില്‍ ഏതെങ്കിലും ടീം പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് രോഹന്‍ കഡം.

Story first published: Wednesday, February 23, 2022, 14:23 [IST]
Other articles published on Feb 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+